ഞാൻ നിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത്, അത് നിന്നെ കണ്ട നിമിഷം മുതൽ എനിക്ക് അറിയാമായിരുന്നു: നടി ദർശന ദാസ്

76

ഏഷ്യാനെറ്റിലെ സീരിയലായ കറുത്ത മുത്തിലെ വില്ലത്തിയായി എത്തി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ താരമാണ് ദർശന ദാസ്. സീ കേരളത്തിലെ സുമംഗലി ഭവ എന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ അനൂപ് കൃഷ്ണനെയാണ് ദർശന വിവാഹം കഴിച്ചത്.

ഈ പരമ്പരയിൽ മികച്ച വേഷം താരം ചെയ്തിരുന്നു. എന്നാൽ ഈ രഹസ്യ വിവാഹ വാർത്ത പുറത്തു വൻ നത്തിന് പിന്നാലെ താരം സീരിയൽ അഭിനയത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ആശംസ അറിയിച്ചിരിക്കുകയാണ് ദർശന.

Advertisements

നിന്നെ കണ്ട നിമിഷം മുതൽ എനിക്ക് അറിയാമായിരുന്നു ഞാൻ നിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത് എന്ന്. നീ എന്റെ ജീവിതത്തിൽ ഉള്ളതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. നിങ്ങൾ വളരെയധികം സ്നേഹിക്കുന്നവനും കരുതലുള്ള മനുഷ്യനുമാണ്.

എല്ലായിപ്പോഴും നിങ്ങൾ എനിക്ക് വേണ്ടി തന്നെയുണ്ട്. നിങ്ങളില്ലാതെ ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. നിങ്ങളാണ് എന്റെ ജീവിതത്തിലെ പ്രണയവും എന്റെ നല്ല സുഹൃത്തും. പിറന്നാൾ ആശംസകൾ എന്റെ കെട്ടിയോനേ എന്ന് ദർശന കുറിക്കുന്നു.

അതേ സമയം നേരത്ത ദർശന ഒളിച്ചോടി എന്ന രീതിയിൽ കഥ പരന്നിരുന്നു്. പക്ഷേ അപ്പോൾ തന്നെ സത്യാവസ്ഥ എന്തെന്ന് ദർശന തന്നെ വെളിപ്പെടുത്തിയിരിരുന്നു. പ്രേമിക്കാൻ സമയം കിട്ടീട്ടില്ല. അനൂപ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. രണ്ടു മൂന്നു മാസത്തോളം ഇരുവരും സംസാരിച്ചിട്ടുപോലും ഇല്ല.

തിരക്കിൽ അനൂപ് അങ്ങനെ സംസാരിക്കാൻ തുനിഞ്ഞിട്ടില്ല എന്നതായിരുന്നു വാസ്തവം. സംസാരിക്കാത്ത ആൾ എന്നായിരുന്നു ദർശനയുടെ ചിന്ത. ശേഷം വളരെ പെട്ടെന്നായിരുന്നു ഇവരുടെയും വിവാഹം. ഒളിച്ചോട്ടം ഇല്ലായിരുന്നു.

അതിനിടയിൽ പ്രശ്‌നങ്ങൾ പാഞ്ഞെത്തി. ദർശനയുടെ വീട്ടിലായിരുന്നു പ്രശ്‌നങ്ങൾ കൂടുതലും. ഉടൻ തന്നെ കാര്യങ്ങൾ സെറ്റിലും വാർത്തയായി. എന്നാൽ ഒപ്പം നിന്ന ചിലർ മോശമായി സംസാരിച്ചതാണ് തങ്ങളെ വിഷമിപ്പിച്ചത് എന്ന് ദർശനയും അനൂപും പറയുന്നു. പ്രണയവും വിവാഹവും ജീവിതവും ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ദർശന വ്യക്തമാക്കി.

Advertisement