അങ്ങനത്തെ ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ: അർച്ചന കവി പറഞ്ഞത് കേട്ടോ

1074

മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ലാൽജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് അർച്ചന കവി. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാലി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ നടിക്ക് കഴിഞ്ഞിരുന്നു.

നീലത്താമരയ്ക്ക് പിന്നാലെ ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി & മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലൂടെ നരവധി ആരാധകരെ സ്വന്തമാക്കിൻ അർച്ചന കവിക്ക് കഴിഞ്ഞു.

Advertisements

Also Read
കല്യാണി കിരണിന്റേത് ആവില്ലേയെന്നോർത്ത് ഉറക്കം പോയ ആരാധകർക്കിനി സുഖമായി ഉറങ്ങാം ; പ്രണയം പൂത്തുലഞ്ഞ് സീരിയലുകൾ

അതേ സമയം വിവാഹശേഷം ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന അർച്ചന കവി. അടുത്തിടെ ഒരു കിടിലൻ വെബ് സീരീസുമായി നടി തിരിച്ചെത്തിയിരുന്നു. അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം ഒരു ബ്ലോഗറും വ്‌ളോഗറും കൂടിയാണ്.

5 വർഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. പ്രമുഖ കൊമേഡിയൻ കൂടിയാണ് അബീഷ് മാത്യു. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. എന്നാൽ ഇരുവരും വിവാഹബന്ധം വേർെടുത്തിയെന്ന വാർത്ത ഈ അടുത്ത സമയത്താണ് പുറത്ത് വന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അർച്ചന ആരാധകർക്കായി ധാരാളം പോസ്റ്റുകളു പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലായി അർച്ചന പങ്ക് വച്ച ചോദ്യോത്തര പരിപാടി ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി ചോദ്യങ്ങൾ അർച്ചന ഒഴിവാക്കിയെങ്കിലും ഒരു ആരാധകന്റെ ചോദ്യത്തിന് അർച്ചന നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Also Read
ഹിഷാം ഇനി തെലുങ്കിലേക്ക്, ഹൃദയത്തിലെ പാട്ടുകൾ സംവിധായകന്റെ ഹൃദയം കീഴടക്കി, എആർ റഹ്‌മാനേയും അനിരുദ്ധിനേയും ഒഴിവാക്കി, വിജയ് ദേവരകൊണ്ട ചിത്രത്തിൽ സംഗീതം ഒരുക്കാൻ ഹിഷാം

നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ? എന്നാണ് ആരാധകൻ അർച്ചനയോടായി സംശയം ചോദിക്കുന്നത്. തീർച്ചയായും, പക്ഷേ നമ്മൾക്ക് ഒരാളോടുള്ള സ്‌നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ് എന്ന ഒറ്റ വാചകത്തിൽ ഉള്ള മറുപടിയാണ് നടി നൽകിയത്

താരത്തിന്റെ മറുപടി ഇങ്ങനെയാണെങ്കലിം വളരെ അർത്ഥവത്തായ വരികൾ ആണ് നടി പങ്കുവച്ചതെന്നാണ് ആരാധകർ പറയുന്നത്.

Advertisement