വിവാഹം കഴിഞ്ഞ് ആറാം മാസത്തിൽ പുതിയ അതിഥി എത്തുന്ന സന്തോഷവാർത്ത പങ്കുവെച്ച് ആലിസ് ക്രിസ്റ്റി; ആശംസകളുമായി ആരാധകരും

1014

സീരിയൽ ആരാധകരായ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് നടി ആലിസ് ക്രിസ്റ്റി ഗോമസ്. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് വളരെ പെട്ടെന്നു തന്നെ ആരാധകുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ബാലതാരമായിട്ടാണ് ആലീസ് അഭിനയം ആരംഭിച്ചത്. അതിന് ശേഷമാണ് മഞ്ഞുരുകും കാലം അടക്കം നിരവധി സീരിയലുകളുടെ ഭാഗമായത്. കൂടുതലും നെഗറ്റിവാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള താരം ഇപ്പോൾ സി കേരളം ചാനലിലെ മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഈ കഴിഞ്ഞ നവംബറിൽ യിരുന്നു ആലിസ് ക്രിസ്റ്റി വിവാഹിത ആയത്. പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവലിനേയാണ് ആലീസ് വിവാഹം ചെയ്തത്.

Advertisements

താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ചാണ് ആലിസ് യൂട്യൂബ് ചാനൽ തുടങ്ങിയത്. പിന്നീട് ഓരോ വിശേഷങ്ങളും അതിലൂടെയാണ് പങ്കുവെച്ചിരുന്നത്. ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്.

Also Read
എനിക്ക് 22 ഉം അദ്ദേഹത്തിന് 48 ഉം വയസ്സായിരുന്നു, ഞങ്ങൾ തമ്മിൽ 26 വയസിന്റെ വ്യത്യാസം, എങ്കിലും ആ സ്നേഹം വിട്ടുകളയാൻ എനിക്ക് തോന്നിയില്ല: പ്രായത്തെ തോൽപ്പിച്ച പ്രണയകഥ പറഞ്ഞ് മഞ്ജു വിശ്വനാഥ്

വളരെ പൊരുത്തമുള്ള ഭാര്യയും ഭർത്താവുമായി സന്തുഷ്ടരായി കഴിയുകയാണ് താരങ്ങൾ. ഇപ്പോഴിതാ ഇവരുടെജീവിത ത്തിലെ പുത്തൻ വിശേഷം ആരാധകർക്കായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സജിനും ആലിസും. ബിഎംഡബ്ല്യൂ ലിമിറ്റഡ് എഡിഷനിൽപെട്ട വാഹനമാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്.

എഴുപത് ലക്ഷത്തിന് മുകളിൽ വില വരുന്ന വാഹനം എടുത്തത് കൊച്ചിയിലെ ബിഎംഡബ്ല്യൂ ഷോറൂമിൽ നിന്നാണ്. ഇവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. താരം തന്റെ പുതിയ കാർ ഓടിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം താൻ സോഷ്യൽമീഡിയകളിൽ അധികം സജീവമായിരുന്ന വ്യക്തിയായിരുന്നില്ലെന്നും സജിനെ പരിജയപ്പെട്ട ശേഷം അദ്ദേഹത്തിന്റെ പ്രേരണയോടെയാണ് യുട്യൂബ് ചാനലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ പോസ്റ്റുകൾ പങ്കുവെക്കാൻ തുടങ്ങിയതെന്നും ആലീസ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരുടേയും കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്.

ആലീസും സജിനും വിവാഹ മോചിതരാകാൻ പോകുന്നു എന്ന തരത്തിലും ചില ഗോസിപ്പുകൾ വന്നിരുന്നു. അത് ഞങ്ങളും കണ്ടിരുന്നെന്നും അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല. വാസ്തവത്തിൽ ആ യൂട്യൂബ് ചാനൽ അവരുടെ വ്യൂവേഴ്സിനെ കൂട്ടാൻ നോക്കുമ്പോൾ, അറിഞ്ഞോ അറിയാതെയോ എന്നെയാണ് പ്രമോട്ട് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് അതിൽ വലിയ പരാതികളില്ലെന്നും ആലീസ് പറഞ്ഞിരുന്നു.

Also Read
താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി പുലുമുരുകനിലെ ജൂലി ‘നമിത’; ഗ്ലാമറസ്സ് ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

അടുത്തിടെ ലുലുമാളിൽ പോയപ്പോഴുണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരങ്ങൾ വ്ളോഗ് ചെയ്തിരുന്നു. ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന സാധനങ്ങൾ വാങ്ങിയിട്ടും ലുലുമാളിൽ പാർക്കിങ് സൗകര്യം നൽകുന്നില്ല എന്നാണ് സജിൻ പറയുന്നത്. പാർക്ക് ചെയ്യണമെങ്കിൽ അറപത് രൂപ ഫീ അടക്കണം. ഇതെന്തൊരു കഷ്ടമാണെന്ന് ഇരുവരും ചോദിച്ചിരുന്നു.

Advertisement