2007ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ലോഹിതദാസ് ഒരുക്കിയ സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് ഭാമ. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യയുടെ തന്നെ പ്രിയതാരമായി നടി മാറി. നായികയായി കിലങ്ങുമ്പോഴും സഹനടി വേഷത്തിലും ചെറിയ റോളുകളിലും ഒക്കെ ഒരു മടിയും കൂടാതെ താരം എത്തിയിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്. ദുബായിൽ വ്യവസായിയാണ് അരുൺ. വിവാഹത്തോടെ ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാമ കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്. അതേ സമയം 2021 മാർച്ച് 12നാണ് നടി ഭാമ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്.
കഴിഞ്ഞ വർഷമായിരുന്നു ഭാമയുടെ വിവാഹം. കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്പ് കോട്ടയത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. പിന്നീട് സുഹൃത്തുക്കൾക്കായി ഗംഭീരമായ വിവാഹ സത്കാരവും നടത്തി.
വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളും നടി ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ
ഭർത്താവ് അരുണിനൊപ്പമുളള പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഭാമ.
റൊമാന്റിക് മൂഡിലുളള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതെന്തും ചെയ്യൂവെന്ന ക്യാപ്ഷനോടെ ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ ഭാമയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സജിത്തും സുജിത്തും ചേർന്നാണ് ഭാമയെ ഒരുക്കിയത്.
ഇരുവരും ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. റെജി ഭാസ്‌കർ ആണ് ചിത്രങ്ങൾ പകർത്തിയത്. മകളെവിടെയെന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ദുബായിൽ ബിസിനസുകാരനായ അരുൺ ഭാമയുയമായുളള വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു.
ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. നേരത്തെ ജനുവരി മുപ്പതിന് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഭാമ ഗർഭിണി ആണെന്നുള്ള വിവരങ്ങൾ പുറത്ത് വന്നത്.
താരദമ്പതിമാർക്ക് ആശംസകൾ അറിയിച്ച് ഒരു സുഹൃത്ത് പങ്കുവെച്ച ഫോട്ടോയാണ് ഈ സംശയങ്ങൾക്ക് വഴിയൊരുക്കിയത്. അരുണിനൊപ്പം കേരള സാരിയിൽ അതീവ സുന്ദരിയായി നിൽക്കുകയായിരുന്നു ഭാമ. പ്രിയ താരം തടി വെച്ചിട്ടുണ്ടെന്നും ഇതെല്ലാം ഗർഭിണിയായതിന്റെ ലക്ഷണമാണെന്നും സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരുന്നു.