ഹോട്ട് എന്നും സെ ക് സി എന്നുമായിരുന്നു ലേബൽ, എന്നെ ഒരു ലൈം ഗി ക ഉപകരണമാക്കി മാറ്റി: നടി മേഘ്‌ന പറയുന്നത് കേട്ടോ

502

തെന്നിന്ത്യൻ, ബോളിവുഡ് സിനിമാ പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ സുപരിചിതയായി മാറിയ നടിയാണ് മേഘ്ന നായിഡു. തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ആണ് മേഘ്ന അഭിനയ രംഗത്തെത്തിയത്. പിന്നീട് ബോളിവുഡിൽ സജീവമായ താരത്തിന് ആരാധകരും ഏറെ ആയിരുന്നു. 2004ൽ പുറത്തിറങ്ങിയ ഹവാസ് ആണ് ആദ്യ ബോളിവുഡ് ചിത്രം.

ജാക്ക്പോട്ട്, ദ മണി ഗെയിം, ക്യാ കൂൾ ഹേ ഹം 3 തുടങ്ങി നിരവധി ചിത്രങ്ങൾ മേഘ്ന വേഷമിട്ടിട്ടുണ്ട്. അതേ സമയം ബിഗ്രേഡ് നടിയെന്ന വിളിപ്പേര് കിട്ടിയതോടെ താൻ പാർട്ടികളിലും പരിപാടികളിലും പങ്കെടുക്കുന്നത് വരെ നിർത്തിയെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുക ആണ് മേഘ്ന നായിഡു ഇപ്പോൾ.

Advertisements

Also Read
ഞാൻ ചെറുപ്പം മുതൽ എടുത്തോണ്ട് നടന്നിട്ടുള്ള കുട്ടിയാണ്, ആലിയ ഭട്ടുമായി ലിപ്പ് ലോക്ക് പറ്റില, സൂപ്പർ സംവിധായകന്റെ സിനിമ ഉപേക്ഷിച്ച് സൽമാൻ ഖാൻ, കൈയ്യടിച്ച് ആരാധകർ

കരിയറിന്റെ തുടക്കത്തിൽ ഹോട്ട് എന്നും സെ ക് സി എന്നുമുള്ള ലേബലുകൾ ആസ്വദിച്ചിരുന്നു എങ്കിലും അത് എന്റെ കരിയറിന്റെ വളർച്ചയെ ബാധിക്കുമെന്ന് പിന്നീടാണ് മനസിലായത് എന്നും മേഘ്ന പറയുന്നു. ഇടൈംസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

മേഘ്‌ന നായിഡുവിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ കരിയറിന്റെ തുടക്കത്തിൽ ഹോട്ട് എന്നും സെ ക് സി എന്നുമുള്ള ലേബലുകൾ ഞാൻ ആസ്വദിച്ചിരുന്നു. എന്നാൽ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ വളർച്ചയെ ആ ലേബലുകൾ തടസപ്പെടുത്തുന്നു എന്ന് ഞാൻ മനസിലാക്കി. എന്നെ ഒരു ലൈം ഗി ക വസ്തുവായി കാണുന്നതിൽ ഞാൻ നിരാശപ്പെട്ടിരുന്നു. അതിനെ തുടർന്ന് ചുംബരംഗങ്ങളും ഇന്റിമേറ്റ് സീനുകളുമുള്ള സിനിമകൾ ഞാൻ നിരസിച്ചു.

എന്നാൽ ആളുകൾക്ക് എന്നെ ആ ഇമേജിനപ്പുറം കാണാൻ സാധിച്ചില്ല. ബിഗ്രേഡ് നടി എന്ന വിളി കേട്ട് മടുത്തതിനാൽ ഞാൻ പാർട്ടികളിലും പരിപാടികളിലും പങ്കെടുക്കുന്നത് പോലും നിർത്തി. അഭിനേതാക്കൾക്ക് കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്ന കാലത്ത് തിരിച്ചു വരാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.

ഹോട്ടും സെ ക് സി യുമായുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല, അത് പരിമിത പെടുത്താൻ സാധിക്കും എന്നും മേഘ്ന നായിഡു പറയുന്നു.

Also Read
ബിജെപിയെ പുകഴ്ത്തി പറയുന്ന കുറേ സിംഹവാലന്‍ കുരങ്ങന്മാരുണ്ടാവും, എന്നെ അക്കൂട്ടത്തില്‍ കൂട്ടേണ്ട, പ്രമുഖ നിര്‍മ്മാതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഷ സുല്‍ത്താന

Advertisement