മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് ഏറെ സുപരിചതനായി മാറിയ താരണ് ബഷീർ ബഷി. സോഷ്യൽ മീഡിയ വഴി ബഷീറിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ബഷീർ.
ഇതോടെയാണ് ബഷീറിനെ കൂടുതലായി ആളുകൾ അറിയുന്നത്. രണ്ട് ഭാര്യമാർക്കൊപ്പം കഴിയുന്ന വ്യക്തി എന്ന നിലയിലായിരുന്നു ആളുകൾ താരത്തെക്കുറിച്ച് അറിഞ്ഞത്. ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറെ ദൂരം പോകാനും ബഷീറിന് സാധിച്ചിരുന്നു.
ബിഗ്‌ബോസ് ഷോയിലൂടെയാണ് ബഷീർ ബഷി ജനപ്രിയനായി മാറുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ബഷീറും കുടുംബവും. രണ്ട് ഭാര്യമാരുടെയും മക്കളുടെയും ബഷീറിന്റെയും അടക്കം ആറോളം യൂട്യൂബ് ചാനലുകളാണ് ഈ കുടുംബത്തിന് ഉള്ളത്.
ഈ ചാനലുകളിൽ വരുന്ന ഓരോ വീഡിയോയും നിമിഷ നേരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറും ഉണ്ട്.
എന്നാൽ ഇപ്പോഴിതാ ബഷീറിന്റെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുക ആണ്. എന്നാൽ ഈ വീഡിയോയിൽ ബഷീറിനൊപ്പമുളള്ളത് സുഹാനയോ മഷൂറയോ അല്ല. മറിച്ച് അവതാരകയായും ബോഡി ബിൽഡറായും ഫിറ്റ്നസ് ട്രെയിനറായുമെല്ലാം മലയാളികൾ ഏറെ പ്രിയങ്കരിയായ ശ്രീയ അയ്യരാണ്.
ബഷീർ ശ്രീയ അയ്യർക്കൊപ്പം ഒരു ടെലിവിഷൻ ചാനലിന്റെ സംവാദത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. പരിപാടിയിൽ മണിയൻപിള്ള രാജുവാണ് അവതാരകൻ. മണിയൻപിള്ള രാജുവിന്റെ ഒരു ചോദ്യത്തോട് പ്രതികരിക്കവെ, ഞങ്ങൾ ഹസ്ബന്റ് ആന്റ് വൈഫ് ആണ്. പബ്ബിലും പോവാറില്ല പരസ്യമായി ഹഗ്ഗും ചെയ്യാറില്ല എന്ന് ബഷീർ പറയുന്നുണ്ട്.
തങ്ങൾ ഭാര്യയും ഭർത്താവും ആണെന്നും രണ്ടു പേരും ഒരേ ഫീൽഡാണെന്നും അങ്ങനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ആയിരുന്നുവെന്ന് ശ്രീയയും പറയുന്നുണ്ട്. നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ശ്രീയ തന്നെ വെളിപ്പെടുത്തിയിരുന്നു. താൻ വിവാഹിത ആയിരുന്നുവെന്നും ഭർത്താവിന്റെ ക്രൂ ര പീ ഡ ന ങ്ങൾ സഹിച്ച് താൻ ആ ബന്ധം ഉപേക്ഷിക്കുക ആയിരുന്നുവെന്നുമാണ് ശ്രീയ പറഞ്ഞത്.
മ ർ ദ്ദ ന മേറ്റ് തനിയ്ക്ക് കാലിനും മൂക്കിനും എല്ലാം പരിക്കുകൾ ഉണ്ടായിരുന്നു എന്നും ശ്രിയ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ ശ്രിയ പറയുന്നത് നുണയാണെന്നും ഞങ്ങൾ വിവാഹിതരല്ല എന്നുമായിരുന്നു ബഷീറിന്റെ മറുപടി. ആ ചാനൽ ഷോയിൽ ശ്രീയ പറഞ്ഞത് പ്രകാരമാണ്് താൻ ഭർത്താവാണെന്ന് അവകാശപ്പെട്ടത് എന്നായിരുന്നു ബഷീറിന്റെ പ്രതികരണം.
ശ്രീയ സൈക്കോയാണെന്നും സാഡിസ്റ്റ് ആണെന്നും ബഷീർ പറഞ്ഞിരുന്നു. താനും സുഹാനയും അവളെ വിശ്വസിച്ചു പോയതാണെന്നും അങ്ങനെ കെ ണി യി ൽ പെട്ടതാണെന്നുമായിരുന്നു ബഷീർ പറഞ്ഞത്. അതേ സമയം അവൾക്ക് പലരുമായി ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും പാതിരാത്രിയിൽ ആരുടെയൊക്കയോ കൂടെ വീട്ടിൽ വരാൻ തുടങ്ങിയെന്നും ഒരു ദിവസം വഴക്കായതോടെ ഇറങ്ങി പോയതാണെന്നും ബഷീർ പറഞ്ഞിരുന്നു.
രണ്ട് വർഷത്തോളം ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും ബഷീർ പറയുന്നുണ്ട്. തന്നെ ബ്ലാക്ക് മെയിൽ ചെയ്തതായും ബഷീർ ആരോപിച്ചിരുന്നു. എന്തായാലും സംഭവം വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. ബഷീറിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും വീഡിയോകളുമെല്ലാം ചർച്ചയായി കൊണ്ടിരിക്കയൊണ് പഴയ വീഡിയോ ആരോ വീണ്ടും കുത്തിപ്പെക്കിയിരിക്കുന്നത്.
ഇതിനോട് താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷുറ ഗർഭിണി ആയിരിക്കുകയാണ്. ഇതിന്റെ വിശേഷങ്ങളും മറ്റുമൊക്കെയാണ് കുടുംബത്തിന്റെ ചാനലിലെ പ്രധാന ചർച്ചാ വിഷയങ്ങൾ.