തമിഴകത്തു നിന്നും എത്തി മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് കനിഹ. മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ജയറാമിനും സുരേഷ്‌ഗോപിക്കും എല്ലാം ഒപ്പം അഭിനയിച്ച കനിഹ കാലങ്ങളായി മലയാളികളുടെ പ്രിയ നായികയാണ്.
വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യം നൽകുന്നുണ്ട്. സിനിമാ തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്.
അതേ സമയം ഒരു ഹോട്ടലിൽ നിന്നും താൻ നേരിട്ട ദുരനുഭവം മുമ്പ് കനിഹ പങ്കുവെച്ചത് ആണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്.
കനിഹയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിളായ ഒരു കാഷ്വൽ ടീ ഷർട്ടും ഷോർട്‌സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയിൽ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്.
എന്റെ വേഷം കണ്ടിട്ടാവാം അവർ ഹോട്ടലിന്റെ അകത്ത് പ്രവേശിക്കാൻ എന്നെ അനുവദിച്ചില്ല. ഇറങ്ങിപ്പോകാൻ പറഞ്ഞ് അവർ ചൂടായി. എന്നാൽ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയും കൈയിൽ പണമുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തതോടെ അവർ എന്നെ ഭക്ഷണം കഴിക്കാൻ അനുവദിച്ചു.
ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങൾ തന്നെ ഓർഡർ ചെയ്തിട്ട് ഇരിക്കുമ്പോൾ അവിടെ താമസിക്കുന്ന കുറച്ചു മലയാളികൾ താനെന്നെ കണ്ടയുടൻ അടുത്തുവന്ന് സംസാരിക്കാനും സെൽഫിയെടുക്കാനുമൊക്കെ തുടങ്ങി.
ഇതൊക്കെ കണ്ടപ്പോൾ റെസ്റ്റോറന്റിന്റെ ഉടമ വന്ന് നിങ്ങൾ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് അറിഞ്ഞില്ല. നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണം. എന്ന് പറഞ്ഞു. ഭക്ഷണം കഴിക്കാൻ അവിടെ എത്തിയ മലയാളികളാണ് തനിക്ക് അന്ന് രക്ഷയായതെന്നും താരം കൂട്ടിച്ചേർത്തു.