സ്‌പെഷ്യൽ ചക്കക്കുരു ഷേക്കുമായി നവ്യാനായർ, കണ്ണുതള്ളി ആരാധകർ

72

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന കൊറോണ വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലായതോടെ സെലിബ്രേറ്റികളായ ചലച്ചിത്ര താരങ്ങൾ വീട്ടിലിരുന്ന പലതരം പരീക്ഷണങ്ങൾ ആണ് നടത്തുന്നത്.

ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വിഭവവുമായി എത്തിയിരിക്കുകയാണ് മലയാളി നടി നവ്യാനായർ. ആദ്യം ഡാൽഗോന കോഫി ആയിരുന്നെങ്കിൽ ഇപ്പോൾ ചക്കക്കുരു ഷേക്ക് ആണ് വൈറൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് നവ്യ ചക്കക്കുരു ഷേക്ക് ഉണ്ടാക്കിയെന്നും സംഗതി രുചികരമാണെന്നും പറഞ്ഞത്.

Advertisements

ചക്കക്കുരു ഷേക്ക് ഉണ്ടാക്കി, സത്യമായിട്ടും ഇതു രുചികരമാണ് എന്നാണ് താൻ ഉണ്ടാക്കിയ ഷേക്കിന്റെ ചിത്രത്തിനൊപ്പം നവ്യ കുറിച്ചത്. ഇതിനുമുൻപും ലോക്ക്ഡൗൺ വിശേഷങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മകൻ സായിയുടെ ക്വാറന്റൈൻ കഥകളാണ് താരം ഏറെയും പങ്കുവയ്ക്കാറാണ്.

പറമ്പ് വൃത്തിയാക്കാൻ ഇറങ്ങിയ സായിയുടെ വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ഡാൽഗോന പരീക്ഷണവുമായെത്തിയത്.

ചക്കക്കുരു ഷേക്ക് ഉണ്ടാക്കാം

ചക്കക്കുരുവിന്റെ പുറത്തെ വെളുത്ത പാട കളഞ്ഞശേഷം നന്നായി കഴുകി എടുക്കണം. തവിട്ട് നിറമുള്ള പുറം തൊലി കളയാൻ പാടില്ല. കുക്കറിലിട്ട് നന്നായി വേവിക്കണം. ചൂട് ആറിയ ശേഷം മിക്‌സിയിലിട്ട് ലേശം തണുത്ത പാലും പഞ്ചസാരയും ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. കുഴമ്പ് പരുവം ആയ ശേഷം ആവശ്യത്തിന് പാലും പഞ്ചസാരയും ഏലക്കാ തരിയും ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കാം. ചക്കക്കുരു ഷേക്ക് റെഡിയായി.

ഏതായാലും ഇന്നുവരെ അടുക്കള കണ്ടിട്ട് ഇല്ലാത്തത് പോലെ ഓരോ പരീക്ഷണവുമായി താരങ്ങൾ എത്തുമ്പോൾ ഇതെല്ലാം കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ.

Advertisement