വമ്പൻ വിജയങ്ങളായി മാറിയ നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകനൻ ആണ് സിബി മലയിൽ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ വിസ്മയിപ്പിച്ച കിരീടം, ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയിൽ ആയിരുന്നു.
1999 ൽ അന്ന് രചയിതാവും പിന്നീട് സംവിധായകനുമായ രഞ്ജിത്തും സംവിധായകൻ ഷാജി കൈലാസും ചേർന്ന് നിർമ്മിച്ച് മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയാണ് ഉസ്താദ്. അതുവരെയുള്ള സിബിമലയിൽ മോഹൻലാൽ സിനിമകളിൽ നിന്നും വളരെ വ്യത്യസ്തം അയിരുന്നു ഉസ്താദ്.
എന്നാൽ ഈ ചിത്രം യാദൃച്ഛികമായി തന്നിലേക്ക് വന്നു ചേർന്നതാണെന്നും തന്റെ ശൈലിയുള്ള സിനിമ അല്ലാതിരുന്നിട്ടും അങ്ങനെയൊരു പ്രൊജക്റ്റ് മുന്നിൽ വന്നപ്പോൾ അത് ചെയ്യുക ആയിരുന്നുവെന്നും ആണ് സിബി മലയിൽ പറഞ്ഞത്.
Also Read
ഷോട്ട്സും ടീഷർട്ടും ധരിച്ച് റെസ്റ്റോറന്റിൽ കയറിയ നടി കനിഹയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
സിബിയുടെ വാക്കുകൾ ഇങ്ങനെ: ഉസ്താദ് എന്ന സിനിമ ഞാനും മോഹൻലാലും മറ്റൊരു നിർമ്മാതാവിന് വേണ്ടി ചെയ്യാനിരുന്ന സിനിമ ആയിരുന്നു. പക്ഷെ എന്റെയും മോഹൻലാലിന്റെയും അതിന് മുൻപേയുള്ള ഒരു സിനിമ പരാജയപ്പെട്ടത് കൊണ്ട് എന്നെ മാറ്റണം എന്ന് നിർമ്മാതാവ് മോഹൻലാലിനോട് പറഞ്ഞു.
അപ്പോൾ മോഹൻലാൽ പറഞ്ഞു ഞാൻ നിങ്ങൾക്ക് ഡേറ്റ് നൽകിയത് സിബി മലയിൽ എന്ന സംവിധായകനുമായി സിനിമ ചെയ്യാൻ വേണ്ടിയാണ്. അത് കൊണ്ട് നിങ്ങൾക്ക് വേണേൽ ഈ പ്രോജക്റ്റിൽ നിന്ന് മാറാം എന്നായിരുന്നു. അങ്ങനെ ഞങ്ങളുടെ സിനിമ രഞ്ജിത്തും ഷാജി കൈലാസും കൂടി നിർമ്മിക്കാൻ തീരുമാനിച്ചു അതാണ് മോഹൻലാൽ എന്ന നടന്റെ മഹത്വം.
അദ്ദേഹത്തിന് വേണമെങ്കിൽ എന്നെ ഒഴിവാക്കിയിട്ട് മറ്റൊരു സംവിധായകനുമായി ചേർന്ന് ആ സിനിമ ചെയ്യാമാ യിരുന്നു, പക്ഷെ മോഹൻലാൽ അത് ചെയ്തില്ലെന്നും സിബി മലയിൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.