വലിയ പരിചയം ഒന്നുമില്ലാത്ത എന്നെ അന്ന് മമ്മൂക്ക റുമിലേക്ക് വിളിച്ചു അവിടെ ചെന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ; മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

1108

മിമിക്രിയിലൂടെ ബിഗ്സ്‌ക്രീനിലെത്തിയ താരങ്ങളിൽ ഒരാളാണ് അസീസ് നെടുമങ്ങാട്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിലൂടെയാണ് അസീസ് നെടുമങ്ങാട് മലയാളിയുടെ മനസ്സ് കവർന്നത്. സിറ്റുവേഷൻ കോമഡി ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ ശ്രദ്ധേയമാണ്.

ഫ്‌ളവേഴ്‌സിലെ സ്റ്റാർ മാജിക് എന്ന പരിപാടി അടക്കം ശ്രദ്ധേയമായ നിരവധി ഷോകളിൽ പങ്കെടുത്ത് അദ്ദേഹം ജനശ്രദ്ധ നേടിയിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം വൺ, പരോൾ എന്നീ ചിത്രങ്ങളിൽ അസീസ് അഭിനയിച്ചിട്ടുമുണ്ട്. താനൊരു മമ്മൂട്ടി ആരാധകനാണെന്ന് പൊതുവേദികളിൽ പലതലണ തുറന്നുപറഞ്ഞിട്ടുള്ള ആൾ കൂടിയാണ് അസീസ്.

Advertisements

പല ചിത്രങ്ങളിലും മമ്മൂക്ക തന്നെ നിർദ്ദേശിക്കാറുണ്ടെന്നും അസീസ് പറയുന്നു. അസിസ് നെടുമങ്ങാട് മമ്മൂക്കയെ പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ നന്നായി സംസാരിക്കുന്ന, തമാശ പറയുന്നയാളാണ് മമ്മൂക്കയെന്നും ഒരു ജാഡയും അദ്ദേഹത്തിൽ താൻ കണ്ടിട്ടില്ലെന്നും അസീസ് പറഞ്ഞു.

Also Read
പഠിക്കാൻ പോകുന്ന പെൺകുട്ട്യോൾടെ പിന്നാലെ പഞ്ചാരടിയും കൊണ്ട് വന്നാലുണ്ടല്ലോ, അടിച്ച് നിന്റെ വാരിയെല്ല് ഞാൻ ഒടിയ്ക്കും! മഞ്ജുവായി കിടിലൻ പെർഫോമൻസ് കാഴ്ച വച്ച് കൊച്ചുമിടുക്കി വൃദ്ധി വിശാൽ

ഞാൻ ഇന്നുവരെ ലാലേട്ടനോടൊപ്പം അഭിനയിച്ചിട്ടില്ല. എന്നെ രണ്ട് സിനിമയിൽ വിളിച്ച് അഭിനയിപ്പിച്ചത് മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ പരോൾ എന്ന സിനിമയിൽ അഭിനയിക്കാൻ മമ്മൂക്ക തന്നെയാണ് എന്നെ നിർദ്ദേശിച്ചത്. ആ സിനിമയുടെ തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുര എനിക്ക് വേണ്ടി എഴുതിയ കഥാപാത്രമായിരുന്നു കൊട്ടാരം വാസു എന്നത്.

കഥ വായിക്കുന്ന സമയത്ത് കൊട്ടാരം വാസു എന്ന് കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചു അതാരാ ചെയ്യുന്നതെന്ന്. ആർട്ടിസ്റ്റ് ഫിക്സ് ആയിട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം എന്റെ പേര് പറഞ്ഞത്. അപ്പോൾ തന്നെ അജിത്തേട്ടനും പറഞ്ഞു, താനും അസീസിനെയാണ് ഈ കഥാപാത്രമായി ഉദ്ദേശിച്ചതെന്ന്.

