മലയാളികളുടെ പ്രിയപ്പെട്ട അമ്മ നടിയാണ് കവിയൂർ പൊന്നമ്മ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലം മുതൽ നായികയായും സഹനടിയായും അമ്മ നടിയായും ഒക്കെ തിളങ്ങിയ താരം ഇപ്പോൾ അഭിനയരംഗത്ത് അത്ര സജീവം അല്ല. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിലാണ് നടി.
മലയാളത്തിന്റെ താര ചക്രവർത്തിമാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും എല്ലാം അമ്മയായി അഭിനയിച്ചുള്ള നടി കൂടിയാണ് കവിയൂർ പൊന്നമ്മ. അതേ സമയം മുമ്പ് ഒരിക്കൽ കവിയൂർ പൊന്നമ്മ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറൽ ആയി മാറിയിരുന്നു.
മമ്മൂട്ടി നായകനായ പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന സംഭവമാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. സ്‌നേഹം പുറത്ത് കാണിക്കാൻ സാധിക്കാത്ത ശുദ്ധനാണ് മമ്മൂട്ടി എന്നും മനുഷ്യരായിൽ കുറച്ചൊക്കെ സ്‌നേഹം പുറത്ത് കാണിക്കണമെന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞു.
Also Read
ഷോട്ട്സും ടീഷർട്ടും ധരിച്ച് റെസ്റ്റോറന്റിൽ കയറിയ നടി കനിഹയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
അപ്പോൾ നിങ്ങളൊന്നു ചുമ്മാതിരിക്കുന്നുണ്ടോ എന്ന് പറഞ്ഞു തന്നോട് ദേഷ്യപ്പെടുമെന്നും കവിയൂർ പൊന്നമ്മ പറയുന്നു. പല്ലാവൂർ ദേവനാരായണൻ സിനിമയുടെ സെറ്റിൽ വച്ച് പുതിയ കാർ എടുത്തപ്പോൾ ആദ്യം എന്നെ അതിൽ കയറ്റി ഒന്ന് റൗണ്ട് അടിച്ചു.
ലാലുവിനെ പോലെ തന്നെയാണ് എനിക്ക് മമ്മൂസും. സ്‌നേഹം പുറത്ത് കാണിക്കാത്ത ഒരു സാധുവാണ് മമ്മൂസ്. എനിക്ക് ലാലുവും മമ്മൂസും ഒരു പോലെയാണ് ഒരു വ്യത്യാസവുമില്ല. ഞാൻ ആദ്യം ലാലിന്റെ അമ്മയാകുന്നതിന് മുൻപേ മമ്മൂസിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്.
സ്‌നേഹം കുറച്ചൊക്കെ പ്രകടമാക്കി സ്‌നേഹിക്കണം, ഞാനത് പറയുമ്പോൾ നിങ്ങളൊന്ന് ചുമ്മാതെ ഇരുന്നേ എന്ന് പറഞ്ഞു എന്നോട് ദേഷിക്കും. ലാലിനെ പോലെ മമ്മൂസും എനിക്ക് സ്വന്തം മകനെ പോലെയാണെന്നും കവിയൂർ പൊന്നമ്മ പറയുന്നു.