അന്യമതസ്ഥയായ ചാർമിളയെ വിവാഹം കഴിച്ചത് ഭീഷണി പേടിച്ച്, സഹിക്കാതെ വന്നപ്പോൾ വിവാഹമോചനവും പൂജയുമായി രണ്ടാം വിവാഹവും; നടൻ കിഷോർ സത്യയുടെ ജീവിതം ഇങ്ങനെ

4320

മിനിസ്‌ക്രീൻ സീരിയലുകളിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിഷോർ സത്യ. നായകനും വില്ലനുമൊക്കെയായി സീരിയലുകളിൽ ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിൽ എത്തിയ കിഷോർ സത്യയ്ക്ക് ആരാധകരും ഏറെയാണ്.

ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. യൂത്ത് ഫെസ്റ്റിവൽ, തസ്‌കരവീരൻ, രഹസ്യ പോലീസ്, കേരളോത്സവം, ദി ത്രില്ലെർ, ദി സിറ്റി ഓഫ് ഗോഡ്, പൈസ തുടങ്ങിയ നിരവധി സിനിമകളിൽ ഭാഗമാകാനും താരത്തിന് സാധിച്ചു.

Advertisements

Also Read:
സാന്ത്വനത്തിലെ ‘ഹരി’ ഗിരീഷ് നമ്പ്യാരെ വലിച്ച് വാരി ഒട്ടിച്ച് നടി ഷഫ്‌ന, വീഡിയോ വൈറൽ

കറുത്തമുത്ത് എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയലിലൂടെയാണ് കിഷോർ സത്യ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്. ഇപ്പോൾ താരം സ്വന്തം സുജാത എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്.

സ്വന്തം സുജാതയിൽ പ്രകാശൻ എന്ന കഥാപാത്രമായിട്ടാണ് കിഷോർ സത്യ എത്തുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എന്ന സ്ഥലമാണ് കിഷോറിന്റെ ജന്മസ്വദേശം. സത്യവാൻ പണിക്കരുടെയും പരേതയായ ഓമനയമ്മയുടെയും മകനായ കിഷോറിന് അഭിലാഷ് എന്നൊരു സഹോദരൻ കൂടി ഉണ്ട്. ബികോം ബിരുദധാരി കൂടിയായാ താരം ആർജെയായും, ടെലിവിഷൻ അവതാരകനായും നടനുമായി എല്ലാം തന്നെ ശ്രദ്ധേയനാണ്.

മലയാള സിനിമ സീരിയൽ മേഖലയിൽ പതിനെട്ട് വർഷക്കാലമായി താരം സജീവമാണ് ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. കാഞ്ഞിരപ്പള്ളി അച്ചായൻ , അടിവാരം എന്നീ സിനിമകളിലാണ് താരം അസിസ്റ്റന്റ് ഡിറക്ടറായിട്ടുള്ളത്. ദുബായിൽ റേഡിയോ ജോക്കിയായി മലയാളം പ്രോഗ്രാമുകളും താരം അവതരിപ്പിച്ചിട്ടുണ്ട്.

Also Read:
ചില ആളുകൾ അങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കി, അമ്പിളി ദേവിയുടെ പ്രശ്നത്തിൽ പിന്നീട് ഇടപെടാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു ജോസഫ്

കൈരളി ടീവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വ്യാപാരങ്ങളുടെ മഹോത്സവം എന്ന പരിപാടിയിലൂടെ ആണ് താരം വീഡിയോ ജോക്കിയായി ശ്രദ്ധ നേടുന്നത്. തുടർന്ന് പലവേദികളിൽ അവതാരകനായും താരം തിളങ്ങുകയും ചെയ്തു. എന്നാൽ മലയാളി കുടുംബ പ്രേക്ഷകർക്ക് ഇടയിൽ താരം അവതാരകനായി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത് അമൃത ടീവിയിൽ സ്ത്രീകയ്യായി നടത്തിയ റിയാലിറ്റി ഷോ ആയ വനിതാ രത്‌നം സീസൺ വൺ എന്ന പരിപാടിയിലൂടെയാണ്.

കിഷോറിന്റെ അഭിനയ ജീവിതത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു പരമ്പരയായിരുന്നു എഎം നാസിറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മന്ത്രകോടി. പരമ്ബരയിലെ അരവിന്ദ് സി മേനോൻ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു സീരിയൽ രംഗത്തു നിന്നും താരത്തെ തേടി എത്തിയത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയൽ കറുത്ത മുത്തിലെ ബാലചന്ദ്രൻ എന്ന കഥാപാത്രം പരീക്ഷ സ്വീകാര്യതും താരത്തിന് നൽകിയിരുന്നു. 1995 ൽ കിഷോർ നടി ചാർമിളയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഈ വിവാഹം താരത്തിന്റെ ജീവിതത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ ചാർമിളയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് വിവാഹ രജിസ്റ്ററിൽ ചാർമിള തന്നെ കൊണ്ട് ഒപ്പ് വെപ്പിച്ചത് എന്നും കിഷോർ തുറന്ന് പറഞ്ഞിരുന്നു. ചാർമിള ഒരിക്കലും എനിക്ക് ഭാര്യയായിരുന്നില്ല എന്നും രണ്ട് ആളുകളും രണ്ട് കുടുംബങ്ങളും ഒരു പൊതു ഉടമ്പടിയുമായി ഒത്തുചേരുമ്പോൾ ഒരു വിവാഹം സംഭവിക്കുന്നു.

Also Read:
കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ഫ്‌ളാറ്റിലേക്ക് മാറിയ മൃദുല വിജയ് ഭർത്താവിന് ഒപ്പം ആദ്യ യാത്ര പോയത് എവിടേക്കാണെന്ന് അറിയാവോ

പക്ഷേ ഞങ്ങളുടെ കേസ് വ്യത്യസ്തമായിരുന്നു എന്നും ഒപ്പം രണ്ട് മതസ്ഥരുമായിരുന്നു എന്നുമാണ് കിഷോർ ചാര്മിളയുള്ള ബന്ധത്തെ കുറിച്ച് ഒരിക്കൽ തുറന്ന് പറഞ്ഞത്. നിലവിൽ കൊട്ടാരക്കര സ്വദേശിയായ പൂജയാണ് താരത്തിന്റെ ഭാര്യ .

ഇരുവർക്കും നിരഞ്ജൻ എന്നൊരു മകൻ കൂടി ഉണ്ട്. നിലവിൽ കിഷോറും കുടുംബവും തിരുവന്തപുരത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. അടുത്തിടെ താരം പങ്കുവച്ച ഫിറ്റ്‌നസ് ചിത്രങ്ങളും കുറിപ്പുകളും ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

Advertisement