മലയാളം സിനിമാ സീരിയൽ രംഗത്ത് ഏറെക്കാലമായി നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു സതീഷ്.
നിരവധി സീരീയലുകളിലും സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് മഞ്ജു സതീഷ് ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറിയത്.
അതേ സമ.ം മഞ്ജുവിന്റെ കഴിവിന് അനുസരിച്ചുള്ള കഥാപാത്രങ്ങൾ താത്തിന് കിട്ടിയോ എന്ന ചോദ്യം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കാറുണ്ട്. ഇക്കാര്യം സംബന്ധിക്കുന്ന ഒരു അഭിമുഖവും അടുത്തിടെ മഞ്ജു നൽകുകയുണ്ടായി. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മഞ്ജുവിന്റെ കുടുംബചിത്രങ്ങൾ ആണ്.
ഒപ്പം കഴിഞ്ഞദിവസം താരം ബുള്ളറ്റ് ഓടിക്കുന്നതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയ വഴി പങ്കിടുകയുണ്ടായി. താരത്തിന്റെ കുടുംബവിശേഷങ്ങൾ കണ്ടിട്ടാണ് അതിശയവുമായി ചില ആരാധകർ എത്തിയിരിക്കുന്നത്. മഞ്ജുവിന്റെ അതേ മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് താരത്തിന്റെ മകനും ഭർത്താവും.
ഒരേ സമയം തന്നെ ഒന്നിലധികം പരമ്പരകളിലൂടെയാണ് മഞ്ജു മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്നത്. ഇന്ദുലേഖയിലും കുടുംബവിളക്കിലും. എല്ലാം ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. രണ്ടിലും വില്ലത്തി വേഷമാണ് മഞ്ജു ചെയ്യുന്നത്. അതേ സമയം സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിൽക്കുമ്പോഴാ മഞ്ജുവിന്റെ വിവാഹം നടക്കുന്നത്.
വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം തിരിച്ചത്തിയപ്പോഴും നല്ല വേഷങ്ങളാണ് തേടിയെത്തിയത്. മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങിവരവ്. ബാലാമണി എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി വില്ലത്തി വേഷത്തിൽ എത്തുന്നത്.
ആ സീരിയലിലെ വേഷം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീടാണ് മഞ്ഞുരുകും കാലം എന്ന പരമ്പരയിലേക്ക് എത്തുന്നത്. രത്നമ്മയുടെ റോൾ ചെയ്തിരുന്ന ലാവണ്യ പിൻമാറിയപ്പോഴാണ് ആ വേഷത്തിലേക്ക് മഞ്ജു എത്തുന്നത്. പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയയാണ് ആ കഥാപാത്രത്തിന് നൽകിയത്. ഓം ശാന്തി ഓശാനയിലെ വേഷമാണ് ബിഗ് സ്‌ക്രീനിൽ മഞ്ജുവിന്റെ കരിയർ ബ്രെക്ക് എന്ന് പറയാൻ ആകുന്ന കഥാപാത്രം .
ഓം ശാന്തി ഓശാനയിൽ ഒരു ചെറിയ വേഷം ആയിരുന്നു എങ്കിലും ഇരുകൈയ്യും നീട്ടിയാണ് മഞ്ജുവിനെ പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിൽ നസ്രിയയുടെ അമ്മ വേഷത്തിലാണ് മഞ്ജു നിറഞ്ഞു നിന്നത്.
അടുത്തിടെ മഞ്ജു നൽകിയ ഒരു അഭിമുഖത്തിൽ അൽപ്പം പരാതിയും മഞ്ജു പങ്ക് വച്ചിരുന്നു. ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് ശേഷം പലരും പറഞ്ഞു മഞ്ജു ഇനി പിടിച്ചു കയറും എന്ന്.
ആളുകൾ അവസരം തന്നാൽ മാത്രമല്ലേ അഭിനയിക്കാൻ കഴിയൂ. നല്ല അവസരങ്ങൾ വന്നാലും പാരവയ്ക്കാൻ ആൾക്കാരുണ്ട്’ എന്ന് മഞ്ജു തുറന്നു പറഞ്ഞത് ഏറെ ചർച്ചചെയ്യപ്പെട്ട വിഷയം ആയിരുന്നു. ഇത്രയും വർഷം സിനിമയും സീരിയലും ചെയ്തിട്ടും അമ്മ സംഘടനയുടെ ഒരു ആനൂകൂല്യവും തനിക്ക് ലഭിച്ചിട്ടില്ല എന്നും മഞ്ജു പറഞ്ഞിരുന്നു.
മഞ്ജു ആക്ടീവല്ല എന്നാണ് ചോദിക്കുമ്പോൾ പറയാറുള്ളത്. പക്ഷെ കണ്ടിട്ടുപോലുമില്ലാത്ത ചിലർക്ക് മാസാമാസം അക്കൗണ്ടിൽ പൈസ വരുന്ന കാര്യം തനിക്കറിയാം എന്നും മഞ്ജു തുറന്നു പറഞ്ഞിരുന്നു.
താനും ഭർത്താവും ഒരേ ഫീൽഡിലാണ് ജോലി ചെയ്യുന്നത് എന്ന് ഒരിക്കൽ മഞ്ജു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ഇരുവരുടെയും വഴിയേ സഞ്ചരിക്കുകയാണ് ഇവരുടെ മകൻ ആദിയും. എന്നെ മാത്രം കാത്തോളണേ എന്ന ഷോർട്ട് ഫിലിമിൽ നായകനായി എത്തുന്നത് മഞ്ജുവിന്റെ മകൻ ആദിയാണ്. ആദിയുടെ അമ്മ ആയിരുന്നോ മഞ്ജു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.