എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നവരാണ് മലയാളികൾ, തുറന്നടിച്ച് സാനിയ ഇയ്യപ്പൻ

142

ബാലതാരമായി മലയാള സിനിമിലെത്തി പിന്നീട് നായികയായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാല സഖിയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സാനിയ ഇന്ന് തിരക്കുള്ള ഒരു നായികയാണ്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സാനിയ ഇയ്യപ്പൻ. ലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള സാനിയ എവിടേയും തന്റെ നിലപാട് വ്യക്തമാക്കാൻ മടിക്കാറില്ല. അതുകൊണ്ട് തന്നെ ധാരാളം സൈബർ അറ്റാക്കുകളും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രങ്ങൾക്കു വരുന്ന നെഗറ്റീവ് കമന്റുകൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുക ആണ് താരം. ഫ്‌ളാഷ് മൂവീസിനു നൽകിയ അഭിമുഖത്തിലാണ് സാനിയയുടെ പ്രതികരണം.

Advertisements

ഞാൻ എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയിൽ വന്ന അന്നു മുതൽ സോഷ്യൽ മീഡിയയിൽ നിന്ന് വിലയിരുത്തൽ അഭിമുഖീകരിക്കുന്നു. വിമർശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല. ഞാൻ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമർശിക്കാൻ വരരുത്.

Also Read
വലിയ പരിചയം ഒന്നുമില്ലാത്ത എന്നെ അന്ന് മമ്മൂക്ക റുമിലേക്ക് വിളിച്ചു അവിടെ ചെന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ; മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വൾഗറായി തോന്നുന്നില്ല ഇഷ്ടമായതിനാൽ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ് സിനിമയിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഞാൻ ഡ്രസ്സ് വാങ്ങുന്നത് എനിക്കതിൽ അഭിമാനമാണ്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒരാളെ സമൂഹമാധ്യമത്തിൽ അപമാനിക്കുന്നത് അവർക്ക് രസമാണ്. മലയാളികൾക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതൽ താൽപര്യം. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം. നല്ലത് കണ്ടാൽ അത് തുറന്നു പറയാൻ മടിക്കുന്നവരാണ് മലയാളികൾ. താരതമ്യേന വിമർശനം കുറഞ്ഞിട്ടുണ്ട് നല്ല രീതിയിൽ പിന്തുണക്കുന്നവരുമുണ്ട്.

Also Read
പണം മുടക്കി ഒരു ആദരവും വേണ്ടെന്ന് സർക്കാരിനോട് മമ്മൂട്ടി, കൈയ്യടിച്ച് ആരാധകർ

രണ്ട് തരം ആളുകൾ അത് യാഥാർത്ഥ്യമാണ്. അനുഭവമാണ് ഒരാളെ നല്ല വ്യക്തിത്വത്തിന് ഉടമ ആക്കുന്നതെന്നാണ് എന്റെ വിശ്വാസം എന്നും സാനിയ പറഞ്ഞു. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നതാണ് സാനിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായി എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.

Advertisement