മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയെത്തി മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. 2014ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ലെന്നു തുറന്നു പറയുകയാണ് താരം. ആ പ്രസവം ചിത്രീകരിച്ചതിൽ ഇതുവരെ ആരും എന്നോട് നേരിട്ട് അയ്യോ ശ്വേത എന്താ അങ്ങനെ ചെയ്തത് എന്നൊന്നും ചോദിച്ചിട്ടേയില്ല.
മറഞ്ഞു നിന്ന് പറയുന്നുണ്ടാകാം പക്ഷെ എന്റെ ലൈഫിൽ എടുത്ത ബെസ്റ്റ് തീരുമാനങ്ങളിൽ ഒന്നാണത്. ഭർത്താവിന്റെ പൂർണ്ണ സപ്പോർട്ടോടു കൂടിയാണ് ഞാനതിനു സമ്മതിച്ചത്. ഇപ്പോഴും ഓർമ്മയുണ്ട് എന്റെ കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാർ കരയുകയായിരുന്നു. ശ്വേത പങ്കുവച്ചു.
തന്റെ ഭർത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കിയെന്നും താരം കൂട്ടിച്ചേർത്തു. കളിമണ്ണിനു ശേഷമാണ് കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭർത്താവിനും ബന്ധുക്കൾക്കും കൂടെ കയറാമെന്ന രീതി വന്നതെന്ന് തോന്നുന്നു.
ഇതുവരെ ഒരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമാണ് സബൈനയ്ക്ക് ലഭിച്ചത്. എന്നും ഓർക്കാൻ ഞാൻ അവൾക്ക് നൽകുന്ന സ്നേഹ സമ്മാനം.’ശ്വേത പറയുന്നു