മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്റ്റെബിൻ ജേക്കബ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സ്റ്റെബിൻ മലയാളി ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സീകേരള ചാനലിൽ സംപ്രേഷണ ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലാണ് സ്റ്റെബിൻ ഇപ്പോൾ അഭിനയിക്കുന്നത്.
ഒരു ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം ഇട്ട് ജോലി നോക്കി വരുമ്പോഴായിരുന്നു സീരിയലിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായിട്ടാണ് സ്റ്റെബിൻ സീരിയലിൽ എത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപെട്ടാണ് സ്റ്റെബിന് സീരിയലലിലേക്ക് ക്ഷണം കിട്ടുന്നത്. നീർമാതളം എന്ന പരമ്പരയിലൂടെയാണ് നടൻ മിനി സ്‌ക്രീനിലെത്തിയത്. പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ആയിരുന്നു നീർമാതളത്തിൽ അവതരിപ്പിച്ചത്. ചെമ്പരത്തി താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണ്. നീർമാതളത്തിന്റെ സംവിധായകൻ ഡോക്ടർ ജനാർദ്ദനാണ് ചെമ്പരത്തിയും സംവിധാനം ചെയ്യുന്നത്.
അടുത്തിടെയാണ് സ്റ്റെബിൻ വിവാഹിതയായത് വിനീഷയാണ് വധു. സോഷ്യൽ മീഡിയയിൽ സജീവമായ സ്റ്റെബിൻ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യയെ വിനീഷയെ കുറിച്ചു ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് സ്റ്റെബിൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് വിനീഷ. പുള്ളി വഴിയാണ് ഞാൻ പരിചയപ്പെടുന്നത്. പിന്നെ പല സ്ഥലങ്ങളിലും വച്ച് നേരിട്ട് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഫോൺ നമ്പർ വാങ്ങി സംസാരമായി.
എന്ന് കരുതി കറക്കമോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം കാണുമ്പോൾ ഒരിക്കലും ഞങ്ങൾ ഒന്നാകുമെന്നു തോന്നിയില്ല. ഞങ്ങൾ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല. പ്രണയം ഇരുവീട്ടിലും അതി ഭീകര പ്രശ്‌നങ്ങൾ ആണ് ഉണ്ടാക്കിയത്. നമ്മൾ ഒരു പ്രശ്‌നം തീരും എന്ന് കരുതി ഇരിക്കുമ്പോാളാകും അടുത്ത പ്രശ്‌നം അടുത്ത ദിവസം ഉണ്ടാകുന്നത്. എന്നാൽ ദൈവാനുഗ്രഹത്താൽ എല്ലാ പ്രശ്‌നനങ്ങളെയും ഞങ്ങൾ തരണം ചെയ്തു.
ഇപ്പോൾ തട്ടീം മുട്ടീം ഇങ്ങനെ മുൻപോട്ട് പോയ്‌കൊണ്ടിരിക്കുന്നു. എങ്കിലും പിന്തുണയ്ക്കുന്ന ആളുകളും ആ സമയത്ത് ഉണ്ടായിരുന്നു. എല്ലാവർക്കും ആദ്യ രാത്രിയെ കുറിച്ചൊരുധാരണ ഉണ്ടാകുമല്ലോ. ഞാൻ എല്ലാ കൂട്ടുകാരുടെയും കല്യാണത്തിന് നല്ല പണി കൊടുത്ത ആളാണ്. അപ്പോൾ എനിക്കും ടെൻഷൻ ഉണ്ടായിരുന്നു എനിക്കും പണി വരാനുള്ള സാധ്യത ഉണ്ടെന്ന്.
എന്തായാലും പ്രതീക്ഷിച്ചപോലെ അവർ പണി തന്നു. ജനാലയിൽ കൊട്ടാൻ തുടങ്ങി. അവസാനം കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയായി. അവസാനം ഞാൻ പുറത്തിറങ്ങി കൂട്ടുകാർക്കൊപ്പം ഇരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ ദേഷ്യം വരാൻ തുടങ്ങി. അങ്ങനെ രാത്രി 11 മണിയായപ്പോൾ ഞങ്ങൾ രണ്ടുപേരും ഡ്രസ്സ് മാറി വീട്ടിൽ നിന്നും ഇറങ്ങി. തിരിച്ചു കയറുന്നത് പുലർച്ചെ നാല് മണിക്കാണ്. അതാണ് വിവാഹം കഴിഞ്ഞ ശേഷം മറക്കാൻ ആകാത്ത സംഭവം. എന്നും താരം പറയുന്നു.