സീരിയൽ ആരാധകരായ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. റേറ്റിങ്ങിലും മുൻപന്തിയിൽ ഉള്ള സാന്ത്വനം മികച്ച സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. 2020 ആരംഭിച്ച സാന്ത്വനത്തിന് കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും ആരാധകരുണ്ട്.
എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയൽ കഥപറയുന്നത്. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. സീരിയൽ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സജിൻ ടിപി.
സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ ആണ് സജിൻ ടിപി അവതരിപ്പിക്കുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടാൻ സജിന് സാധിച്ചിട്ടുണ്ട്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ്. പ്രമുഖ സിനിമാ സീരിയൽ നടി ഷഫ്നയുടെ ഭർത്താവ് കൂടിയാണ് സജിൻ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സജിൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാവാനുള്ള ഒരു കാരണം ഷഫ്നയാണ്.
ഇതിനോടകം പല അഭിമുഖങ്ങളിലും നടൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിക്കുന്നത് സജിന്റെ ഒരു അഭിമുഖമാണ്. ഷഫ്ന കണ്ടെത്തിയ തന്റെ ഒരു രഹസ്യത്തെ കുറിച്ചാണ് പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണ്ട് സ്മോക്ക് ചെയ്തത് കയ്യോടെ പിടിച്ചതിനെ കുറിച്ചാണ് നടൻ പറഞ്ഞത്.
ഷഫ്ന സ്വന്തമായി കണ്ടെത്തിയ രഹസ്യം ജീവിതത്തിലുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി. ഉണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് പണ്ടെത്ത സ്മോക്കിംഗ് കഥ സജിൻ പങ്കുവെച്ചത്. ഇപ്പോഴുള്ളതല്ലെന്നും സീരിയലിൽ വരുന്നതിന് മുൻപുള്ളത് ആണെന്നും സജിൻ പറഞ്ഞു. മെഡിക്കൽ റെപ്പായിരുന്ന സമയത്ത് സ്മോക്ക് ചെയ്തിട്ട് വീട്ടിൽ വരുമായിരുന്നു.
ഷഫ്‌ന അറിയാതിരിക്കാൻ വേണ്ടി പുറത്തെ ബാത്ത് റൂമിൽ പോയി മുഖവും വായുമൊക്കെ കഴുകിയിട്ടാണ് വീട്ടിൽ കയറുന്നത്. എന്നാൽ എങ്ങനെയാണെന്ന് അറിയില്ല എന്ത് ചെയ്താലും ഷഫ്ന അത് കണ്ടുപിടിക്കും. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളൊക്കെ കണ്ടുപിടിക്കാറുള്ളൂവെന്നും സജിൻ പറഞ്ഞു. ഇത് എട്ട് വർഷം മുമ്പത്തെ കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. വിവാഹം കഴിഞ്ഞപ്പോൾ വീട്ടുകാർക്ക് ടെൻഷനു ഉണ്ടായിരുന്നുവെന്നും സജിൻ അഭിമുഖത്തിൽ പറഞ്ഞു.
തീരെ ചെറിയ പ്രായത്തിലാണ് വിവാഹ കഴിച്ചത്. അതുകൊണ്ട് തന്നെ കുടുംബജീവിതം എങ്ങനെയായിരിക്കും എന്നതിൽ അവർക്ക് ടെൻഷനുണ്ടായിരുന്നു. ശിവാഞ്ജലി ജോഡി ഇത്രത്തോളം ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. തമിഴിൽ ഈ കോമ്പോ നല്ല ഹിറ്റാണ്. എന്നാൽ മലയാളി പ്രേക്ഷകർ ഇത് എങ്ങനെയെടുക്കുമെന്ന് അറിയില്ലായിരുന്നു. സീരിയലിലെ എല്ലാവരുടേയും പിന്തുണയാണ് ഇതിന് കാരണമെന്നും ചോദ്യത്തിന് മറുപടിയായി പറയുന്നു.
അതുപോലെ തന്നെ അഞ്ജലിയുടെ ഒരു ഗുണങ്ങളും ഷഫ്നയ്ക്ക് വേണ്ടെന്നും സജിൻ കൂട്ടിച്ചേർത്തു. ശിവാഞ്ജലി സീനുകൾ കാണുമ്പോൾ തമാശയ്ക്ക് ഓരോന്ന് ഷഫ്ന പറയാറുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ഗോപികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഷഫ്ന. സാന്ത്വനത്തിലെ ഹരി എനിക്ക് വളരെ പ്രിയപെട്ടതാണ്. ഗോപികയാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശിവാഞ്ജലിമാരുടെ വിവാഹം കഴിഞ്ഞതോടെയാണ് ഈ ജോഡി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം വഴക്കും ബഹളവുമായിരുന്നുവെങ്കിലും പിന്നീട് ശിവനും അഞ്ജലിയും തമ്മിൽ അടുക്കുകയായിരുന്നു. ഇവരുടെ റൊമാൻസ് കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സൂപ്പർ ഹിറ്റ് പരമ്പരയുടെ മലയാളം റിമേക്ക് കൂടിയാണ് സാന്ത്വനം.