അജിത്തിന്റെയും ശാലിനിയുടെയും മകൾ കുഞ്ഞ് അനൗഷ്‌കയെ കൈകളിലെടുത്ത് കൊഞ്ചിച്ച് വിജയ്, വീഡിയോ വൈറൽ

102

തെന്നിന്ത്യൻ സിനിമയിൽ നിരന്തരം സൂപ്പർഹിറ്റ് സിനിമകൾ മാത്രം സമ്മാനിക്കുന്ന യൂവ സൂപ്പർതാരമാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. ഏതാണ്ട് 65ഓളം സിനിമകളിൽ വേഷമിട്ടിട്ടുള്ള അദ്ദേഹത്തിൻരെ പരാജയചിത്രങ്ങൽ നാലോ അഞ്ചോ എണ്ണം മാത്രമാകും.

ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ ആയിരുന്നു അദ്ദേഹത്തിന്റേതായി അവസാനം പുറത്തു വന്ന സിനിമ. ആദ്യഘട്ട കോവിഡ് പ്രതിസന്ധി കഴിഞ്ഞ് തീയ്യറ്ററുകൾ തുറന്നപ്പോൾ ആദ്യം റീലീസ് ചെയ്ത മാസ്റ്റർ തകർപ്പൻ വിജയെ നേടി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. അതേ സമയം മറ്റു താരങ്ങൾക്ക് പോലും ദളപപതി വിജയിയോട് ആരാധനയുണ്ട്.

Advertisements

അതേ സമയം തമിഴകത്തെ മറ്റൊരു സൂപ്പർ താരമാണ് അജിത്. തല എന്നാ ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന അജിത്തും നിരധി സൂപ്പർ ഹിറ്റ് സിനിമകളാണ് തെന്നിന്ത്യക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങൾ കൂടിയാണ് വിജയിയും അജിത്തും.

Read More:
ഉർവശിയുമായി പിരിഞ്ഞപ്പോൾ കുഞ്ഞാറ്റയെ കൂടെ കൊണ്ട് പോരാൻ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോട് മാത്രമായിരുന്നു, അതിന് ഒരു കാരണവുമുണ്ട്: മനോജ് കെ ജയൻ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു പഴയകാല വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്വകാര്യചടങ്ങിനിടെ കണ്ടുമുട്ടിയ താരങ്ങൾ പരസ്പരം സൗഹൃദം പങ്കിടുന്നതിന്റെ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. അജിത്തിനൊപ്പം ശാലിനിയും മകൾ അനൗഷ്‌കയുമുണ്ട്, വിജയ്ക്കൊപ്പം ഭാര്യ സംഗീതയും.

കുഞ്ഞു അനൗഷ്‌കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന വിജയിനെയും വീഡിയോയിൽ കാണാം. ഇളയ ദളപതിയും തലയും ഒന്നിച്ചുള്ള ഈ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റമായി എത്തിയിരിക്കുന്നത്.

Read More:
ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം, നിലവിളക്കും പിടിച്ച് യുവയുടെ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുന്ന വീഡിയോയുമായി മൃദുല: സന്തോഷം അറിയിച്ച് ആരാധകർ

അതേ സമയം ദളപതി വിജയിയും തല അജിത്തും തമിഴ് നാട്ടിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു സൂപ്പർ താരങ്ങളാണ്. സ്‌റ്റൈൽമന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞാൽ തമിഴ് സിനിമ ഭരിക്കാൻ കെൽപ്പുള്ള രണ്ടു താരങ്ങൾ ഇവർ രണ്ടുപേരുമാണ് എന്നാണ് സിനിമാ ലോകം അഭിപ്രായപ്പെടുന്നത്.

ഇരുവരുടേയും ചിത്രങ്ങൾക്ക് ലഭിക്കുന്ന വരവേൽപ്പും ഇവരുടെ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങൾ നേടിയ വിജയവുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇവർ ഒരുമിച്ചു ഒരു ചിത്രത്തിൽ വരാനുള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകർ.

Advertisement