കൂടെ എത്ര അഭിനയിച്ചാലും മതിയാവില്ല, അതൊരു വേറെ ജന്മം തന്നെയാണ്: ഉർവ്വശിയെ കുറിച്ച് ജയറാം പറഞ്ഞത് കേട്ടോ

1926

മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പർ നടനാണ് ജയറാം. പി പത്മരാജന്റെ അപരൻ എന്ന സിനിമയിലെ നായകവേഷത്തിലൂടെ അരങ്ങേറിയ ജയറാമെന്ന താരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു

മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു. സ്‌കൂൾ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്ന ജയറാം കൊച്ചിൻ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിൽ ഒരാളായാണ് പ്രസിദ്ധി നേടുന്നത്.

Advertisements

കലാഭവനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ പി പത്മരാജൻ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. 1988ൽ പുറത്തിറങ്ങിയ ‘അപരൻ’ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്.

Also Read
ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി ; ദീപ നായരുടെ പുതിയ വിശേഷങ്ങൾ ചിത്രങ്ങളും ഏറ്റെടുത്ത് സോഷ്യൽമീഡിയ : സിനിമയിലേയ്ക്ക് ഒരു മടങ്ങി വരവിനുള്ള ഒരുക്കമാണോയെന്ന് ആരാധകർ

അപരൻ എന്ന ക്ലാസ്സ് ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ പത്മരാജന്റെ തന്നെ മികച്ച സിനിമകളായ മൂന്നാം പക്കം, ഇന്നലെ തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ ചെയ്യാനുള്ള ഭാഗ്യവും തുടക്കകാലത്ത് ജയറാമിന് ലഭിച്ചു. സംവിധായകൻ രാജസേനനുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്ക് ഉയർത്തിയത്.

സത്യൻ അന്തിക്കാടിന് ഒപ്പവും ഏറെ കുടുംബ ചിത്രങ്ങൾ ജയറാം സൂപ്പർ ഹിറ്റുകളാക്കി മാറ്റി. ഇപ്പോഴിതാ ജയറാം തന്റെ പഴയ സിനിമയിലെ നായികമാരെ കുറിച്ച് സംസാരിക്കുകയാണ്. ജെബി ജംഗ്ഷനിലാണ് താരം മനസുതുറക്കുന്നത്. ശോഭന, ഉർവശി, പാർവതി, മഞ്ജു വാര്യർ, സംയുക്ത വർമ്മ ഇവരിൽ ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് ഒരാളെ താൻ നേരത്തെ എടുത്തല്ലൊ എന്നായിരുന്നു ജയറാമിന്റെ മറുപടി.

Also Read
ആദ്യ കാഴ്ചയിൽ പ്രണയം സാധ്യമാകുമെന്ന് എനിക്ക് മനസിലാക്കി തന്നവളെ നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോഴെല്ലാം എനിക്ക് സ്‌നേഹവും വികാരവും കാണാം; ഭാര്യയെ കുറിച്ച് ചാക്കോച്ചൻ

പിന്നെ പറയുകയാണെങ്കിൽ എല്ലാവരും നല്ല നടിമാരാണ്. പക്ഷേ അതിനെക്കാളും ഉപരി എടുത്ത് പറയുകയാണെങ്കിൽ അത് ഉർവശിയാണ്. അതൊരു വേറെ ജന്മം തന്നെയാണ്. എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര അഭിനയിച്ചാലും മതിയാവില്ല.

പാർവതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കിൽ ഉർവശി എന്നായിരിക്കും പറയുക. നടന്മാരെ കുറിച്ചാണെങ്കിൽ മമ്മൂക്ക എന്ന് പറഞ്ഞേക്കും എന്നും ജയറാം പറയുന്നു. ഭരതന്റെ മാളൂട്ടി അടക്കമുള്ള നിരവധി സിനിമകളിൽ ജയറാമിന്റെ നായികയായി ഉർവ്വശി എത്തിയിരുന്നു.

അതേ സമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രമാണ് ജയറാമിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മീരാ ജാസ്മിൻ അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും മകൾക്കുണ്ട്.

Advertisement