അന്ന് നല്ല ഒന്നാന്തരം മത്തിക്കറി ഞാൻ പൃഥ്വിരാജിന്റെ തലയിൽ കമിഴ്ത്തി; അനുഭവം വെളിപ്പെടുത്തി നടി മിയ ജോർജ്

466

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമയിൽ നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ആണ് മിയ ജോർജ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള മിയ ഇപ്പോൾ മലയാളത്തിലെ ഭാഗ്യനായികമാരിൽ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ്.

ഏഷ്യാനെറ്റിലെ അൽഫോൺസാമ്മ സീരിയലിൽ മാതാവായി അഭിനയിച്ച് കൊണ്ടായിരുന്നു മിയ ജോർജ് അഭിനയ രംഗത്തേക്ക് എത്തിയത്. അന്ന് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചുകുട്ടി ആയിരുന്നു മിയ. സ്‌കൂളിൽ നടന്ന ഓഡീഷൻ വഴിയാണ് മിയയെ സീരിയലിലേക്ക് തെരഞ്ഞെടുത്തത്. അഭിനയത്തെ കുറിച്ച് വലിയ ധാരണയൊന്നും മിയക്ക് അന്നുണ്ടായിരുന്നില്ല.

Advertisements

പാട്ടിലും നൃത്തത്തിലും സജീവമായിരുന്നത് കൊണ്ടാണ് അഭിനയത്തിലും ഒന്ന് പരീക്ഷിക്കാമെന്ന് മിയ കരുതിയത്. അഭിനയിക്കുന്നതിന് പണം കിട്ടുമെന്ന് പോലും തനിക്കോ അമ്മയ്‌ക്കോ അറിയില്ലായിരുന്നു എന്നും മിയ പറഞ്ഞിട്ടുണ്ട്. അൽഫോൺസാമ്മയിൽ അഭിനയിച്ചതിന് പ്രതിഫലമായി ആയിരം രൂപയാണ് മിയയ്ക്ക് ലഭിച്ചത്.

Also Read
ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ കണ്ടപ്പോഴെ ഇഷ്ടമായി, എന്റെ യഥാർഥ സ്വഭാവം മനസിലാക്കും മുമ്പേ അങ്ങ് കെട്ടി ഭാര്യയാക്കി: ശ്രീജിത് രവി അന്ന് ഭാര്യയെ കുറിച്ച് പറഞ്ഞത്

മിയയുടെ യഥാർഥ പേര് ജിമി എന്നാണ്. സിനിമയിലേക്ക് എത്തിയപ്പോഴാണ് മിയയെന്ന് താരം പേര് മാറ്റിയത്. അപ്പോഴും പ്രിയപ്പെട്ടവർക്ക് ഇഷ്ടം ജിമിയെന്ന് വിളിക്കാൻ തന്നെയാണ്. സീരിയലിൽ നിന്നും പിന്നീട് സിനിമകളിൽ സഹനടിയായിട്ടാണ് മിയ കുറച്ച് കാലം അഭിനയിച്ചത്. ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ സിനിമകളിലായിരുന്നു സഹനടിയായി താരം അഭിനയിച്ചത്.

പിന്നീട് ബിജു മേനോൻ നായകനായ ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ശേഷം റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ ഉംഗരാല രാംബാബു എന്ന സിനിമയിലും മിയ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അൽ മല്ലു ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. 2020ൽ ആയിരുന്നു മിയയുടെ വിവാഹം.

കൊവിഡ് കാലത്ത് വിവാഹം നടന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഇപ്പോൾ ലൂക്ക എന്നൊരു മകൻ കൂടി മിയയ്ക്കുണ്ട്. വിവാഹം കഴിഞ്ഞെങ്കിലും വീട്ടിൽ ഒതുങ്ങിക്കൂടാൻ മിയ തയ്യാറല്ല. അഭിനയിക്കുന്നതിന് ഭർത്താവിന് എതിർപ്പില്ലെന്നും മിയ പറഞ്ഞിട്ടുണ്ട്.

Also Read
ഒരു ചെലവുമില്ല, സ്വന്തം കാര്യം നോക്കും; സായ് പല്ലവിയുടെ ഈ രീതികൾ നിർമാതാക്കൾക്ക് പ്രിയം; കൈ നിറയെ വേഷങ്ങൾ ലഭിക്കാൻ കാരണമിതോ?

അടുത്തൊന്നും സിനിമകളിൽ മിയ അഭിനയിച്ചിട്ടില്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി മിയ തിളങ്ങുന്നുണ്ട്. ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലെ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയ മിയ നടൻ പൃഥ്വിരാജിന് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

പാവാട സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങളും മിയ വിശദീകരിച്ചു. പാവടയിൽ പൃഥ്വിരാജിന്റെ തലയിൽ മീന ചട്ടി അ ടി ച്ച് പൊ ട്ടി ക്കുന്ന സീനുണ്ട്. ആ ചട്ടിയിൽ യഥാർഥത്തിൽ മീൻകറി ഉണ്ടായിരുന്നു. നല്ല മത്തിക്കറി ആയിരുന്നുവെന്ന് തോന്നുന്നു.നല്ല മണം വരുന്നുണ്ടായിരുന്നു. ഒറ്റ ടേക്കിൽ എടുത്ത സീൻ ആയിരുന്നു അത്.

തലയിൽ ചട്ടി ഉടയ്ക്കുന്നതിന് ഭയക്കേണ്ട ധൈര്യമായി ചെയ്‌തോളൂവെന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് ധൈര്യമായത്. ആദ്യമെ സംവിധായകൻ പറഞ്ഞിരുന്നു. റീ ഷൂട്ട് ചെയ്യാൻ മത്തി കറിയോ, വസ്ത്രങ്ങളോ ഒന്നും ഇല്ല അതുകൊണ്ട് തന്നെ ഒറ്റ ടേക്കിൽ ഓക്കെയാക്കണം എന്നാണ് ഡയറക്ടർ പറഞ്ഞത്.

Also Read
‘എല്ലാവരും അറിഞ്ഞശേഷമാണ് ചേച്ചി അറിഞ്ഞത്; ഡേറ്റിന് പോവാൻ കാറിൽ നിന്ന് ഇറങ്ങിയതും അച്ഛൻ കൈയ്യോടെ പിടികൂടി’; ടെൻഷനടിച്ച പ്രണയ ദിനങ്ങളെ കുറിച്ച് പ്രിയ മോഹൻ

എല്ലാവരും ഈ സീൻ എടുക്കും മുമ്പ് ഇതെ കുറിച്ച് നിരന്തരം പറഞ്ഞു കൊണ്ടിരുന്നതിനാൽ ഒറ്റ ടേക്കിൽ ഓക്കെയാക്കാൻ സാധിച്ചു എന്നും മിയ ജോർജ് പറയുന്നു. 2016ൽ പുറത്തിറങ്ങിയ പാവാടയിൽ സിനിമോൾ എന്ന നഴ്‌സായിട്ടാണ് മിയ അഭിനയിച്ചത്. അനൂപ് മേനോൻ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

Advertisement