സിനിമ സീരിയൽ താരങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടിവരുന്ന അപമാനം ചെറുതല്ല. മോശം കമന്റ് പോസ്റ്റ് ചെയ്യുന്ന ആൾക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിക്കാനും ഇവർ മടിക്കാറില്ല. ഇപ്പോൾ കയ്യടി നേടുന്നത് ടെലിവിഷൻ സീരിയൽ താരം ഉമാ നായരുടെ മറുപടിയാണ്.
സഹതാരത്തിനൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ് ചെയ്തയാളോടാണ് താരം രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്. ബാർക്ക് റേറ്റിങ്ങുകളിൽ ഏറെ മുന്നിലുള്ള ഒരു സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഏറെ ആരാധകരുണ്ട് ഈ സീരിയലിന്.
എന്നാൽ അവരെയെല്ലാം നിരാശയിലാക്കി അവസാനത്തെ എപ്പിസോഡുകളിലേക്ക് വാനമ്പാടി നീങ്ങുകയാണ്. അണിയറ പ്രവർത്തകരും താരങ്ങളും എല്ലാം തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. ശ്രീമംഗലം എന്ന കുടുംബത്തിന്റെ കഥ പറയുന്ന സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത് തെലുങ്ക് താരമായ സായി കിരണാണ്.
ഈ സീരിയലിന്റെ തെലുങ്ക് വേർഷനിലും നായക വേഷത്തിൽ എത്തിയത് സായി കിരൺ തന്നെയാണ്.
ഇപ്പോൾ സീരിയലിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്ന ഉമാ നായർ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു പോസ്റ്റ് വൈറലാണ്.
കൈകളിലെ ടാറ്റൂ ആർട്ട് കാണിച്ചു കൊണ്ട് സായി കിരണും ഉമയും നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. ടാറ്റൂ ആർട്ട് പേടി ആയിരുന്ന തനിക്ക് ടാറ്റൂ ചെയ്യാനുള്ള ധൈര്യം തന്നത് സായി ആണെന്നാണ് ഉമ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റിനു താഴെ മോശം കമ്മെന്റുകളും വന്നിരുന്നു. ആ കമന്റുകൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഉമ.
ചേട്ടാ തുടയിൽ ഒരു ടാറ്റു വേഗം ഇട്ടിട്ടു വാ എന്നിട്ട് ആ ചേച്ചിടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല് എന്നാണ് ഒരാൾ കമന്റിട്ടത്. മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ, പോട്ടെ സാരമില്ല ഈ അസുഖത്തിന് ഇപ്പൊ നല്ല ചികിത്സ കേരളത്തിൽ ഉണ്ടെന്നുള്ള മറുപടിയാണ് ഉമാ നായർ നൽകിയത്.
തമാശയായി കാണു ചേച്ചി എന്നു കമെന്റ് ഇട്ടയാൾ വീണ്ടും കമെന്റ് ചെയ്തു. വ്യാജ ഐഡിക്കും മോശം കമന്റ്‌സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും എന്ന് ഒക്കെ ആണോ എന്നാണ് ഉമാ നായർ അതിനു റിപ്ലൈ നൽകിയത്.
നേരത്തെ മോശം കമന്റിലൂടെ അധിക്ഷേപിച്ച ആൾക്കെതിരെ നടി വീണ നായരും അടുത്തിടെ രംഗത്തെത്തിയിരുന്നു. വീണയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.