താരചക്രവർത്തിമാരായ മോഹൻലാലും മമ്മൂട്ടിയുമടക്കുള്ള സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും രണ്ടാം നിരയ്ക്ക് ഒപ്പവും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് വിഎം വിനു. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ ഒരുക്കി അദ്ദേഹം മലാളത്തിലെ മുൻനിര സംവിധായകരുടെ ലിസ്റ്റിൽ ഇടം പിടിക്കുകയായിരുന്നു.
1990 ൽ വിജി തമ്പിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു നന്മനിറഞ്ഞവൻ ശ്രീനിവാസൻ. രഞ്ജിത്തിന്റെ രചനയിൽ പിറന്ന ഈ ചിത്രത്തിൽ ജയറാമും മുകേഷും ഉർവ്വശിയും സിദ്ധിഖും ആയിരുന്നു മുഖ്യവേഷത്തിൽ എത്തിയിരുന്നത്.
ഇപ്പോഴിതാ നന്മനിറഞ്ഞവൻ ശ്രീനിവാസൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മറക്കാനാവാത്ത ഒരനുഭവം തുറന്നു പറയുകയാണ് അന്ന് ഈ സിനിമയുടെ സഹ സംവിധായകൻ ആയിരുന്ന വിഎം വിനു.
തന്റെ യൂടൂബ് ചാനലിൽ വന്ന പുതിയ വീഡിയോയിലാണ് വിഎം വിനു ഓർമ്മകൾ പങ്കുവെച്ചത്. ജയറാം, മുകേഷ്, ഉർവ്വശി, സിദ്ധിഖ് ഉൾപ്പെടെയുളള താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഇവരെല്ലാം ഒരുമിച്ചുളള ഒരു സീനിനിടെ നടന്ന സംഭവമാണ് വിഎം വിനു വെളിപ്പെടുത്തയിത്.
തമാശകൾ കുറച്ചുകൂടി ചേർത്ത് ആ രംഗം മെച്ചപ്പെടുത്താൻ വിജി തമ്പി സാർ ആവശ്യപ്പെട്ട കാര്യം വിഎം വിനു പറയുന്നു. തിരക്കഥാകൃത്തായ രഞ്ജിത്ത് അന്ന് സെറ്റിൽ ഇല്ലായിരുന്നു. അതുകൊണ്ട് താരങ്ങളോട് അത് പറയുകയായിരുന്നു. ഇവർ പറയുന്നതെല്ലാം എഴുതിയെടുക്കൽ ആയിരുന്നു എന്റെ പണി.
ഓരോ റിഹേഴ്സൽ എടുക്കുമ്പോഴും സംഭാഷണങ്ങൾ ഇങ്ങനെ മാറിമാറികൊണ്ട് ഇരിക്കുകയാണ്. എനിക്കാണെങ്കിൽ ടെൻഷൻ കൂടി എഴുതാൻ സ്പേസില്ലാതായി. അങ്ങനെ ഫൈനൽ റിഹേഴ്സലായപ്പോൾ ഒന്നുകൂടി നോക്കാമെന്ന് സാറ് പറഞ്ഞു. അങ്ങനെ താരങ്ങളെല്ലാം നേരത്തെ പറഞ്ഞ ഡയലോഗ് പ്രോംപ്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ഞാനത് എഴുതിയില്ലായിരുന്നു.
തമ്പി സാർ പെട്ടെന്ന് പ്രോമിറ്റ് ചെയ്യ് എന്ന് എന്നോട് പറഞ്ഞു. അപ്പോ ജയറാമോ സിദ്ധിഖോ ആരോ ഒന്ന് പറഞ്ഞു നമ്മൾ നേരത്തെ പറഞ്ഞ ഡയലോഗ് എഴുതിയില്ലെ എന്ന്. ഞാനാകെ ടെൻഷൻടിച്ചുനിൽക്കുന്ന സമയം ഒരൊറ്റ അടിയാണ് തമ്പി സാർ എന്റെ പുറത്ത്.
എന്റെ കൈയ്യിൽ നിന്ന് സ്‌ക്രിപ്റ്റ് തെറിച്ച് പോയി. അടി കിട്ടി എനിക്ക് ബാലൻസ് തെറ്റിപ്പോയി. ഈ സമയം ജയറാമും സിദ്ധിഖും ഉർവ്വശിയും ഉൾപ്പെടെയുളളവരെല്ലാം അന്തംവിട്ടുനിന്നുപോയി. ഞാൻ പിന്നെ ഒന്നും നോക്കിയില്ല സ്‌ക്രിപ്റ്റ് സജിയുടെ കൈയ്യിൽ കൊടുത്ത് ഒറ്റ നടത്തം. ചിത്രീകരണം കായലിന്റെ അടുത്തുളള ഒരു വീട്ടിൽ വെച്ചായിരുന്നു.
ഞാൻ നടന്നങ്ങ് കായലിന്റെ സമീപമുളള സ്റ്റെപ്പിൽ ഇരുന്നു. നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു ഞാൻ. നല്ല വേദനയുണ്ടായിരുന്നു. അസോസിയേറ്റ് ഡയറക്ടറല്ലെ ഞാൻ. ഇങ്ങനെ ഇൻസൾട്ട് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോൾ വലിയ വിഷമമായി. അങ്ങനെ ആരോ വന്ന് എന്നെ വിളിച്ചപ്പോൾ ഞാൻ തിരിച്ചുപോയില്ല.
ഞാൻ തീരുമാനിച്ചു. ഞാനിനി ഇവിടെ നിൽക്കുന്നില്ല പോവാണ് എന്ന്. ഒരു അസോസിയേറ്റ് ആവാനൊന്നും പറ്റിയ ആളല്ല ഞാനെന്ന് തോന്നി. ഒരു വല്ലാത്ത മടുപ്പും ടെൻഷനും. അങ്ങനെ പെട്ടെന്ന് പുറകിൽ നിന്ന് എന്റെ തോളിൽ തട്ടി തമ്പി സാർ വിനു എന്ന് വിളിച്ചു. അങ്ങനെ ആ നിൽപ്പ് കണ്ടപ്പോ ഞാൻ കരഞ്ഞുപോയി.
പോട്ടെ വിനു എന്ന് പറഞ്ഞ് തമ്പി സാർ എന്നെ കൂട്ടിച്ചേർത്തു പിടിച്ചു. ആ കൂട്ടിച്ചേർക്കലിൽ ഞാൻ എല്ലാം കരഞ്ഞും പറഞ്ഞും തീർത്തു. പോട്ടെ വർക്കിന്റെ ടെൻഷൻ കൊണ്ടല്ലെ വിനു വെറൊന്നും കരുതരുത്. വിനുവിന് അത് വേദനിച്ചു, ഞാനത് ചെയ്യാൻ പാടില്ലായിരുന്നു വിഷമമായി അല്ലെ എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു ഇല്ലാ സാർ. വാ അത് സജി മാനേജ് ചെയ്തോളും. വിനു അടുത്ത സീൻ നോക്കിയാ മതി എന്ന്. വിനു ഡയറക്ടറാവുമ്പോഴും ഇങ്ങനെ ടെൻഷൻ വന്ന് അസിസ്റ്റൻസിനെ ചീത്ത പറഞ്ഞെന്ന് വരും. ഇതൊക്കെ അങ്ങനെ എടുത്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞുവെന്നും വിഎം വിനു വെളിപ്പെടുത്തുന്നു.