ഉർവശിയുമായി പിരിഞ്ഞപ്പോൾ കുഞ്ഞാറ്റയെ കൂടെ കൊണ്ട് പോരാൻ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോട് മാത്രമായിരുന്നു, അതിന് ഒരു കാരണവുമുണ്ട്: മനോജ് കെ ജയൻ

492

നായകനായും സ്വഭാവ നടനായും വില്ലനായും ഒക്കെ മലയാള സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് മനോജ് കെ ജയൻ. എംടിയുടെ രചനയിൽ ഹരിഹരൻ ഒരുക്കിയ സർഗം എന്ന ചിത്രത്തിലെ കൂട്ടൻ തമ്പുരാൻ മലയാളത്തിലേക്കെത്തിയ താരമാണ് മനോജ് കെ ജയൻ. പിന്നീട് നായകനായും സഹനടനായും വില്ലനായും ഒക്കെ നിരവധി സിനിമകളിൽ വേഷമിട്ട മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമായി മാറി.

Also Read
കുട്ടിയുടുപ്പുകൾ ഇടാൻ ഒരു മടിയുമില്ല, അത് അത്ര മോശം കാര്യമാണെന്ന് തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് ഇനിയ

Advertisements

മലയാളത്തിന് പുറമേ തമിഴിലും തിളങ്ങി താരം വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളായ ഉർവശിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം പരാജയമായി വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ ഉണ്ട്. പിന്നീട് മനോജ് കെ ജയൻ ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതിൽ ഒരു മകനുമുണ്ട് താരത്തിന്.

അതേ സമയം സിനിമയിൽ താൻ എപ്പോഴുമൊരു രണ്ടാം മൂഴക്കാരൻ ആയിരുന്നു എന്ന് തുറന്ന് പറയുകയാണ് മനോജ് കെ ജയൻ ഇപ്പോൾ. കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമായുള്ള മികച്ച പ്രകടനത്തിന്ന് എന്തുകൊണ്ട് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മനോജ്. ആ കഥാപത്രത്തിനു അവാർഡ് കിട്ടാതെ പോയത്തിനു കാരണം നമ്മുടെ സർക്കാർ മാനദണ്ഡമാണ്. നായക കഥാപാത്രങ്ങൾക്ക് മാത്രമേ മികച്ച നടനുള്ള പുരസ്‌കാരം നൽകാൻ അവർക്ക് സാധിക്കുകയുള്ളു.

അതുകൊണ്ടാണ് കുട്ടൻ തമ്പുരാൻ അതുപോലെ അനന്തഭദ്രത്തിലെ ദിഗംബരൻ, പഴശ്ശിരാജയിലെ തലക്കൽ ചന്തു, ഇതിലെല്ലാം എന്നെ മികച്ച സഹ നടനാക്കി പരിഗണിച്ചതെന്നാണ് മനോജ് കെ ജയൻ പറയുന്നു. ശേഷം 2012ൽ പുറത്തിറങ്ങിയ ചിത്രം കളിയച്ചനിൽ നായക കഥാപാത്രമായ കഥകളി നടനായ കുഞ്ഞിരാമനിലൂടെ ഞാൻ വീണ്ടും രണ്ടാമനായപ്പോൾ എനിക്ക് മനസിലായി ഒന്നാമത് എത്തണമെങ്കിൽ വേറെ ചില മാനദണ്ഡങ്ങൾ കൂടിയുണ്ടാവുമെന്ന്.

എനിക്ക് ആരോടും ഒന്നിനും പരിഭവമില്ല, പരാതിയില്ല, ഇത്രയുമൊക്കെ കിട്ടിയതിനു തന്നെ വലിയ സന്തോഷം എന്നാണ് മനോജ് കെ ജയൻ പറയുന്നത്. അതേ സമയം തന്റെ ചില കുടുംബ കാര്യങ്ങളും അടുത്തിടെ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഉർവശിയുമായുള്ള തന്റെ ബന്ധം അവസാനിക്കുമ്പോൾ അന്ന് ചെന്നൈയിൽ നിന്നും കുഞ്ഞാറ്റയും എടുത്ത് നാട്ടിലേക്ക് പോരാൻ തീരുമാനിച്ചപ്പോൾ താൻ ഒരാളോട് മാത്രമാണ് അനുവാദം ചോദിച്ചത്.

Also Read
മോഹൻലാൽ ഏത് കഥാപാത്രത്തെയും താനാക്കി മാറ്റും, മമ്മൂട്ടി ആ കഥാപാത്രമായി മാറും: സൂപ്പർ രചയിതാവിന്റെ വാക്കുകൾ

അത് ഉർവശിയുടെ അമ്മയോട് മാത്രമാണെ എന്നാണ് മനോജ് പറയുന്നത്. കാരണം ഞാൻ പല അപകടങ്ങളിലേക്ക് പോകാതെ എന്നെ പിടിച്ച് നിർത്തിയത് ആ അമ്മ ആയിരുന്നു. ആറു വർഷത്തോളം താൻ ഉർവശിയുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചിരുന്നു,.ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് വേർ പിരിയാനുള്ള തീരുമാനത്തിൽ എത്തിയത്. കുഞ്ഞാറ്റക്ക് 11 വയസ്സുള്ളപ്പോഴാണ് ഞാൻ ആശയെ വിവാഹം കഴിക്കുന്നത്.

തന്റെ മകൾക്ക് ഒരു അമ്മ വേണ്ട സമയമാണെന്നും, തനിക്കും ഒറ്റക്കുള്ള ജീവിതം മടുത്തുയെന്നും അതുകൊണ്ടാണ് വീണ്ടുമൊരു വിവാഹം എന്ന തീരുമാനത്തിൽ എത്തിയത് എന്നും മനോജ് പറയുന്നു, ആശ സ്വന്തം മകളെപോലെയാണ് അവളെ നോക്കുന്നതെന്നും, കുഞ്ഞാറ്റക്കും ആശ അമ്മ തന്നെയാണെന്നും താരം പറയുന്നു.

Also Read
അമ്പലനടയിൽ വെച്ച് കാമുകനും താലി ചാർത്തി, ഭർത്താവ് കെട്ടിയ താലിക്ക് പകരം കഴുത്തിലുണ്ടായിരുന്നത് മറ്റൊന്ന്, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വഴിവിട്ട ബന്ധത്തിന്റെ തെളിവ് പുറത്ത്

Advertisement