സൂപ്പർ നടൻമാർക്ക് ഒപ്പം സിനിമകളിൽ മിന്നിത്തിളങ്ങി, തമിഴിലും സുപ്പർനടി, പാടാത്ത പൈങ്കിളിയിലെ അവന്തിക യഥാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ, താരത്തിന്റെ ജീവിത കഥ ഇങ്ങനെ

413

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഐശ്വര്യ ദേവി. ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകളിലൊന്നായ പാടാത്ത പൈങ്കിളിയിൽ അഭിനയിച്ച് വരികയാണ് താരമിപ്പോൾ. ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. കണ്മണി എന്ന പാവം പെൺകുട്ടിയുടെ ജീവിതത്തിന്റെ കഥ പറഞ്ഞുതുടങ്ങിയ പരമ്പരയിൽ ഇപ്പോൾ വേറിട്ട കഥാ സന്ദർഭങ്ങളാണ് മുന്നിട്ടു നിൽക്കുന്നത്.

സീരിയലിൽ ദേവ കണ്മണി ജോഡിയെപ്പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പ്രണയ ജോഡിയാണ് ഭരത് അവന്തിക. ഭരത് എന്ന കഥാപാത്രത്തിൽ നടൻ സച്ചിൻ അഭിനയമികവ് പുലർത്തുമ്പോൾ അവന്തികയാവുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ഐശ്വര്യ ദേവിയാണ്.

Advertisements

പ്രമുഖ നടി അനുമോൾ പിന്മാറിയതിനെ തുടർന്നാണ് അവന്തികയായി പാടാത്ത പൈങ്കിളിയിൽ ഐശ്വര്യ എത്തിയത്. തുടക്കത്തിൽ അവന്തികയായി തിളങ്ങാൻ ഐശ്വര്യയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് സംശയമുണ്ടായിരുന്നെങ്കിലും പിന്നീട് ഐശ്വര്യയുടെ മിന്നും പ്രകടനമാണ് പ്രേക്ഷകർ കണ്ടത്.

Also Read
ഷഫ്ന അറിയാതിരിക്കാൻ അക്കാര്യം ഞാൻ പരമാവധി രഹസ്യമാക്കി, എന്നിട്ടും അവൾ കയ്യോടെ പിടികൂടി: തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ശിവേട്ടൻ സജിൻ ടിപി

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്ത് എത്തിയ ഐശ്വര്യക്ക് ശ്രീക്കുട്ടി എന്നൊരു വിളിപ്പേരുമുണ്ട്. മൂന്നാം വയസിൽ രവി വള്ളത്തോളിന്റെ മകളായി സൂര്യകാന്തി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് ശ്രീക്കുട്ടിയുടെ തുടക്കം. പിന്നീടഭിനയിച്ച ജ്വാലയായ് എന്ന പരമ്പരക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡും ഐശ്വര്യയെ തേടിയെത്തിയിരുന്നു.

അലകൾ, മരുഭൂമിയിൽ പൂക്കാലം, ചന്ദ്രോദയം, കഥാനായിക തുടങ്ങി ഒരുകാലത്ത് മലയാളികളെ ത്രസിപ്പിച്ച് കടന്നുപോയ മിക്ക പരമ്പരകളിലെയും ബാലതാരം ഐശ്വര്യയായിരുന്നു. ഒരിടവേളക്ക് ശേഷം ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെ തിരിച്ചുവന്ന ഐശ്വര്യയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വീണ്ടും മികച്ച സ്വീകരണം ലഭിച്ചെങ്കിലും തമിഴിലും താരത്തിന് തിരക്കാവുക യിരുന്നു.

നാമം ജപിക്കുന്ന വീട്, തിങ്കൾക്കലമാൻ, അനുരാഗം തുടങ്ങിയ പരമ്പരകളിലും അഭിനയിച്ച താരം പാടാത്ത പൈങ്കിളിയിലെ അവന്തികയായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമകളിലും തിളങ്ങിയ താരമാണ് ഐശ്വര്യ. താരത്തിന്റെ സഹോദരൻ വിഷ്ണുവും കലാരംഗത്തുള്ളയാൾ തന്നെയാണ്. തിരുവനന്തപുരത്ത് വെഞ്ഞാറമൂട് സ്വദേശിനിയാണ് ഐശ്വര്യ.

മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ താരമാണ് ഐശ്വര്യ ദേവി. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയതായിരുന്നു താരം. ദൂരദർശനിൽ എവർഗ്രീൻ ഹിറ്റ് പരമ്പരയായ ജ്വാലയായിൽ സെലീനയുടെ മകളായി അഭിനയിച്ചത് താരമാണ്.

ആ പരമ്പരയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടാനും സാധിച്ചു. മൂന്നാം വയസ്സിൽ സീരിയൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ താരം സൂര്യകാന്തി, അലകൾ, താലി തുടങ്ങി മുപ്പത്തിയഞ്ചോളം പരമ്പരകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു.

Also Read
ചെറുതായിട്ട് പൊസസീവ് ആണ്, ഭർത്താവ് അർജുനെ മറ്റാരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല ദേഷ്യം വരും: വെളിപ്പെടുത്തലുമായി നടി ദുർഗ കൃഷ്ണ

ഗർഭശ്രീമാൻ, ഒറ്റമന്താരം, ആൾരൂപങ്ങൾ തുടങ്ങിയ മലയാള സിനിമകളിലൂടെയും താരം ആരാധകർക്കു മുന്നിൽ എത്തിയിട്ടുണ്ട്. അതേ കണ്ണുകൾ എന്ന തമിഴ് പരമ്പരയിലൂടെ തമിഴിലും താരം രംഗ പ്രവേശനം നടത്തിയിരുന്നു. അതേ സമയം പാടാത്ത പൈങ്കിളിയിലൂടെ വളരെ പെട്ടെന്നു തന്നെ ആരാധകരെ കയ്യിലെടുക്കാൻ ഐശ്വര്യ ദേവിക്ക് കഴിഞ്ഞു.

അതേ സമയം അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർത്ഥ് ആണ് ഐശ്വര്യ യുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. വിവാഹ വാർത്ത പുറത്ത് വന്നത് മുതൽ പ്രണയ വിവാഹമണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ അല്ല, പൂർണമായും വീട്ടുകാർ ആലോചിച്ച് നടത്തുന്ന വിവാഹമാണിതെന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

Advertisement