ദിലീപിന് ഇത്തരം കാര്യം ചിന്തിക്കാൻ പോലും കഴിയില്ല, അദ്ദേഹം നന്മ നിറഞ്ഞവനാണ്, സത്യം വിജയിക്കുന്ന കാലം വിദൂരമല്ല: ദിലീപിനെ പിന്തുണച്ച് കുറിപ്പ്, വൈറൽ

65

ഒന്നു രണ്ടും വർഷങ്ങൾക്കു മുമ്പാണ് തെന്നിന്തിയിലെ സൂപ്പർ നായികയായി മലയാള യുവനടിയുമായി ബന്ധപ്പെട്ട് ഒരു അരുതാത്ത സംഭവം കൊച്ചിയിൽ അരങ്ങേറിയത്. ഈ സംഭവത്തിന് അടിസ്ഥാനത്തിൽ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ തലവൻ പിടിയിലായിരുന്നു.

എന്നാൽ ഇ ഗുണ്ടകളുടെ മൊഴിപ്രകാരം മലയാളത്തിന്റെ ജനപ്രയ നടനെ സംഭവവുമായി ബന്ധപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്യുകയും താരം കുറച്ചുനാൾ ജയിലിൽ കിടക്കുകകയും ശേഷം ജാമ്യം തേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തേപ്പറ്റി മോഹൻ മോഡേൺ എന്നയാൾ എഴുതിയ ഒരു കുറിപ്പ് വൈറലാവുകയാണ്.

Advertisements

ഇതിനോടകം നിരവധി ഫാൻസ് ഗ്രൂപ്പുകളിൽ തന്നെ ഈ പോസ്റ്റ് വൈറലായി കഴിഞ്ഞു. ആ കുറിപ്പ് ഇങ്ങനെ:

സത്യം അറിയണം എന്നിട്ട് കല്ലെറിയൂ. മലയാള സിനിമയിൽ വ്യത്യസ വേഷങ്ങൾ ചെയ്തു ജനമനസുകളിൽ സ്ഥാനം നേടിയ ജനപ്രീയ നായകന് എന്ത് പറ്റി? സിനിമയിൽ തന്നെ പാരകളും മറു പാരകളും വച്ച് ആ മേഖലയെ കുറേ പേര് ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.

സിനിമ വ്യവസായം ചെയ്യുന്നവർ പ്രധാനമായി ചെയ്യുന്ന ഒരു ബിസിനാണ് റിയൽ എസ്റ്റേറ്റ്. ഇത് മലായാള സിനിമയിലെ ഒട്ടുമിക്കവരും ചെയ്യുന്നു. എന്നാൽ അവർ വാങ്ങുന്ന വസ്തുക്കൾ സാധാരണ സ്വന്തം പേരിൽ എഴുതാറില്ല. പകരം ബിനാമിയായി ഏറ്റവും അടുത്തുള്ള സുഹൃത്തുക്കളുടെയോ അല്ലെങ്കിൽ സ്വന്തക്കാരുടെയോ പേരിലാണ് വാങ്ങാറുള്ളത്.

എന്നാൽ ഈ മേഖലയിൽ തന്നെ വാശിയും വൈരാഗ്യവും നന്നേ കുടുതലാണ്. ദിലീപ് സിനിമയിൽ വലിയ തിരക്കുള്ള സമയത്ത് വാങ്ങിയ ഒരു വസ്തുവാണ് ദിലീപിനെ ഇന്ന് ഇവിടെ എത്തിച്ചത്. ദിലീപിന്റെയും ഭാര്യയുടെയും ഉറ്റ സുഹൃത്തിന്റെ പേരിൽ വാങ്ങിയ ഭൂമിയാണ്. ഭാര്യ വിവാഹബന്ധം വേർപ്പെടുത്തി പോകുമ്പോൾ ഇത് ആർക്ക് തിരിച്ച് എഴുതി കൊടുക്കണമെന്ന് അറിയാതെ നിന്ന ആ ബിനാമി അനുഭവിക്കേണ്ടി വന്ന അവസ്ഥ നാം കണ്ടതാണ്.

