ലക്ഷ്മി പ്രമോദ് വിവാഹം കഴിച്ചത് അന്യ മതസ്ഥനെ, ഭർത്താവ് അസാറിന്റെ അനുജന്റെ കാമുകി റംസിയോട് ലക്ഷ്മി ചെയ്തത് ഇങ്ങനെ, സീരിയലിലെ വില്ലത്തി യഥാർത്ഥ ജീവിതത്തിലും വില്ലത്തി?

249

പത്തുവർഷം പ്രണയിച്ചിട്ട് എല്ലാം കവർന്നെടുത്ത കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ജീവൻ ഒചുക്കിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിൽ ഒന്നാണ്. ഇരവിപുരം വാഴക്കൂട്ടത്തിൽ ചിറവിള പുത്തൻ വീട്ടിൽ റഹീമിന്റെ മകൾ റംസിയുടെ ജീവൻ ഒടുക്കിയതുമായി ബന്ധപ്പെട്ട് കാമുകൻ ഹാരിസിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയതിനെ തുടർന്നാണ് യുവതി ജീവൻ വെടിഞ്ഞത്. ഈ വിഷയത്തിൽ തുടക്കം മുതൽ ഉയർന്നുനിൽക്കുന്ന ഒരു പേരാണ് സീരിയൽ നടി ലക്ഷ്മി പ്രമോദിന്റേത്. സംഭവത്തിൽ പിടിയിലായ ഹാരിസ് മുഹമ്മദിന്റെ ജേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി.

Advertisements

ഏറെ വർഷങ്ങളായി ഹാരിസും പെൺകുട്ടിയും പ്രണയത്തിലായിരുന്നു വിവാഹനിശ്ചയവും കഴിഞ്ഞതാണ് സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഹാരിസ് പെൺകുട്ടിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് ജീവൻ ഒടുക്കിയത് എന്നുമാണ് വീട്ടുകാരുടെ പരാതി.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ശേഷം മറ്റൊരു വിവാഹം കഴിക്കാനായി ഹാരിസ് റംസിയെ ഒഴിവാക്കി. ഹാരിസ് മുഹമ്മദിന്റെ ജേഷ്ഠന്റെ ഭാര്യയാണ് സീരിയൽ താരമായ ലക്ഷ്മി പ്രമോദ്.

ലക്ഷ്മി പ്രമോദിന് എതിരെ ഗുരുതര ആരോപണങ്ങളാണ് റംസിയുടെ കുടുംബം ഉന്നയിക്കുന്നത് റംസി ഇവർ സീരിയൽ ഷൂട്ടിംഗ് സെറ്റുകളിൽ കൂട്ടിക്കൊണ്ടുപോവുകയും ഹാരിസിനെ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ അവസരം ഒരുക്കിക്കൊടുക്കറുണ്ടയിരുന്നു എന്നും റംസിയുടെ മാതാവ് നദീറ പരാതിയിൽ പറയുന്നു.

ഹാരിസുമായി റംസിയുടെ വിവാഹം ഉറപ്പിച്ച ശേഷം ലക്ഷ്മി പ്രമോദ് പലതവണ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു ബന്ധുത്വം മുതലെടുത്ത് റംസിയ പലസ്ഥലങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കും കൂട്ടിക്കൊണ്ടു പോകുമായിരുന്നു. വിവാഹം കഴിക്കാൻ പോകുന്ന ആളുടെ ജേഷ്ഠന്റെ ഭാര്യയാണെന്ന വിശ്വാസത്തിലാണ് മകളെ ലക്ഷ്മിയുടെ കൂടെ അയച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്.

എന്നാൽ സ്‌നേഹം നടിച്ചു കൊണ്ട് കൂട്ടിക്കൊണ്ടുപോയി അവളെ ചതിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത് എന്നും റംസിയുടെ മാതാവ് നാദിറ പറയുന്നു. ലക്ഷ്മി പ്രമോദ് തങ്ങളുടെ മകളെ സീരിയൽ ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോപ്പോഴെല്ലാം റംസി ലൈംഗികചൂഷണത്തിന് ഇരയായി തീർന്നിട്ടുണ്ട് എന്നും നാദിറ പറയുന്നു.

