മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ബഷീർ ബഷി ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളത്തിൽ എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. ബിഗ് ബോസിൽ വെച്ച് താൻ രണ്ടു കെട്ടിയതിനെകുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെ ബഷീർ ബഷി വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ഇപ്പോൾ ബഷീർ ബഷിയും 2 ഭാര്യമാരും കുടുംബവും ഒക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് ഇവരെല്ലാം എത്താറുണ്ട്. ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും വ്ളോഗുമായി മഷൂറ എത്താറുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത മഷൂറയുടെ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. പതിവിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ചായിരുന്നു മഷൂറ പറഞ്ഞത്. എല്ലാ ദിവസവും നല്ലതാണ്. എന്നാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ പറ്റണമെന്നില്ലല്ലോ, എനിക്ക് ഭയങ്കരമായി സങ്കടം വന്ന ദിവസമാണ്. ചെറിയ കാരണമാണ്, പക്ഷേ, അതെനിക്ക് പറയാൻ പറ്റൂല.
വ്ളോഗ് ചെയ്യൂല എന്ന് വിചാരിച്ച് നിന്നതാണ്. അപ്പോഴാണ് സോനും ബേബിയും പിള്ളേരുമെല്ലാം എനിക്ക് എനർജി തന്നതെന്നും മഷൂറ പറയുന്നു. എല്ലാവരുടെ ജീവിതത്തിലും ഉയർച്ച താഴ്ചകൾ കാണും. ചെറിയ കാര്യത്തിന് ഞാനിങ്ങനെ അപ്സെറ്റാവരുത് എന്ന് പറഞ്ഞു ബേബി. ഇപ്പോൾ എനിക്ക് ഇത് നിങ്ങളോട് പറയാനാവില്ല, സമയം വരുമ്പോൾ പറയാം.
എനിക്കൊരു ബാഡ് ന്യൂസ് കിട്ടിയിരുന്നു. എല്ലാവരുടെ ലൈഫിലും ഗുഡ് ബാഡ് ന്യൂസ് ഉണ്ടാവും. വ്ളോഗ് ചെയ്തില്ലെങ്കിലും ഞാനിങ്ങനെ പോവും. എന്നാൽ ഈ വീഡിയോ കണ്ട് സന്തോഷിക്കാനും ആസ്വദിക്കാനുമൊക്കെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല. ഞാനിവിടെ ഉറങ്ങുകയായിരുന്നു. ബേബി പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ച് വന്നപ്പോൾ എന്നെ കണ്ടില്ല, ഇങ്ങനെ ചിന്തിച്ചിരിക്കല്ലേയെന്ന് പറഞ്ഞ് പുറത്തേക്ക് വിളിക്കുകയായിരുന്നു.
ഒരു കാര്യം ഞാൻ വിചാരിച്ചിരുന്നു. അത് ആയിട്ടില്ല. അത് ആവുമെന്ന് കോൺഫിഡന്റായിരുന്നു. ചെറിയൊരു കാര്യമാണ്. ആ സമയമാവുമ്പോൾ അത് ഓക്കെയാവുമെന്ന് ഞാൻ വിചാരിക്കുന്നു. അതൊക്കെ പോട്ടെയെന്ന് പറഞ്ഞായിരുന്നു ഡെയ്ലി വ്ളോഗ് ചെയ്തത്. പതിവ് പോലെ തന്നെ കുടുംബസമേതമായാണ് മഷൂറ ഇത്തവണയും വീഡിയോ ചെയ്തത്. എല്ലാവർക്കും ചായ കൊടുക്കുന്നതും തമാശ പറയുന്നതുമെല്ലാം വീഡിയോയിലുണ്ടായിരുന്നു.
സുഹാനയും മക്കളും വീഡിയോയിലുണ്ടായിരുന്നു. എല്ലാവരും ചേർന്ന് കള്ളനും പോലീസും കളിക്കുന്നതും കാണിച്ചിരുന്നു. പുള്ളിക്കാരിക്ക് ഇന്ന് വയ്യായിരുന്നുവെന്ന് പറഞ്ഞായിരുന്നു ബഷീർ സംസാരിച്ച് തുടങ്ങിയത്. ഞാനൊരു വ്ളോഗൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
അതിനകത്ത് വെറുതെ ഇങ്ങനെ ഇരിക്കുകയായിരുന്നു. നിങ്ങളുടെ വ്ളോഗിൽ ഞാൻ ആക്ടീവല്ലേ, എൻെ വ്ളോഗിൽ വെറുതെയിരിക്കുകയല്ലേയെന്ന് ചോദിച്ചിരുന്നുവെന്നായിരുന്നു ബഷീർ ബഷിയുടെ കമന്റ്.
ഞാൻ വിചാരിച്ചൊരു പ്രൊജക്ടിന്റെ ഒരു കാര്യമുണ്ടായിരുന്നു. അത് വർക്കായില്ല. അതിന്റെ വിഷമത്തിലാണ്. ഇവർക്കെല്ലാം സർപ്രൈസ് കൊടുക്കാമെന്നായിരുന്നു കരുതിയത്.
സുനൂന്റെ പിറന്നാളല്ലേ, പക്ഷേ അത് ശരിയായില്ലെന്നും മഷൂറ ഒടുവിലായി പറഞ്ഞിരുന്നു.വീഡിയോ എടുക്കുക, എഡിറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക ഇതാണ് തന്റെ ശീലം. എല്ലാ ദിവസവും നിങ്ങൾ കണ്ടോണ്ടിരിക്കണം. വീഡിയോ എടുത്ത് 4 ദിവസം കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്ന പരിപാടി ഇഷ്ടമില്ലെന്നും മഷൂറ പറയുന്നു. അടുത്തിടെയായിരുന്നു മഷൂറയ്ക്ക് 1 മില്യൺ സബസ്ക്രൈബേഴ്സിനെ ലഭിച്ചത്. മഷൂറയുടെ വിഷമത്തെക്കുറിച്ച് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.
എന്തായാലും ഞങ്ങളെല്ലാം കൂടെയുണ്ട്. മനസ്സിലുള്ള കാര്യം വൈകാതെ തന്നെ നടക്കുമെന്നുമായിരുന്നു കമന്റുകൾ. മഷൂറയുടെയും ബഷീർ ബഷിയുടേയും പ്രണയകഥ അറിയാൻ താൽപര്യമുണ്ട്. അങ്ങനെയൊരു വീഡിയോ ചെയ്യാമോയെന്നും ആരാധകർ ചോദിച്ചിട്ടുണ്ട്. കമന്റുകൾക്ക് മറുപടിയും നന്ദിയും അറിയിച്ച് മഷൂറയും സജീവമാണ്.