ഒന്നിച്ച് ജീവിക്കാൻ കഴിയില്ല, നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയും, വെളിപ്പെടുത്തലുമായി പ്രമുഖ ജ്യോൽസ്യൻ, ഞെട്ടിത്തരിച്ച് ആരാധകർ

348

മലയാളത്തിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരനനായ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർതാരമായി മാറിയ താരസുന്ദരിയാണ് നയൻ താര. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ഡയാന കുര്യൻ ആണ് പിന്നീട് നയൻതാരയായി ആരാധകരുടെ ഹൃദയം കീഴടക്കിയത്.

കൈരളി ടിവിയിലെ ഒരു ഫോൺ ഇൻ പ്രോഗ്രാം അവതരിപ്പിച്ച് കൊണ്ടാണ് നയൻ താര ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. മല യാള സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തെ താരറാണിയായി മാറുകയായിരുന്നു.

Advertisements

മലയാളത്തിൽ തിളങ്ങി വരുമ്പോൾ ആയിരുന്നു നയൻസിന് തമിഴിൽ നിന്ന് അവസരങ്ങൾ തേടി എത്തിയത്. ആദ്യം തമിഴിലും പിന്നീട് മറ്റുള്ള ഭാഷകളിലും ചുവട് വയ്ക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയൻതാര.

സിനിമയിൽ വിജയങ്ങൾ കൈപ്പിടിയിൽ ഒതുക്കുമ്പോൾ ഗോസിപ്പ് കോളങ്ങളിലും നയൻസ് ഇടംപിടിക്കാറുണ്ട്. നടിയുടെ പ്രണയങ്ങളും ബ്രേക്കപ്പുമെല്ലാം ഇപ്പോഴും കൊണ്ടുപിടിച്ച ചർച്ചയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ച് ജീവിക്കുകയാണ് നയൻതാര. മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് തന്നെ വളരെ വിരളമായിട്ടാണ്.

Also Read
ചെറുതായിട്ട് പൊസസീവ് ആണ്, ഭർത്താവ് അർജുനെ മറ്റാരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല ദേഷ്യം വരും: വെളിപ്പെടുത്തലുമായി നടി ദുർഗ കൃഷ്ണ

വർഷങ്ങൾക്ക് ശേഷമായിരുന്നു 2021 ൽ ഒരു ചാനലിന് അഭിമുഖം കൊടുത്തത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന നയൻസിന്റെ വിശേഷങ്ങൾ അറിയുന്നത് സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവനിലൂടെയാണ്. വിഘ്നേഷാണ് താരത്തിന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

ഇത് നിമിഷ നേരം കൊണ്ട് വൈറൽ ആകാറുമുണ്ട്. സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമാ കോളങ്ങളിലും ഏറ്റവു കൂടുതൽ ചർച്ചയാവുന്ന പ്രണയമായിരുന്നു ഇവരുടേത്. താരങ്ങളുടെ ബന്ധവുമായി ചുറ്റിപ്പറ്റി നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. തുടക്കത്തിൽ മൗനം പാലിച്ച ഇവർ പിന്നീട് തുറന്ന് സമ്മതിക്കുക ആയിരുന്നു.

ഇപ്പോൾ ഇതാ വാർത്താ കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും വൈറൽ ആവുന്നത് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹത്തെ കുറിച്ചാണ്. തെന്നിന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന താരവിവാഹമാണിത്. ജൂൺ 9 ന് തിരുപ്പതിയിൽ വെച്ച് ഇരുവരും വിവാഹിതരാവും എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്.

തമിഴ് മാധ്യമങ്ങളിലൂടെ ആണ് ദിവസങ്ങൾക്ക് മുമ്പു വാർത്ത പ്രചരിച്ചത്. ലളിതമായ വിവാഹമായിരിക്കുമെന്നും പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. താര വിവാഹത്തെ കുറിച്ച് ചർച്ച നടക്കുമ്പോൾ നയൻതാരയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനം ശ്രദ്ധേയമാവുക ആണ്. നല്ലൊരു കുടുംബജീവിതം നടിയ്ക്കുണ്ടാവില്ല എന്നാണ് ജ്യോത്സ്യന്റെ കണ്ടെത്തൽ.

വേണു സ്വാമിയാണ് നടിയുടെ ഭാവി പ്രവചിച്ചിരിക്കുന്നത്. വിവാഹജീവിതം മുന്നോട്ട് പോവുകയില്ലെന്ന് മാത്രമല്ല ഇവരുടെ കരിയർ 2024ൽ അവസാനിക്കുമെന്നും വേണു സ്വാമി പറയുന്നു. നയൻസിന്റെ മാത്രമല്ല അനുഷ്‌ക ഷെട്ടി, രശ്മിക മാന്ദാന എന്നിവരുടെ വിവാഹജീവിതവും വിജയകരമായിരിക്കില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. സാമന്തയുടെ ജാതകത്തിൽ കണ്ട സമാനത ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പ്രവചനം.

Also Read
ഒരമ്മ പെറ്റ ഗർഭിണികളെപ്പോലെ പോണ പോക്ക് കണ്ടാ, അമ്മയും മകളും ഒരേ സമയം ഗർഭിണികൾ ആയാൽ എങ്ങനെയിരിക്കും? : ശ്രദ്ധ നേടി ജിഷിൻ മോഹൻ പങ്കു വച്ച വീഡിയോ

കൂടാതെ പ്രഭാസിന്റെ വിവാഹ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാവുമെന്നും വെളിപ്പെടുത്തിട്ടുണ്ട്. നയൻതാരയ്ക്കൊപ്പം തന്നെ സാമന്ത, പൂജ ഹെഗ്ഡെ, രാശ്മിക എന്നിവരുടെ കരിയറും 2024ൽ അവസാനിക്കുമെന്നും വേണു സ്വാമി പറയുന്നു. ജ്യോത്സ്യന്റെ പ്രവചനം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചട്ടുണ്ട്. ദേശം ഭാഷ്യാവ്യത്യാസമില്ലാതെ പ്രേക്ഷകർ ആരാധിക്കുന്ന താരങ്ങളാണിവർ.

സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം സൃഷ്ടിച്ച ഷോക്കിൽ നിന്ന് ആരാധകർ പൂർണ്ണമായി മുക്തി നേടിയിട്ടില്ല. പ്രണയിച്ച് വിവാഹം കഴിച്ച ഇവർ പോയവർഷമാണ് നിയമപരമായി വേർപിരിഞ്ഞത്. വിവാഹമോചനത്തിന്റെ കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ബന്ധം വേർപിരിഞ്ഞതിന് ശേഷം തങ്ങളുടെ കരിയറുമായി മുന്നോട്ട് പോവുകയാണ്.

നയൻതാരയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സാമന്ത. വിഘ്നേഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത കാതു വാക്കിലെ രണ്ടു കാതൽ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.

Advertisement