മലയാളത്തിലെ പ്രശസ്ത സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ് അനീഷ് ഉപാസന. നടി അഞ്ജലി നായരെ ആയിരുന്നു അനീഷ് വിവഹം കഴിച്ചിരുന്നത്. ഇവർക്ക് ഒരു മകളും ഉണ്ട്. എന്നാൽ അനീഷും അഞ്ജലിയും വേർപിരിഞ്ഞാണ് കഴിയുന്നതെന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ മകളോടൊപ്പം ആഘോഷിക്കാൻ കഴിയാത്തതിന്റെ നിരാശ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനീഷ് ഉപാസന. കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകൾ ആവണിയുടെ പിറന്നാൾ.
കൊവിഡ് ബാധിച്ചതിനാൽ മകളെ കാണാനോ ആശംസകൾ അറിയിക്കാനോ സാധിക്കാത്തതിന്റെ വിഷമമാണ് അനീഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മാറ്റിനി, സെക്കൻഡ്സ്, പോപ്കോൺ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകൾ.
അതേസമയം, നടി അഞ്ജലി നായരുമായുള്ള വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരുന്നു. അനീഷ് ഉപാസനയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
എടാ കോറോണേ ഇന്നെന്റെ മോളുടെ ബർത്തഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്. അവന്റെയൊരു റിസൾട്ട്. ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ.
ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും. നോക്കിക്കോ നീയെന്റെ മോളെ വിഷമിപ്പിച്ചു പൊറുക്കില്ല ഞാൻ. അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ. അച്ഛൻ ഓടി വരാ ട്ടോ പൊന്നേ.