വർഷങ്ങളായി മലയാള സിനിമയിൽ നായികയായും അമ്മ നടിയായും എല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് നടി ഷീല. അതേ പോലെ തന്നെ മലയാള സിനിമയിലെ താരരാജാവാണ് മോഹൻലാൽ. അതേ സമയം മോഹൻലാൽ എന്ന നടൻ ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണെന്ന് ഷീല മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു.
അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രമായി മാറുന്നു എന്നുമ ഷീല പറഞ്ഞിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആയിരുന്നു നടി ഇക്കാര്യം പറഞ്ഞത്. നിങ്ങൾ കണ്ണടച്ച് ഏതെങ്കിലും ഒരു പൂവിനെ മനസ്സിൽ വിചാരിച്ചാൽ ആ പൂവിന്റെ ഗന്ധം കിട്ടുന്ന പൂവാണ് മനോരഞ്ജിതം.
ഞാൻ അദ്ദേഹത്തെ മനോരഞ്ജിതവും ആയാണ് എപ്പോഴും താരതമ്യപ്പെടുത്തുക. എന്തെന്നാൽ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രമായി മാറുന്നു. ഇന്ത്യൻ സിനിമയുടെ അനുഗ്രഹമാണ് അദ്ദേഹം എന്നും ഷീല പറയുന്നു.
2011ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം സ്നേഹവീട് എന്ന സിനിമയിലാണ് മോഹൻലാലും ഷീലയും ഒന്നിച്ച് അഭിനയിച്ചത്. കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമയിൽ അമ്മയും മകനുമായാണ് ഇരുവരും എത്തിയത്. അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു പിടി ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
പ്രിയദർശൻ എംടി ടീമിന്റെ ഓളവും തീരവും(ആന്തോളജി ചിത്രം), ജീത്തു ജോസഫിന്റെ റാം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലക്കോട്ടൈ വാലിബൻ, മോഹൻലാൽ തന്നെ സംവിധാനെ ചെയ്യുന്ന ബറോസ് തുടങ്ങിയവയാണ് റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രങ്ങൾ.