ബോളവുഡിലും തെന്നിന്ത്യൻ സിനിമകളിലും തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടിയും മോഡലുമായ യാമി ഗൗതം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട താരത്തിന് മലയാളത്തിലടക്കം ആരാധകരും ഏറെയായിരുന്നു.
ഒരു സൗന്ദര്യ വർദ്ധക ക്രീമിന്റെ മുഖമായ യാമി ഗൗതം ഇന്ത്യയിലെ അറിയപ്പെടുന്ന മോഡലും കൂടിയാണ്. ലാണ്. യുവ സൂപ്പർ സൂപ്പർതാരം പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിൽ നായികയായി മലയാള സിനിമയിലും യാമി ഗൗതം വേഷം ഇട്ടിരുന്നു.
ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക് എന്ന സിനിമയിലൂടെ ബോളിവുഡിലും വലിയ നായികയായി മാറിയ താരം അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ബോളിവുഡിലെ മുൻനിര താരമായി നിൽക്കുമ്പോഴും സിനിമാ ലോകത്തു നിന്നും പലപ്പോഴും തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് യാമി ഗൗതം ഇപ്പോൾ.
ബോളിവുഡിൽ അവസരങ്ങൾ തേടിയെത്തണം എങ്കിൽ നന്നായി അഭിനയിച്ചാൽ മാത്രം പോര എന്നതാണ് അവസ്ഥയെന്നും യാമി പറയുന്നു. ഈ വിഷയത്തെ കുറിച്ച് തന്നോട് ഒരു പ്രശസ്തയായ സെലിബ്രിറ്റി മാനേജർ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യിരിക്കുകയാണ് യാമി. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു യാമിയുടെ തുറന്നു പറച്ചിൽ.
തന്നോട് ബോളിവുഡിലെ പാർട്ടികളിലും മറ്റും സ്ഥിരമായി പങ്കെടുക്കണമെന്നും എന്നാൽ മാത്രമേ സിനിമാ ലോകം തന്നെ ശ്രദ്ധിക്കുകയുള്ളൂ എന്നുമാണ് യാമി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
അടുത്തിടെ ഞാൻ ഒരു മീറ്റിംഗിനായി നേരത്തെ തന്നെ എത്തുകയുണ്ടായി. അവിടെ ഞാനൊരാളുടെ മാനേജരെ കണ്ടു. വളരെ സീനിയറാണ് അവർ. ഞാൻ അവരോട് സംസാരിച്ചു. ഞാനും അവരും സംസാരിക്കുന്നതിനിടെ അവർ എന്നോട് ചോദിച്ചു നിന്നെ എന്താണ് പാർട്ടികളിൽ കാണാത്തതെന്ന്.
എന്താണ് അതിലിത്ര വലിയ കാര്യമെന്ന് എനിക്ക് മനസിലായില്ല. പക്ഷെ ഞാൻ അത്തരം ഇടങ്ങളിൽ എത്തണമെന്ന് അവർ നിർബന്ധിച്ചു. നിന്നെ കാണാതെ നീ വന്നതായി അംഗീകരിക്കില്ല എന്നായിരുന്നു അവർ പറഞ്ഞത്. നല്ലൊരു സിനിമയിലൂടെ വന്നുവെന്നാണ് ഞാൻ കരുതുന്നതെന്ന് അവരോട് പറഞ്ഞു.
എന്നാൽ നെറ്റ് വർക്കുണ്ടാക്കണം എല്ലായിടത്തും എത്തണം. നിങ്ങളൊരു നല്ല സിനിമ ചെയ്തിട്ടുണ്ടായേക്കാം. പക്ഷെ അത് കഴിഞ്ഞു, നിങ്ങനെ ആളുകൾ മറക്കും എന്നും അവർ പറഞ്ഞുവെന്നും യാമി ഗൗതം വ്യക്തമാക്കുന്നു.