സ്നേഹയെ മാത്രമേ വിവാഹം കഴിക്കൂവെന്ന് അന്ന് ഉറപ്പിച്ചു, അച്ഛനെ സമ്മതിപ്പിക്കാൻ 6 മാസമെടുത്തു, വെളിപ്പെടുത്തലുായി നടൻ പ്രസന്ന

999

മലയാളികൾക്കും ഏറെ സുപരിചിതരായ തമിഴിലെ പ്രമുഖ താര ദമ്പതികളാണ് നടി സ്നേഹയും ഭർത്താവും നടനുമായ പ്രസന്നയും. രണ്ടു പേരും മലയാള സിനിമകളിലും അഭിനയിച്ച് ആരാധകരുടെ ഏറെ ഇഷ്ടം നേടിയെടുത്ത താരങ്ങൾ കൂടിയാണ്.

അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതോടെ ആണ് ഇരുവരും തമ്മിൽ പരിചയ പെടുന്നതും പിന്നീട് പ്രണയത്തിൽ ആകുന്നതും. ഒരു വർഷത്തോളം സുഹൃത്തുക്കളെ പോലെ കഴിയുകയും ചെയ്തു. ശേഷം രണ്ടാളും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ആയിരുന്നു.

Advertisements

ഇപ്പോൾ ഇതാ തങ്ങളുടെ പ്രണയത്തെ കുറിച്ച് സ്നേഹയും പ്രസന്നയും പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്. സിനിമയിലെ കെമിസ്ട്രി റെഡിയാവുന്നതിന് വേണ്ടി ക്രഷ് കോഴ്സ് എടുക്കാൻ വരെ സംവിധായകൻ താരങ്ങളോട് പറഞ്ഞിരുന്നു. അത് സീരിയസായി എടുത്തതോടെ ഇരുവരും പ്രണയത്തിൽ ആയെന്നാണ് ഇവർ പറയുന്നത്.

Also Read
പൊളി ലുക്കിൽ ആരാധകരുടെ മനം കവർന്ന് ഉപ്പും മുളകിലെ ശിവാനി, വൈറലയാ ഫോട്ടോസ് കാണാം

പ്രസന്നയും സ്‌നേഹും ആദ്യമായി സംസാരിക്കുന്നത് 2008 ൽ ആണ്. ഇരുവരും നല്ല സുഹൃത്തുക്കളായി മാറി. ഇതിനിടെ താരങ്ങൾ പ്രണയത്തിൽ ആണെന്ന തരത്തിൽ മാധ്യമങ്ങൽ വാർത്ത വന്നിരുന്നു. എന്നാൽ അക്കാലത്ത് ശരിക്കും രണ്ടാളും സുഹൃത്തുക്കൾ തന്നെ ആയിരുന്നു.

സൗഹൃദം ഒരു വർഷത്തോളം നീണ്ടപ്പോഴാണ് അവരുടെ ബന്ധത്തത്തിന്റെ തീവ്രത രണ്ടാളും തിരിച്ച് അറിയുന്നത്. ഇരുവരും അത് പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ പ്രണയിച്ച് തുടങ്ങി അധികം വൈകാതെ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ തന്നെ വിവാഹം കഴിക്കാൻ രണ്ടാളും തീരുമാനിച്ചു.

2012 മാർച്ചിൽ വിവാഹം നടക്കുമെന്നാണ് അന്ന് താരങ്ങൾ വെളിപ്പെടുത്തിയത്. പക്ഷേ 2012 മേയ് മാസത്തിൽ ആണ് ഇരുവരുടെയും വിവാഹം. ഇപ്പോൾ പത്ത് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം സന്തോഷത്തോടെ കൊണ്ട് പോവുകയാണ് ഇരുവരും. ഒപ്പം രണ്ട് മക്കൾ കൂടി വന്നതോടെ സന്തുഷ്ട കുടുംബമായി മാറുക ആയിരുന്നു.

സ്നേഹയും പ്രസന്നയും തമ്മിൽ തുടക്കത്തിൽ അത്ര അടുപ്പത്തിലാവാതെ പോയതിനും കാരണമുണ്ട്. സ്‌നേഹ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ നായകനായി പ്രസന്നയെ തീരുമാനിച്ചു. പെട്ടെന്ന് ആ തീരുമാനം മാറ്റി മറ്റൊരു നടനെയാക്കി.

എന്നാലത് സ്നേഹയുടെ നിർദ്ദേശപ്രകാരമുള്ള മാറ്റമായിരുന്നു എന്നാണ് അറിഞ്ഞത്. ഇതോടെ അവരോട് ദേഷ്യം തോന്നി. സത്യത്തിൽ സ്നേഹ പോലും അറിയാത്ത കാര്യമായിരുന്നു അത്. ജീവിതത്തിൽ അഭിനയിക്കാത്ത നടിയാണ് സ്നേഹയെന്ന് പ്രസന്ന പറഞ്ഞത്.

അവൾക്ക് സാധാരണക്കാരി ആകാനാണ് താൽപര്യമെന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങൾ സൗഹൃദത്തിലായി. ഞാനൊരു സിനിമാ നടിയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാമെന്ന് കരുതിയിരുന്നു.

Also Read
ആ ഹിറ്റ് ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു, സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു, സന്തോഷ വാര്‍ത്തയുമായി പ്രമുഖ സംവിധായകന്‍

ഇടയ്ക്ക് ഒന്ന് രണ്ട് ക്രഷ് ഒക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹക്കാര്യം വീട്ടുകാർക്ക് വിട്ടുകൊടുക്കാം എന്ന് കരുതി. എന്നാൽ സ്‌നേഹയാണ് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഉറപ്പിച്ചതായി പ്രസന്ന പറഞ്ഞു.

എന്നാൽ തന്റെ വീട്ടിൽ അച്ഛനെ സമ്മതിപ്പിക്കാൻ ആറ് മാസമെടുത്തതായി പ്രസന്ന വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാളുടെയും ജാതിയാണ് തടസ്സമായത്. ഞങ്ങൾ ബ്രാഹ്മാണന്മാരും സ്‌നേഹ നായിഡുവും ആയിരുന്നെന്ന് നടൻ പറഞ്ഞു.

Advertisement