മലയാളികൾക്കും ഏറെ സുപിചിതയായ ബോളിവുഡ് താര സുന്ദരിയാണ് രാധിക ആപ്തേ. ബോളിവുഡിന് പുറമേ തെന്നിന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അഭിനേത്രി കൂടിയാണ് രാധിക ആപ്തേ. തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തിന് ഒപ്പം കബാലിയിൽ അഭിനയിച്ച രാധിക ഫഹദ് ഫാസിലിന് ഒപ്പം ഹരം എന്ന സിനിമയിലും വേഷമിട്ടിരുന്നു.
പാർച്ച്ഡ്, സേക്രഡ് ഗെയിംസ്, ഗൗൾ, ഫോബിയ എന്നീ ചിത്രങ്ങളിലെ രാധികയുടെ അഭിനയം ഏറെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. നവാസുദ്ദീൻ സിദ്ദിഖിയ്ക്കൊപ്പം രാത് അകേലി ഹേ എന്ന ചിത്രത്തിലാണ് രാധിക ഒടുവിൽ അഭിനയിച്ചത്. ടൊവീനോ തോമസും മംമ്ത മോഹൻദാസും ഒന്നിച്ചെത്തിയ ഫോറൻസികിന്റെ ഹിന്ദി റീമേക്കിലാണ് ഇപ്പോൾ രാധിക ആപ്തേ അഭിനയിക്കുന്നത്.
വിക്രാന്ത് മാസി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നെറ്റ്ഫ്‌ളിക്സിനായി നിർമ്മിക്കുന്ന വാസൻ ബാലയുടെ മോണിക്ക, ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലാണ് രാധിക അടുത്തതായി അഭിനയിക്കുന്നത്. രാജ്കുമാർ റാവു, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
വിക്രാന്ത് മാസി, പ്രാചി ദേശായി എന്നിവർക്കൊപ്പം മെയ്ഡ് ഇൻ ഹെവൻ 2 എന്ന സിനിമയിലും രാധിക പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം ഫോറൻസികിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലാണ് ഇപ്പോൾ രാധിക ആപ്തേ. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യകാല സിനിമാ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി ഇപ്പോൾ.
മെലിഞ്ഞ ശരീര പ്രകൃതിയുള്ള തന്റെ ശരീരം കൂടുതൽ ആകർഷകമാക്കിമാറ്റാൻ സർജ്ജറി ചെയ്യാൻ അക്കാലത്ത് പലരും തന്റെയടുത്ത് വന്ന് ഉപദേശം നൽകിയിരുന്നതായി തുറന്നു പറയുകയാണ് താരം. എന്നാൽ അതൊന്നും തന്നെ സമ്മർദ്ദത്തിൽ ആഴ്ത്തിയിരുന്നില്ലെന്നും പകരം ദേഷ്യം പിടിപ്പിച്ചതായും രാധിക പറയുന്നു.
മുമ്പ് എനിക്ക് ആ സമ്മർദ്ദം ഉണ്ടായിരുന്നു. ഞാൻ ഇൻഡസ്ട്രിയിൽ പുതിയ ആളായതിനാൽ എന്റെ ശരീരത്തിലും മുഖത്തും ധാരാളം മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം എന്റെ മൂക്കിന്റെ ഷേപ്പ് മാറ്റാനാണ് പറഞ്ഞത്. പിന്നീട് എന്റെ മാ റി ടം വലുതാക്കണം എന്നായിരുന്നു ആവശ്യം.
ഞാൻ അതൊന്നും ചെയ്തില്ല. പിന്നെയെപ്പോഴോ എന്റെ കാലുകൾക്കും അരക്കെട്ടിനും ആയിരുന്നു പ്രശ്നം. സർജ്ജറി ചെയ്ത് അതിൽ വല്ലതും വെച്ചുകെട്ടാനൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ എന്റെ ശ രീ ര ഭാ ഗ ങ്ങൾ പലതിലും മാറ്റം വരുത്തണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ, ഞാനതൊന്നും ചെയ്തിട്ടില്ല. എന്റെ മുടി കളർ ചെയ്തതു പോലും എന്റെ 30ാം വയസ്സിലാണ്.
ഒരു ഇഞ്ചക്ഷൻ പോലും എടുക്കാൻ പോകുന്നില്ല. എന്റെ ശരീരം എങ്ങനെയാണോ അങ്ങനെതന്നെ കാണാനാണ് എനിക്കിഷ്ടം. ശ രീ ര പ്രകൃതിയുടെ പേരിൽ എനിക്ക് മാനസ്സിക സമ്മർദ്ദം അനുഭവപ്പെട്ടിട്ടേ ഇല്ല. ഈ പറഞ്ഞതെല്ലാം കേട്ട് എനിക്ക് സങ്കടമല്ല, സത്യത്തിൽ ദേഷ്യമാണ് തോന്നിയത്. കാരണം ഞാൻ എന്റെ ശ രീ ര ത്തെ അത്രമേൽ സ്നേഹിക്കുന്നു.
അ ര ക്കെ ട്ടിൽ ശസ്ത്രക്രിയ നടത്തിയ എന്റെയൊരു അടുത്ത സുഹൃത്ത് അതിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ചിരുന്നു. നിനക്കും അതെല്ലാം ചെയ്തുകൂടെ എന്നായിരുന്നു അവരുടെ മുനവെച്ചുള്ള ചോദ്യം. ഞാൻ വാർദ്ധക്യത്തെ വെറുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെയൊക്കെ ചെയ്യുന്നത് പ്ര കൃ തി വി രു ദ്ധ മാ ണെന്നും കൂടാതെ ചിരഞ്ജീവിയാകാൻ താത്പര്യം ഇല്ലെന്നുമായിരുന്നു എന്റെ മറുപടി.
നിരന്തരമായി ആളുകൾ ഈ ചോദ്യം ചോദിക്കുന്നത് തനിക്ക് വലിയ പ്രശ്നമായി തോന്നുന്നുണ്ടെങ്കിലും സർജറികൾ ചെയ്യേണ്ട എന്നതുതന്നെയാണ് തന്റെ എക്കാലത്തെയും തീരുമാനമെന്ന് രാധിക ആപ്തേ വ്യക്തമാക്കുന്നു.