നിരവധി സീരിയലുകളിലുടെ വില്ലത്തി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മി ജീവിതത്തിലും വില്ലത്തി ആവുകയാണോ എന്ന ഞെട്ടലിലാണ് പ്രേക്ഷകർ. ഹിന്ദുവായ ലക്ഷ്മി പ്രണയിച്ചാണ് അസറിനെ വിവാഹം ചെയ്തത് അന്യജാതിയിൽ പെട്ട പെണ്ണിനെ ഉമ്മാന്റെ മൂത്ത മോൻ നിക്കാഹ് ചെയ്ത് സന്തോഷമായി ജീവിക്കുന്നില്ലേ എന്ന റംസിയുടെ ചോദ്യത്തോടെ ലക്ഷ്മിയുടെ ജീവിതവും പ്രണയവുമെല്ലാം ഇപ്പോൾ ചർച്ചയാവുകയാണ്.

പരസ്പരത്തിലെ സ്മൃതിയായി എത്തി പ്രേക്ഷക മനം കവർന്ന നടിയാണ് ലക്ഷ്മി പ്രമോദ്. ഷോർട്ട് ഫിലിമിലൂടെയും സീരിയലുകളിലൂടെയും അഭിനയരംഗത്തേക്ക് എത്തിയ താരം പരസ്പരത്തിലെ സ്മൃതി എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സാധാരണ സീരിയൽ നടിമാരിൽ നിന്നും വ്യത്യസ്തയായി വിവാഹിതയും കുഞ്ഞും ആയതിനു ശേഷം അഭിനയരംഗത്ത് സജീവമായ നടിയാണ് ലക്ഷ്മി.

ഏഷ്യാനെറ്റിലെ പൗർണമി തിങ്കളിലെ പ്രധാന വില്ലത്തി ആയ ആനി പുഞ്ചക്കാടനായി സി കേരളത്തിലെ പൂക്കാലം വരവായി സീരിയലിലെ അവന്തികയായും തിളങ്ങുകയാണ് ലക്ഷ്മി ഇപ്പോൾ. അഭിനയത്തിനൊപ്പം കുടുംബജീവിതവും മുന്നോട്ടുകൊണ്ടുപോകുന്ന ലക്ഷ്മിയുടെത് പ്രണയവിവാഹമായിരുന്നു. എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ ആണ് മോഡൽ കൂടിയായ അസാർ മുഹമ്മദും ലക്ഷ്മിയും വിവാഹിതരായത്.

അസാറിന്റെ സഹോദരനാണ് ഹാരിസ്. കൊല്ലം സ്വദേശിനിയായ ലക്ഷ്മി പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് വരുന്നത് പഠന കാലഘട്ടത്തിൽ തന്നെ നൃത്തത്തിലൂടെയും അവതാരകയായും സജീവമായിരുന്നു സീരിയലിൽ എത്തുന്നതിനു മുൻപേ പരസ്യ ചിത്രങ്ങൾക്ക് ശബ്ദം നൽകിയിരുന്നു.

പരസ്പരം സീരിയലിലെ അസോസിയേറ്റ് ആയിരുന്ന ബിജുവിലുടെയാണ് സ്മൃതി എന്ന കഥാപാത്രത്തെ കുറച്ച് അറിയുന്നതും ഓഡിഷനിൽ പങ്കെടുക്കുന്നതും. ഗർഭിണിയായിരിക്കുന്ന സമയത്ത് ആണ് പരസ്പരം സാഗരം സാക്ഷി എന്നീ രണ്ടു സീരിയലുകളിൽ താരം അഭിനയിച്ചിരുന്നത്. പിന്നീട് ഗർഭിണിയായ ഏഴാം മാസമാണ് സീരിയലിൽ നിന്നും താരം ഇടവേള എടുത്ത് മാറിനിന്നത് പിന്നീട് മഴവിൽ മനോരമയിലെ ഭാഗ്യജാതകത്തിലും അഭിരാമി എന്ന ശക്തമായ വില്ലത്തിയെ അവതരിപ്പിച്ച് ലക്ഷ്മി ശ്രദ്ധനേടിയിരുന്നു.

കരാർ ഒപ്പിടുന്ന സമയത്ത് പറഞ്ഞതിൽ നിന്നും ഷൂട്ടിംഗ് സമയം കുറഞ്ഞത് കൊണ്ടാണ് ഭാഗ്യജാതകത്തിൽ നിന്നും പിന്മാറിയത് പിന്നാലെ പൗർണമിതിങ്കളിൽ ആനി എന്ന നെഗറ്റീവ് കഥാപാത്രമായി താരം എത്തി. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകുന്നത് ഇരുവരും ഒരുമിച്ച് സ്‌കൂളിൽ പഠിച്ചവരാണ് ആ സ്‌കൂളിലെ തന്നെ ഹിന്ദി മിസ്സിന്റെ മകളായിരുന്നു ലക്ഷ്മി.

Advertisement