മലയാളത്തിലാണ് ആദ്യം അഭിനയിച്ചത് എന്നാൽ: ആ മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് നടി വിദ്യ ബാലൻ

33

പാതി മലയാളിയാണ് ബോളിവുഡ് താര സുന്ദരി വിദ്യ ബാലൻ. പാലക്കാട്ടുകാരിയായ വിദ്യ തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പുറംലോകം കണ്ടിട്ടില്ല. ഇപ്പോൾ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

അജിത്ത് നായകനായി എത്തുന്ന നേർകൊണ്ട പറവൈ എന്ന ചിത്രത്തിലൂടെയാണ് സൂപ്പർതാരത്തിന്റെ തമിഴ് അരങ്ങേറ്റം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തമിഴ്സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം താരം പങ്കുവച്ചു.

Advertisements

എന്നാൽ തന്റെ സിനിമാ ജീവിതം മലയാള ചിത്രത്തിലൂടെയാണ് ആരംഭിച്ചതെന്നും എന്നാൽ ആ ചിത്രം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ ദുഃഖവും താരം പങ്കുവെച്ചു. ഞാൻ മലയാള സിനിമയിലാണ് അഭിനയം തുടങ്ങിയത്. എന്നാൽ ആ സിനിമ മുന്നോട്ട് പോയില്ല.

തെന്നിന്ത്യയിൽ ഞാൻ ചെയ്ത ഒരേ ഒരു സിനിമയും അതായിരുന്നു. ഉറുമിൽ അതിഥിവേഷം ചെയ്തത് ഒഴിച്ചു നിർത്തിയാൽ ഞാൻ ചെയ്ത ഒരേയൊരു തെന്നിന്ത്യൻ സിനിമയും അതായിരുന്നു. തമിഴിൽ സിനിമകൾ ചെയ്യണമെന്ന് തന്നെയായിരുന്നു തുടക്കം മുതലുള്ള മോഹം.

എന്നാൽ തമിഴ് സിനിമാപ്രേക്ഷകർ എന്റെ പാലക്കാടൻ തമിഴ് സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ഒരുപാട് സിനിമകൾ ചെയ്യണമെന്നൊന്നും ഞാൻ ഇപ്പോൾ വിചാരിക്കുന്നില്ല. മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചക്രത്തിലൂടെയാണ് വിദ്യ ബാലൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനിരുന്നത്.

എന്നാൽ അത് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ മലയാളത്തിൽ അഭിനയിക്കാൻ താരത്തിന് ആയില്ല. എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തിൽ കമലയാകാൻ ആദ്യം തീരുമാനിച്ചിരുന്നത് വിദ്യാ ബാലനെ ആയിരുന്നു. എന്നാൽ അവസാന നിമിഷം താരം പിൻമാറുകയായിരുന്നു.

തുടങ്ങി വച്ച പന്ത്രണ്ടോളം സിനിമകൾ പുറത്തിറങ്ങിയില്ല. അതോടെ ഭാഗ്യമില്ലാത്ത നായിക എന്നാ പേരും നടിക്ക് കിട്ടിയിരുന്നു. എന്നാൽ കുപ്രചരണങ്ങളെ കാറ്റിൽ പറത്തികൊണ്ട് ബോളിവുഡിലെ മുൻനിര നായികയായി വിദ്യ മാറി. പരീണിത എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ വിദ്യ ഡേർട്ടി പിക്ചറിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.

Advertisement