അതീവ ഗ്ലാമറിൽ നിന്ന് മതം മാറി പർദ്ദയിലേക്ക്, ഇപ്പോൾ ജീവിതം ഇങ്ങനെ: നടി മോണിക്കയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

880

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് ശ്രദ്ധേയായ നായികയായി മാറിയ താരമാണ് മോണിക്ക. തമിഴ് തെലുങ്ക് മലയാള സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി നിറഞ്ഞുനിന്നിരുന്ന താരം കൂടിയായിരുന്നു മോണിക്ക. ഏകദേശം 20 നടുത്ത് സിനിമകളിൽ ബാലതാരമായി അഭിനയിച്ച അതിനുശേഷമാണ് മോണിക്ക നായികയായി സിനിമയിലെത്തുന്നത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ അങ്കിൾബൺ എന്ന സിനിമയിലെ മറിയ എന്ന കൊച്ചു താരത്തെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. മറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോണിക്ക ആയിരുന്നു. എൻ ആസൈ മച്ചാൻ എന്ന സിനിമയിലെ അഭിനയിച്ചതിന് മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് വരെ മോണിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.

Advertisements

തീർത്ഥാടനം എന്ന സിനിമയിൽ നായകയായ മോണിക്ക മമ്മൂട്ടി നായകനായ ഫാന്റം എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. അനൂപ് മേനോൻ നായകനായ 916 ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. മിറാ ജാഗ്രത എന്ന തമിഴ് സിനിമയോട് കൂടി അഭിനയം നിർത്തുക ആയിരുന്നു. 2014 ലാണ് താരം അഭിനയത്തോട് വിട പറഞ്ഞത്.

Also Read
മലയാളികൾ ഒരു വിലയും കൊടുക്കാതെ ഇട്ടതാണ്, വളർത്തി വലുതാക്കിയത് നമ്മൾ ആണ്, അപ്പോ ഇത് തന്നെ വേണം: സ്ത്രീ ആരാധകരെ കുതിരകേറിയ നയൻതാരയ്ക്ക് എതിരെ തമിഴ് മക്കൾ

അതേ സമയം മതം മാറിയതിന്റെ പിന്നാലെയാണ് മോണിക്ക അഭിനയം നിർത്തിയത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചരുന്നത്. 2014 ൽ ഇസ്ലാം മതം സ്വീകരിക്കുകയും, ശേഷം മോണിക്ക എന്ന പേര് മാറ്റി എം ജി റഹിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

2015 ൽ മാലിക് എന്നയാളെ വിവാഹം കഴിച്ചു നടി ഇപ്പോൾ കുടുംബ സമേതം സുഖമായി ജീവിക്കുകയാണ്. മതം മാറിയതിനു ശേഷം ഒരഭിമുഖത്തിൽ മതം മാറിയതിന്റെ കാരണം മോണിക്ക പറഞ്ഞിരുന്നു. പ്രണയം കാരണമോ പണം കാരണമോ ഞാൻ മതം മാറിയതല്ല, അത്തരത്തിലുള്ള ഒരാളല്ല ഞാൻ.

എന്റെ സ്വയം ഇഷ്ടപ്രകാരമാണ് മതം മാറിയത്. എന്റെ രക്ഷിതാക്കൾ എനിക്ക് സപ്പോർട്ട് ആണ്. എന്റെ പേര് മാറ്റുന്നതിൽ എനിക്ക് കൺവീൻസ് അല്ലായിരുന്നു. ഏതായാലും പേര് എ ജി റഹിമ എന്ന് മാറ്റിയിട്ടുണ്ട്. എം എന്നാൽ മാരുതി രാജ് എന്ന അച്ഛന്റെ പേരും, ജി, ഗ്രേസി എന്ന അമ്മയുടെ പേരുമാണെന്ന് താരം പറയുന്നു.

Also Read
ഭർത്താവിന് നാണക്കേട് ഉണ്ടാകുന്ന രീതിയിൽ വസ്ത്രം ധരിക്കാതിരിക്കു; അല്ലു അർജ്ജുന്റെ ഭാര്യക്ക് നേരെ അധിക്ഷേപ കമന്റുകൾ; ദിവസം കഴിയും തോറും വസ്ത്രത്തിന്റെ അളവ് കുറയുകയാണെന്ന് കുറ്റപ്പെടുത്തൽ

Advertisement