14 വയസ്സായി, ഇപ്പോഴും ബെഡ്ഡിലും വീൽ ചെയറിലും തന്നെ, സംസാരിക്കത്തില്ല, ഒരു ദിവസം 1500 രൂപയുടെ മരുന്ന് വെച്ച് വേണം; മകളെ കുറിച്ച് സങ്കടത്തോടെ നടി സിന്ധു മനുവർമ്മ

6929

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സിന്ധു മനുവർമ്മ. നടൻ ജഗന്നാഥവർമ്മയുടെ മകനും സിനിമാ മിനിസ്‌ക്രീൻ താരവുമായ മനുവർമ്മയുടെ ഭാര്യ കൂടിയാണ് സിന്ധു വർമ. വർഷങ്ങൾ പോയത് അറിയാതെ എന്ന ചിത്രത്തിൽ മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ടാണ് സിന്ധു മനു വർമ മലയാള സിനിമയിലേക്ക് എത്തിയത്.

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി വർഷങ്ങൾക്ക് ശേഷം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണായി മാറിയ നടിയാണ് സിന്ധു മനു വർമ്മ. നടി മേനകയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് വർഷങ്ങൾ പോയതറിയാതെ എന്ന സിനിമയിലൂടെയാണ് സിന്ധുവർമ്മ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം നത്തുന്നത്.

Advertisements

പിന്നീട് നിരവധി സത്യൻ അന്തിക്കാട് സിനിമകളിൽ താരം ബാലതാരമായി എത്തിയ സിന്ധു പത്തോളം സിനിമകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ തലയണമന്ത്രം എന്ന സിനിമയിൽ ഉർവശിയെ ഇംഗ്ലീഷ് ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിനിയി എത്തിയതോടെയാണ് സിന്ധു സിനിമയിൽ ശ്രദ്ധേയയായി മാറിയത്.

Also Read
കേരള ചരിത്രത്തിൽ നമ്പി നാരായണന് ശേഷം ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്: തുറന്നടിച്ച് രാഹുൽ ഈശ്വർ

നീണ്ട നാളത്തെ ഇടവേള ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവം ആയിരിക്കുകയാണ് താരമിപ്പോൾ. ഭാഗ്യജാതകം, പൂക്കാലം വരവായി എന്നീ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. ഇപ്പോൾ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലാണ് അഭിനയിക്കുന്നത്. ഇപ്പോളിതാ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയിൽ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

സിന്ധു മനുവർമ്മ വാക്കുകൾ ഇങ്ങനെ:

ഇളയ മകൾ ഗൗരി ജനിച്ച സമയത്ത് ചെറി അസാധാരണത്വം ഉണ്ടായിരുന്നു. തലച്ചോറിയിൽ കുറച്ച് ഫ്ളൂയ്ഡ് ശേഖരണം വന്നു. രണ്ട് ശസ്ത്രക്രിയ നടത്തി. അവളുടെ ജനന ശേഷമാണ് ജീവിതത്തിൽ താളപ്പിഴ വന്ന് തുടങ്ങിയത്. അതുവരെ സന്തോഷകരമായ സാധാരണ ജീവിതമായിരുന്നു.

പെട്ടന്ന് മകൾ ഇങ്ങനെയാണ് എന്ന് അറിഞ്ഞപ്പോൾ എല്ലാവരും തകർന്നു പോയി. മകൾ ഇപ്പോഴും ബെഡ്ഡിലും വീൽ ചെയറിലും തന്നെയാണ്. 14 വയസ്സ് ആയി. സംസാരിക്കുകയൊന്നും ഇല്ല. ഇന്ത്യയിൽ ഒട്ടുമിക്ക എല്ലായിടത്തും കൊണ്ടുപോയി അവളെ ചികിത്സിച്ചു.

ഇപ്പോഴും തുടരുന്നു ഒരു ദിവസം അവൾക്ക് വേണ്ടി മാത്രം 1500 രൂപ വരെ വേണം. മകളുടെ കാര്യത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞതാണ് ഞങ്ങളുടെ പ്രതീക്ഷ.

Also Read
എടപ്പാളിലെ ഭിന്ന ശേഷിയുള്ള ഒരു പെൺകുഞ്ഞിന് വീടും വാഹനവും കൊടുത്തവരാണ് ഞങ്ങൾ, സിൻസിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം പക്ഷേ: മല്ലികാ സുകുമാരൻ

എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. എന്തിനാണ് വെറുതേ കാശ് കളയുന്നത്. ഇത് നേരെയാവുകയൊന്നും ഇല്ല എന്നൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ വലിയ വിഷമം തോന്നുമായിരുന്നു. മകൾ കൈക്കുഞ്ഞ് ആയിരുന്ന സമയത്ത് അവളെയും എടുത്ത് ചില ഫങ്ഷന് ഒക്കെ പോയിരുന്നു.

അപ്പോൾ ചിലർ പറയും, കുറച്ച് കൂടെ കഴിഞ്ഞാൽ പിന്നെ സിന്ധുവിന് പുറത്തേക്ക് ഇറങ്ങാൻ തീരെ സാധിയ്ക്കില്ലല്ലോ. പെൺകുട്ടിയല്ലേ, എടുത്ത് നടക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചവരുണ്ട്.തലയണ മന്ത്രം എന്ന ചിത്രത്തിന് ഇന്നും ആരാധകർ നിരവധിയാണ്. ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞു ഞെട്ടിച്ചത് സിന്ധു വർമയാണ്.

ചിത്രത്തിൽ ഉർവശിയും ശ്രീനിവാസനും താമസിച്ചിരുന്ന കോളനിയിലെ ജോർജിന്റെയും ജിജിയുടെയും മകളായി സിന്ധു വർമ്മയെത്തിയത്. സീരിയലിലൂടെയാണ് സിന്ധു മിനി സ്‌ക്രീൻ രംഗത്തേക്ക് എത്തുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സിന്ധു വർമ്മ.

അമ്മ വേഷങ്ങളിൽ എത്തി തകർപ്പൻ അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. അതേ സമയം ബാലതാരമായി എത്തിയ താരം പിന്നീട് അഭിനയം മേഖലയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയും വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. പഠനം എല്ലാം പൂർത്തിയാക്കി അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് വിവാഹം നടന്നത്.

Also Read
ദാവണി ഉടുത്ത് നിന്ന ഡിഗ്രിക്കാരിയെ കണ്ടപ്പോഴെ ഇഷ്ടമായി, എന്റെ യഥാർഥ സ്വഭാവം മനസിലാക്കും മുമ്പേ അങ്ങ് കെട്ടി ഭാര്യയാക്കി: ശ്രീജിത് രവി അന്ന് ഭാര്യയെ കുറിച്ച് പറഞ്ഞത്

പ്രശസ്ത ടെലിവിഷൻ താരം മനു വർമ്മയാണ് സിന്ധു വർമ യുടെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ വിവാഹം കഴിച്ചത്. ഒരു ടെലിഫിലിമിൽ അഭിനയിച്ചു കൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. നടൻ ജഗന്നാഥ വർമ്മയുടെ മകനാണ് മനു വർമ്മ.

Advertisement