ഈ ഭുമി തിരിച്ച് കിട്ടാൻ പലരേയും ഇടനിലക്കാരനായി വിട്ടിരുന്നു. ഇത് സിനിമ മേഖലയിലെ മിക്കവർക്കും ഈ സംഭവം അറിയാം. ആർക്കെങ്കിലും ഒരു വിഴ്ച വരുമ്പോൾ സഹായം ആവശ്യപ്പെടാതെ വരുന്നവരാണ് ക്രിമിനലുകൾ അഥവാ ഗുണ്ടകൾ. ഈ വിഷയം ആരിൽ നിന്നോ മനസിലാക്കിയവർ ദിലീപിനെ പല തവണ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

അവസാനം ആ ക്രിമിനലുകൾ കണ്ടെത്തിയ രീതി കേരള സമൂഹത്തെ പോലും ഞട്ടിച്ചതാണ്. സംഭവത്തിന് ശേഷം അവർ ഓടി കയറിയത് ലാലിന്റെ വീട്ടിൽ. ഒരു പക്ഷെ ദിലീപാണ് അത് ചെയ്യിച്ചതെങ്കിൽ ഈ പറയുന്ന ലാൽ പോലും പോലിസിൽ വിവരമറിയിക്കില്ല. പിടി തോമസ് എംഎൽഎയെ വിളിച്ച് വരുത്തിയതിന് ശേഷമാണ് പോലിസിനെ വിളിച്ചത്?

അപ്പോഴും ദിലീപ് ചിത്രത്തിൽ ഇല്ല. ആ ക്രിമിനലുകൾ ആർക്ക് വേണ്ടി ചെയ്തു എന്നതാണ് ദിലീപിനെ പ്രതിയാക്കിയത്. സിനിമ ലോകം നാശത്തിന്റെ വക്കിലാണ് ജാതിയുടെയും മതത്തിന്റെയും വേർതിരിവ് ഈ മേഖലയെ നശിപ്പിക്കും തീർച്ച.

സംവിധായകനെയും നിർമാതാവിന്റെയും വീട്ടിൽ രാവിലെ വിളിച്ച് ഗുഡ് മോർണിംഗും രാത്രിയിൽ വിളിച്ച് ഗുഡ് നൈറ്റും പറയുന്നവർക്ക് മാത്രമേ അവസരമുള്ളൂവെന്ന് സലിം കുമാർ പറഞ്ഞപ്പോഴാണ് ഈ ലോകം അറിഞ്ഞത്. ഒന്ന് ചത്താലെ മറ്റോന്നിന് വളമാകൂ എന്നതാണ് ഇന്ന് മലയാള സിനിമയിൽ നടക്കുന്നത്.

ഈ വിഷയം ഏറ്റെടുത്ത് ചവിട്ടി താഴ്ത്തിയവനെ ഒന്നുകൂടി ചവിട്ടി താഴ്ത്തി. മലയാള സിനിമയിൽ നിന്നും പെട്ടന്ന് നമ്മെ വിട്ടുപിരിഞ്ഞ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനും കലാഭവൻ മണിയുടെ കുടുംബത്തിനും ഒരു അത്താണിയായത് ദിലീപ് ആയിരുന്നു. മലയാള സിനിമയിൽ സ്വന്തമായി ഒരു സിനിമ നിർമ്മിച്ച് അമ്മ എന്ന സംഘടനക്ക് നൽകി.

അതിൽ നിന്നും അവശത അനുഭവിക്കുന്ന നടി നടന്മാർക്ക് കൈനീട്ടമായി നൽകുന്നു. എന്റെ കാഴ്ചപാടിൽ ദിലീപിന് ഇത്തരം കാര്യം ചിന്തിക്കാൻ പോലും കഴിയില്ല. അദ്ദേഹം നന്മ നിറഞ്ഞവനാണ്. അതാണ് സിനിമയിലുള്ള ഒരു വിഭാഗം ആൾക്കാർ അദ്ദേഹത്തെ പിൻതുണക്കുന്നത്. സത്യം വിജയിക്കുന്ന കാലം വിദൂരമല്ല. ദിലീപ് മലയാള സിനിമയിൽ ദിലീപ് സാധിക്കുന്നത് മറ്റാർക്കും സാധിക്കില്ല.

കാരണം ചാന്ത് പ്പൊട്ട്, തിളക്കം, കുഞ്ഞി കൂനൻ, പച്ചക്കുതിര, സൗണ്ട് തോമ’ ഇതുപോലെ ഏതാനും ചിത്രം ദിലീപ് എന്ന നടനെ മനസ്സിലാക്കാൻ. നിങ്ങൾക്ക് വിലയിരുത്താം അദ്ദേഹത്തെ. സ്നേഹ ബഹുമാനത്തോടെ മോഹൻ മോഡേൺ’ എന്നാ മോഹൻ മോഡേൺ കുറിച്ചത്.

Advertisement