മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും ബിജെപി നേതാവും ആണ് ഭീമൻ രഘു. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഭീമൻ രഘു ഇപ്പോൾ സംവിധായകാൻ ആയും അരങ്ങേറാൻ ഒരുങ്ങുകയാണ്. വില്ലൻ വേഷങ്ങളിൽ പ്രധാനമായും തിളങ്ങാറുള്ള ഭീമിൻ രഘു കോമഡി വേഷത്തിലും തിളങ്ങുന്ന താരമാണ്.
2016 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ച ഭീമൻ രഘു പരാജയപ്പെട്ടിരുന്നു. അതേ സമയം മലയാളി യുവ നടിയെ കൊച്ചിയിൽ ആ ക്ര മി ച്ച കേസിൽ പ്രതിയായ ദിലീപിന് എതിരെ കൂടുതൽ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
2017 ഫെബ്രുവരി 17നാണ് നടി ആ ക്ര മി ക്ക പ്പെട്ടത്. ഇതിൽ പിടിയിലായ പൾസർ സുനി ജ യി ൽ നിന്ന് ദിലീപിന് കത്തയച്ചതോടെയാണ് അന്വേഷണം ദിലീപിലേക്ക് എത്തിയത്. അതേ വർഷം ജൂലൈയിൽ ദിലീപ് അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ ദിലീപിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ദിലീപിനെ പിന്തുണച്ച് നടൻ ഭീമൻ രഘു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ദിലീപ് സ്വന്തമായി തെറ്റുചെയ്തുവെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ചില ഫ്രണ്ട്സുമായി ചേരുമ്പോൾ തെറ്റിലേക്ക് വഴി തെറ്റിയേക്കാം എന്നും ഭീമൻ രഘു ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഭീമൻ രഘുവിന്റെ വാക്കുകൾ ഇങ്ങനെ:
കേസന്വേഷണം ശരിയായ ദിശയിൽ ആണോ എന്ന് തനിക്ക് വിലയിരുത്താൻ സാധിക്കില്ല. കാരണം ഇപ്പോഴത്തെ നിയമം വേറൊരു രീതിയിൽ പോകുന്നതാണ്. നിയമം നിയമമായി തന്നെ ഉണ്ട്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന രീതി എങ്ങനെ ആണെന്ന് അവർക്ക് മാത്രമേ അറിയൂ. ചിലപ്പോൾ നെഗറ്റീവ് ആയിട്ടാകാം കൊണ്ട് പോകുന്നത് അല്ലെങ്കിൽ പോസിറ്റീവ് ആയിട്ടാകാം.
അതിനെപ്പറ്റി ഇപ്പോൾ അഭിപ്രായം പറയാനാകില്ല. ദിലീപ് അങ്ങനെ ഒരു തെറ്റ് ചെയ്തുവെന്ന് തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. കാരണം ദിലീപിനൊപ്പം താൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുളളതാണ്. ദിലീപ് ആ സിനിമകളിൽ ഒക്കെ ഒരു ആർട്ടിസ്റ്റ് എന്നതിനപ്പുറം ഒരു അനുജനെ പോലെ തന്നോട് പെരുമാറിയ ആളാണ്.
അവനിൽ നിന്നൊരു തെറ്റ് വരുമെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ല. സ്വന്തമായിട്ടുളള തെറ്റല്ലാതെ ഫ്രണ്ട്‌സുമായി കൂടുമ്പോൾ തെറ്റിലേക്ക് വഴി തെറ്റിച്ചേക്കാം എന്നും ഭീമൻ രഘു പറയുന്നു.