ആദ്യം പ്രണയത്തിൽ ആയത് നിഖിതയും എന്റെ ബെസ്റ്റ് ഫ്രണ്ടും, അത് ബ്രേക്കപ്പ് ആയപ്പോഴാണ് ഞാൻ പ്രണയം പറഞ്ഞത്, വീട്ടിൽ അറിഞ്ഞപ്പോൾ ആകെ പ്രശ്‌നമായിരുന്നു: അർജുൻ അശോകൻ

420

വളരെ പെട്ടെന്ന് തന്ന മലയാളത്തിൽ ശ്രദ്ധേയനായി മാറിയ യുവ താരമാണ് അർജുൻ അശോകൻ. മലയാള സിനിമയിലെ പ്രിയ നടനായ ഹരിശ്രീ അശോകന്റെ മകൻ കൂടിയാ് അർജുൻ അശോകൻ. 1993 ഓഗസ്റ്റ് 24നായിരുന്നു അർജുന്റെ ജനനം. ബി ടെക് പഠന ശേഷം 2012ലാണ് അർജുൻ സിനിമയിലെത്തിയത്. 2018ൽ ആണ് അർജുൻ വിവാഹിതൻ ആയത്.

നിഖിതയാണ് താരത്തിന്റെ ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിന് ഒടുവിലായാണ് അർജുൻ നിഖിതയെ വിവാഹം ചെയ്തത്. പ്രണയത്തെ കുറിച്ചും സിനിമയെ കുറിച്ചും സംവിധായകൻ ടോം ഇമ്മട്ടിയുടെ ഷോയായ കട്ടൻ വിത്ത് ഇമ്മട്ടിയിൽ അതിഥിയായി എത്തിയപ്പോൾ അർജുൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

Advertisements

പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ഓർക്കുട്ട് ഓർമക്കൂട്ടിലേക്ക് അവസരം ലഭിക്കുന്നത്. പറവ ആയപ്പോഴാണ് അഭിനയത്തോട് ആവേശം കൂടിയത്. പലരും കളിയാക്കിയിരുന്നു അഭിനയിക്കാൻ അറിയില്ല നിനക്ക് അതു കൊണ്ട് അച്ഛന്റെ പേര് കളയേണ്ട എന്നൊക്കെ.

Also Read
അവൾ പോയതോടെ എനിയ്ക്ക് നഷ്ടമായത് എന്റെ ലോകമാണ്: ഭാര്യ രമയുടെ ഓർമകളിൽ കണ്ണ് നിറഞ്ഞ് നടൻ ജഗദീഷ്

സ്‌കൂളിൽ പഠിക്കുമ്പോൾ ഷോർട്ട് ഫിലിം ചെയ്തിരുന്നു.മ്യൂസിക്കിനോടുള്ള കമ്പം കൊണ്ട് പിന്നീട് ഡിജെയിങ് ചെയ്തിരുന്നു. പിന്നീട് അച്ഛൻ തന്നെ എന്നോട് പറഞ്ഞു നിർത്തിക്കോളാൻ. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി താടി വളർത്തിയതിന്റെ പേരിൽ കോളജിൽ നിന്നും പുറത്താക്കിയിരുന്നു.

ഇപ്പോഴും ബികോമിൽ മൂന്ന് സപ്ലിയുണ്ട്. പിന്നെയാണ് സിനിമയ്ക്ക് പുറകെ ഇറങ്ങിയത്. പറവയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ലഭിച്ചു. ജാൻ എ മന്നിൽ പ്രവർത്തിച്ചവർ എല്ലാം എന്റെ കുടുംബം ആയിട്ടുള്ളവർ ആണ്. അതു കൊണ്ട് ടെൻഷൻ അടിച്ച് പണിയെടുക്കേണ്ടി വന്നിട്ടില്ല.

സൗബിക്കയാണ് അഭിനയത്തെ കുറിച്ച് വലിയൊരു ക്ലാസ് തന്നത്. അച്ഛന്റെ സിനിമകൾ കാണാൻ ചെറുപ്പത്തിൽ തിയേറ്ററിൽ പോയത് ഓർമയുണ്ട്. സ്‌കൂൾ മുതൽ നിഖിതയുമായി പ്രണയത്തിൽ ആയിരുന്നു. അവൾ എട്ടിലും ഞാൻ പതിനൊന്നിലും ആയിരുന്നു.

ഡാൻസിനിടയിൽ വെച്ചാണ് ആദ്യമായി അവളെ കണ്ടത്. ആനുവൽ ഡെയായിരുന്നു. ശേഷം എന്റെ ബെസ്റ്റ് ഫ്രണ്ട് നിഖിതയെ പ്രപ്പോസ് ചെയ്തു. ഞാൻ നിഖിതയോട് പ്രണയം പറഞ്ഞില്ലായിരുന്നു. അതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അപ്പോഴേക്കും നിഖിതയും എന്റെ ബെസ്റ്റ് ഫ്രണ്ടും ബ്രേക്കപ്പ് ആയി.

എന്റെ പേരും പറഞ്ഞാണ് രണ്ടുപേരും ബ്രേക്കപ്പ് ആയത്. പിന്നീട് ഞാൻ അവളെ പ്രപ്പോസ് ചെയ്തു.അങ്ങനെ പ്രണയം മുന്നോട്ട് പോകുമ്പോഴും പ്രശ്‌നങ്ങളുണ്ടായി. ഞാനുമായുള്ള പ്രണയം അറിഞ്ഞ് അവളുടെ വീട്ടുകാർ പൂട്ടിയിട്ടിരുന്നു.

ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബിടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻറ്അപ്പ്, അജഗജാന്തരം, മധുരം, സൂപ്പർ ശരണ്യ, കടുവ തുടങ്ങി നിരവധി സിനിമകൾ ഇതിനകം അദ്ദേഹം ചെയ്തു കഴിഞ്ഞു.

Also Read
ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, പേടി മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്, ഇന്ന് അതെല്ലാം ഓർക്കുമ്പോൾ കുറ്റബോധമുണ്ട്; നടി മീന പറയുന്നു

ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയിൽ നായക വേഷങ്ങളിൽ വരെ എത്തി നിൽക്കുകയാണ് അർജുൻ അശോകൻ. നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകൻ ആകുന്ന ആദ്യ ചിത്രം തട്ടാശ്ശേരി കൂട്ടത്തിൽ നായകനാകുന്നത് അർജുനാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്നതാണ് ചിത്രം.

Advertisement