അന്ന് ഷൂട്ടിങ്ങിനിടെ വാണി വിശ്വനാഥ് മുതലയുടെ വായിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ

1017

ഒരുകാലത്ത് സിനിമയിലെ ആക്ഷൻ താരങ്ങളിൽ ഒരാളായി തിളങ്ങിയ മലയാളിയായ തെന്നിന്ത്യൻ താര സുന്ദരിയായിരുന്നു വാണി വിശ്വനാഥ്. ഇത്തരമൊരു മെയ്വഴക്കവും അസാമാന്യപ്രകടനവും കാഴച വച്ച വേറെയൊരു നടി മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല.

ഡ്യൂപ്പുകൾ പോലുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയുന്ന വാണി ഒരു കാലത്ത് ഉണ്ടാക്കിയ ഓളം അത്രത്തോളം ആയിരുന്നു. 2002ൽ പുറത്തിറങ്ങിയ ഇന്ത്യാ ഗേറ്റ് എന്ന സിനിമ ചിത്രീകരണത്തിനിടയിൽ വാണിക്കുണ്ടായ ഒരു അപകടവും അതിൽ നിന്ന് രക്ഷപട്ടതിനെക്കുറിച്ചുമുള്ള കാര്യങ്ങൾ സംവിധായകൻ ടിഎസ് സജി പറഞ്ഞത് വീണ്ടും വൈറലാകുന്നു.

Advertisements

മുതലകളുള്ള ഡാമിൽ വാണിവിശ്വനാഥ് ഡ്യൂപ്പില്ലാതെ ഫൈറ്റ് സീനിൽ അഭിനയിച്ച സംഭവം തുറന്ന് പറയുകയാണ് റ്റിഎസ് സജി. 2002ൽ റിലീസ് ചെയ്ത ഇന്ത്യഗേറ്റ് എന്ന സിനിമയിലെ ഒരു സംഘട്ടന രംഗം മലമ്പുഴ ഡാമിലാണ് ചിത്രീകരിച്ചത്.

ബോട്ടിൽ നടക്കുന്ന സംഘട്ടനത്തിൽ നായികയായ വാണി വിശ്വനാഥ് വെള്ളത്തിൽ വീഴുന്ന സീനായിരുന്നു ഉണ്ടായിരുന്നത്. സംവിധായകൻ ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്ന് പറഞ്ഞിട്ടും ആത്മവിശ്വാസത്തോടെ വാണി അത് നിരസിക്കുകയും, സീനിൽ അഭിനയിക്കാൻ തയ്യാറാവുകയുമായിരുന്നു.

ആ സിനിമയിൽ വില്ലനായ അഭിനയിച്ച ഹേമന്ത് ഒരു ബോട്ട് എടുത്ത് രക്ഷപ്പെടുന്ന സീനാണ്. പിറകെ വേറെയൊരു ബോട്ടിൽ വാണി അദ്ദേഹത്തെ ചെയ്സ് ചെയ്യുന്നു. അതിന് ശേഷം ആ ബോട്ടിൽ വച്ച് ഒരു ഫൈറ്റ് ഉണ്ട്. വാണി മറ്റേ ബോട്ടിലേക്ക് ചാടി കയറുകയും ഫൈറ്റ് ചെയ്യുകയും ചെയ്യുന്ന സമയത്ത് ഹേമന്ത് വാണിയെ ചവിട്ടി വെള്ളത്തിൽ ഇടുന്നുണ്ട്.

എന്നാൽ ബോട്ടിന്റെ ഫ്രണ്ടിൽ വാണി തൂങ്ങി കിടക്കുന്നുണ്ട്. ഡ്യൂപ്പ് ഇല്ലാതെയാണ് വാണി അത് ചെയ്തത്.
വാണി തന്നെ അത് സ്വയം ചെയ്‌തോളാമെന്ന് പറഞ്ഞു. മലമ്പുഴ ഡാമിൽ വച്ചായിരുന്നു ഷൂട്ടിംഗ്. വാണി പകുതിയോളം വെള്ളത്തിന് അടിയിലാണ്.

ഷോട്ട് കഴിഞ്ഞ് വാണിയെ തിരിച്ചു കയറ്റിയപ്പോൾ വാണിയോട് നീന്തൽ അറിയുന്നത് കൊണ്ടാണ് അത് ചെയ്യിപ്പിക്കാൻ സമ്മതിച്ചെന്ന് പറഞ്ഞപ്പോൾ വാണി തനിക്ക് നീന്തൽ അറിയില്ല എന്ന് താരം പറഞ്ഞതായും സജി പറയുന്നു.

സംഭവം സംവിധായകൻ വെളിപ്പെടുത്തുന്ന വീഡിയോ കാണാം:

Advertisement