നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ നിബന്ധനകൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവാഹം മാറ്റി വെച്ചത്. ഏപ്രിൽ അഞ്ചിനാണ് ഉത്തരയുടെയും ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.
ഇപ്പോൾ വിവാഹം ആഗസ്റ്റിലേക്ക് മാറ്റുകയാണെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ഉത്തര ഉണ്ണി. അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് താരം. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന സന്തോഷം പങ്കുവെച്ചായിരുന്നു അടുത്തിടെ താരപുത്രിയെത്തിയത്.
ബിസിനസുകാരനായ നിതേഷ് നായരുമായുള്ള എൻഗേജ്‌മെന്റ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഏപ്രിൽ 5നാണ് തങ്ങളുടെ വിവാഹമെന്ന് ഉത്തര പറഞ്ഞിരുന്നു. നേരത്തെ നിശ്ചയിച്ച തിയതിൽ അമ്പലത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തുമെന്ന് ഇവർ പറഞ്ഞിരുന്നു.
സാഹചര്യങ്ങൾ ശാന്തമായ ശേഷം ആഘോഷപരിപാടികൾ ആലോചിക്കുമെന്നും ഉത്തര ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. എന്നാലിപ്പോൾ ആ തീരുമാനവും മാറ്റിയിരിക്കുകയാണ്.
എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും പറഞ്ഞ ഉത്തര വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും നടത്തിയിരുന്നു.