കല്ല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ സിനിമകളുണ്ട്: നടി ശിവദ പറയുന്നു

324

ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. 2009ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിച്ചത്. ജയസൂര്യ നായകനായി എത്തിയ സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

അഭിനയത്തിനൊപ്പം തന്നെ മനോഹരമായ കുടുംബജീവിതവും നയിക്കുന്ന താരം കൂടിയാണ് ശിവദ. ഒരു മകളാണ് താരത്തിനുളളത്. എന്നാൽ ഇപ്പോൾ കല്ല്യാണം കഴിഞ്ഞത് കൊണ്ട് തന്നെവേണ്ട എന്ന് വെച്ച സിനിമകളുണ്ടെന്നും കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാൻ തന്നെ വിളിച്ചുവെന്നും പറയുകയാണ് ശിവദ.

Advertisements

Also Read;
പ്രണയം ഉണ്ടായിരുന്നു, വിവാഹത്തോട് അടുത്തപ്പോൾ പ്രശ്നമായി, പ്രധാനമായും മതമാണ് പ്രശ്‌നം, ഞങ്ങൾ മുസ്ലീങ്ങളാണ്, പൊട്ടു വയ്ക്കുന്നതെല്ലാം വലിയ പ്രശ്നമാണ്: കല്യാണം മുടങ്ങിയതിനെ കുറിച്ച് ജസീല പർവീൺ

മലയാള സിനിമകളിൽ ഞാൻ ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാൻ തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കിൽ തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കിൽ മലയാളം ചെയ്യും എന്ന ഒരു ബാലൻസ് എപ്പോഴുമുണ്ട്. കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

കല്ല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞിട്ട് ഏകദേശം ഓക്കെയായ പ്രൊജക്ടിന്റെ പൂജ വരെ എത്തിയിട്ട് പിന്നെ എന്നെ വേണ്ട എന്ന് വെച്ച സിനിമകളുണ്ട്. ആ ഒരു അനുഭവവും എനിക്കുണ്ടായിട്ടുണ്ട്. അതേസമയം സംവിധായകൻ പ്രജീഷേട്ടൻ, രഞ്ജിത്തേട്ടനെ പോലുള്ളവരൊക്കെ എന്നെ വിശ്വസിച്ച് ആ കഥാപാത്രം ശിവദ തന്നെ ചെയ്യണം എന്ന് പറയാറുണ്ട്.

Also Read;
താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി പുലുമുരുകനിലെ ജൂലി ‘നമിത’; ഗ്ലാമറസ്സ് ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

കല്ല്യാണം കഴിഞ്ഞു കുഞ്ഞുണ്ട് എന്നതല്ല പ്രശ്‌നം നിങ്ങൾ ഈ കഥാപാത്രം ചെയ്യാൻ തയ്യാറാണെങ്കിൽ ചെയ്യാം എന്ന് പറയുന്ന ആൾക്കാരുമുണ്ട്. സുസു സുധി വാത്മീകം എന്ന സിനിമ വരെയാണ് ഞാൻ കല്ല്യാണത്തിന് മുമ്പ് ചെയ്തത്. ബാക്കി സിനിമകളെല്ലാം കല്ല്യാണത്തിന് ശേഷം ചെയ്തതാണ്. കൂടുതൽ പടങ്ങളും കല്ല്യാണത്തിന് ശേഷം ചെയ്ത പടങ്ങളാണെന്നും ശിവദ പറയുന്നു.

Advertisement