വൺ എന്ന ചിത്രത്തിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിനും തന്നെ നിർദ്ദേശിച്ചത് മമ്മൂക്കയായിരുന്നു എന്നും അസീസ് പറയുന്നു. സിനിമയിൽ വരുന്നതിനുമുൻപ് ഞാൻ കേട്ടിരുന്നത് മമ്മൂട്ടി ഭയങ്കര ചൂടൻ ആണെന്നാണ്. മമ്മൂക്കയോട് കൂടുതൽ അടുത്ത് ഇടപഴകിയപ്പോഴാണ് അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് മനസ്സിലാകുന്നതെന്നും ജാഡ എന്നൊക്കെ ചിലർ പറയുന്നത് വെറുതെ ആണെന്നും അസീസ് കൂട്ടിച്ചേർത്തു.

ഇതിനുദാഹരണമായി മമ്മൂക്കയോടൊപ്പം പരോൾ സിനിമ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരനുഭവവും അസീസ് പങ്കുവെച്ചു.
ഷൂട്ടിംഗ് കഴിഞ്ഞ ഒരു ദിവസം മമ്മൂക്ക ഇറങ്ങാൻ നേരത്ത് എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. ഇന്നെന്താ വൈകിട്ട് പരിപാടി എന്ന് ചോദിച്ചു. ഒന്നുമില്ല ഷൂട്ടിംഗ് കഴിഞ്ഞ് റൂമിൽ പോകും എന്ന് ഞാൻ പറഞ്ഞു. ആഹ്, എന്നാ റൂമിലേക്ക് വാ ഒരുമിച്ച് ഡിന്നർ കഴിക്കാം എന്നുപറഞ്ഞു.

Also Read
പണം മുടക്കി ഒരു ആദരവും വേണ്ടെന്ന് സർക്കാരിനോട് മമ്മൂട്ടി, കൈയ്യടിച്ച് ആരാധകർ

ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. പുള്ളി ആറുമണിയായപ്പോൾ പോകുകയും ചെയ്തു. ഞങ്ങൾക്ക് 9 മണിവരെ ഷൂട്ട് ഉണ്ടായിരുന്നു. ആരോട് പോയി പറയും മമ്മൂക്ക ഡിന്നർ കഴിക്കാൻ വിളിച്ചിട്ടുണ്ടെന്ന്. എവിടെ പോണം, ആരോട് ചോദിക്കും. ഞാൻ ആകെ കൺഫ്യൂഷനിലായി. ഉടനെ എനിക്ക് ഒരു കോൾ വന്നു. മമ്മൂക്കയുടെ മേക്കപ്പ് മാൻ ജോർജേട്ടനായിരുന്നു അത്.

ഒരു വണ്ടി വിട്ടിട്ടുണ്ട് അതിൽ കേറി ഇങ്ങോട്ട് വന്നോളു എന്ന് അദ്ദേഹം പറഞ്ഞു. ഞാനും കലാഭവൻ ഹനീഫയും ആ വണ്ടിയിൽ കയറി പോയി. റൂമിൽ എത്തിയപ്പോൾ മുതൽ പിന്നെ മമ്മൂക്ക സംസാരവും തമാശയും ഒക്കെയായിരുന്നുവെന്നും അസീസ് കൂട്ടിച്ചേർത്തു. ഏകദേശം 1 മണിവരെ സംസാരം തുടർന്നുവെന്നും അസീസ് പറയുന്നു.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഭാര്യയെ വീഡിയോ കോൾ ചെയ്തത് മമ്മൂക്ക അത് കണ്ടിരുന്നു. പെട്ടെന്ന് ചോദിച്ചു. ആരാ വീഡിയോ കോളിലെന്ന് ഞാൻ ഫോൺ മമ്മൂക്കയ്ക്ക് മുന്നിലേക്ക് തിരിച്ചു. മമ്മൂക്കയെ കണ്ടയുടനെ ഭാര്യ ഞെട്ടി ഫോൺ കട്ട് ചെയ്ത് പോയി അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ലെന്നും അസീസ് പറയുന്നു.

Advertisement