കേരള ചരിത്രത്തിൽ നമ്പി നാരായണന് ശേഷം ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്: തുറന്നടിച്ച് രാഹുൽ ഈശ്വർ

112

മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ വെച്ച് ആ ക്ര മി ച്ച കേസിൽ നടൻ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം. ദിലീപിന് എതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും.

ഇപ്പോളിതാ പരാമർശത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ രംഗത്ത് എത്തി. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. നമ്പി നാരായണൻ 50 ദിവസത്തോളം ആണ് ജയിലിൽ കിടന്നത് എങ്കിൽ ദിലീപ് 85 ദിവസം കിടന്നു.

Advertisements

അദ്ദേഹത്തിന്റെ കുടുംബത്തേയും കേസിലേക്ക് വലിച്ചിഴച്ചു. ജയിൽ ഡിജിപി ആയിരുന്ന വ്യക്തിയാണ് ആർ ശ്രീലേഖ. ജയിലിലെ കാര്യങ്ങൾ നേരിട്ട് അറിയുന്ന വ്യക്തി. അവരുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കേണ്ടെ ബൈജു പൗലോസിന് എതിരെ കേസെടുക്കേണ്ട അവസ്ഥയാണ്. കാരണം ബൈജു പൗലോസ് ആയിരുന്നല്ലോ കേസ് അന്വേഷിച്ചിരുന്നത്.

Also Read
അന്ന് നല്ല ഒന്നാന്തരം മത്തിക്കറി ഞാൻ പൃഥ്വിരാജിന്റെ തലയിൽ കമിഴ്ത്തി; അനുഭവം വെളിപ്പെടുത്തി നടി മിയ ജോർജ്

വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തുവെന്ന് ഒരു ജയിൽ ഡിജിപി ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയാൽ അതിന്റെ പേരിൽ കേസെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമില്ലേ നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്. അത് നമ്മൾ കാണാതിരിക്കരുത്. കേരളആ പൊലീസ് അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരണം.

ദിലീപ് നിരപരാധി ആണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്. ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. 2017 ഫെബ്രുവരി മാസം നടിയെ ആക്രമിച്ച സംഭവം നടന്നത് എല്ലാവർക്കും അറയാമല്ലോ. ആ സമയത്ത് ഞാൻ ജയിൽ വകുപ്പ് മേധാവി ആയിരുന്നു. ഈ സംഭവത്തി ന്റെ വിശദവിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ ഒരു സംശയവും തോന്നിയി രുന്നില്ല.

പ്രതിയായ പൾസർ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാൾ ജോലി ചെയ്ത എനിക്കിതറിയാം. എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാർ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാൾ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവർ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുക്കുകയായിരുന്നു.

ഈ നടിമാരെ പൾസർ സുനി തട്ടിക്കൊണ്ടു പോയി, മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുള്ളതാണ്. എന്തുകൊണ്ട് ഇത് പൊലീസിൽ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട്. കരിയർ ഓർത്തും കേസിന് പുറകേ പോകണമെന്നും ഓർത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്‌തെന്നാണ് അവർ മറുപടിയായി പറഞ്ഞത്.

ഇയാളുടെ സ്വഭാവം നേരത്തെ അറിയാമായിരുന്നത് കൊണ്ട് 2017ലെ സംഭവത്തെ കുറിച്ച് എനിക്കൊരു സംശയവുമില്ല. കേസിലെ ആറുപ്രതികളിൽ നാല് പേരെ നേരത്തെ പിടിച്ചിരുന്നു. പൊലീസ് പൾസർ സുനിയെ കൈകാര്യം ചെയ്തതൊക്കെ എനിക്കോർമയുണ്ട്. അന്വേഷണത്തിനിടെ കേസ് തെളിയുന്നതും, പ്രതികൾ അറസ്റ്റിലാകുന്നതും ഒക്കെ കണ്ടു.

Also Read
എടപ്പാളിലെ ഭിന്ന ശേഷിയുള്ള ഒരു പെൺകുഞ്ഞിന് വീടും വാഹനവും കൊടുത്തവരാണ് ഞങ്ങൾ, സിൻസിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം പക്ഷേ: മല്ലികാ സുകുമാരൻ

രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതികൾ. പൾസർ സുനിയെ അന്ന് പൊലീസ് കൈകാര്യം ചെയ്ത രീതി നോക്കിയാൽ, അയാളെ കൊണ്ട് മറ്റൊരാൾ ചെയ്യിച്ചതാണിതൊക്കെ എന്നുണ്ടെങ്കിൽ അയാളത് പറയുമായിരുന്നു. അപ്പോൾ തന്നെ പറയുമായിരുന്നു. അത് എല്ലാ പൊലീസുകാർക്കും അറിയാമായിരുന്നു. പക്ഷേ അയാളത് പറഞ്ഞില്ല.

ഇവർ ക്വട്ടേഷൻ സംഘങ്ങളാണോ എന്നതിൽ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാൻ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവർ മുൻപും ചെയ്തിട്ടുള്ളത്. ക്വട്ടേഷൻ അല്ല. ഇവർ അറസ്റ്റിലായി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഗൂഡാലോചന വാർത്ത പുറത്തുവരുന്നത്. ജയിലിൽ കിടക്കുമ്പോൾ സുനിയുടെ സഹ തടവുകാരൻ ദീലീപിന്റെ സുഹൃത്ത് നാദിർഷയെ ഫോണിൽ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തൽ.

ജയിലിൽ കിടന്ന് ഫോൺ ചെയ്യാൻ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയിൽ പോയപ്പോൾ കടത്തി ക്കൊണ്ടുവന്നത് ആണെന്നാണ് സഹതടവുകാരൻ പറയുന്നത്. ഇതിന് ഒരിക്കലും ഇടയില്ല. ശ്രീലേഖ ഐപിഎസ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് മുൻ ഡിജിപി ആർ. ശ്രീലേഖ യുടെ വെളിപ്പെടുത്തൽ. ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പ് ഉണ്ടായിരുന്നു.

Also Read
‘എല്ലാവരും അറിഞ്ഞശേഷമാണ് ചേച്ചി അറിഞ്ഞത്; ഡേറ്റിന് പോവാൻ കാറിൽ നിന്ന് ഇറങ്ങിയതും അച്ഛൻ കൈയ്യോടെ പിടികൂടി’; ടെൻഷനടിച്ച പ്രണയ ദിനങ്ങളെ കുറിച്ച് പ്രിയ മോഹൻ

അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനിൽക്കില്ല എന്ന ഘട്ടം വന്നപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്ര കുമാറിനെ പോലുള്ള സാക്ഷികളെ ക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും ശ്രീലേഖ പറയുന്നു.

Advertisement