വേണമെങ്കിൽ നിർത്തി പോകാമായിരുന്നു, എങ്കിലും ആ ഒരു പ്രതീക്ഷയിൽ തുടരുകയാണ്: ഹണി റോസ് പറയുന്നു

138

2005ൽ പുറത്തിറങ്ങിയ വിനയൻ ഒരുക്കിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭനിയ രംഗത്ത് എത്തിയ താരമാണ് ഹണി റോസ്. പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ അഭിനയിച്ച താരം ഇപ്പോഴും സിനിമയിൽ നിറസാന്നിധ്യമാണ്.

ഒട്ടേറെ വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം കൂടിയാണ് ഹണി റോസ്. പതിനഞ്ച് വർഷത്തോളമായി അഭിനയ രംഗത്തുള്ള ഹണി റോസ് ഇതിനോടകം തന്നെ പല മെഗാസ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിക്കാൻ താരത്തിനായിട്ടുണ്ട്.

Advertisements

Also Read
സദാസമയവും അംബാനിയുടെ കുടുംബത്തോടൊപ്പം, ബോളിവുഡ് നടിമാർക്കും പ്രിയങ്കരിയായവൾ, നടൻ കുഞ്ചന്റെ മകൾ ശരിക്കും ആരാണെന്ന് അറിയുമോ? ആൾ ഒരേ പൊളിയാണെന്ന് മലയാളികൾ

ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണന്റെ നായികയാവാൻ തെലുങ്ക് പഠിക്കുന്ന തിരക്കിലാണ് താരം. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഹണി റോസ് ഫ്ളാഷ് മൂവിസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാി മാറുന്നത്. സിനിമ ഇല്ലാതിരുന്ന സമയത്തുപോലും തനിക്ക് ഇനിയൊരിക്കലും സിനിമ ചെയ്യേണ്ട എന്ന് തോന്നിയിട്ടില്ലെന്ന് പറയുകയാണ് താരം.

സിനിമയിൽ എത്തിയിട്ട് പതിനേഴ് വർഷമായി. നീണ്ട യാത്രയായത് മാറുമെന്ന് വിചാരിച്ചില്ല. എന്തൊക്കെയോ സിനിമയിൽ നിന്ന് പഠിച്ചു, ഇപ്പോഴും പഠിക്കുന്നു. നന്നായി പോവാൻ കഴിയുന്നുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമ, അല്ലെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ സിനിമ ചെയ്യുന്നു. വേണമെങ്കിൽ നിർത്തി പോവാം.

അതിന് എപ്പോഴേ സമയം കഴിഞ്ഞു. എന്നാൽ സിനിമ കുറഞ്ഞപ്പോഴും ഇനി വേണ്ട എന്ന് ഒരിക്കൽ പോലും തോന്നിയില്ല. എന്റെമേൽ ഏറ്റവും കൂടുതൽ വിശ്വാസം എനിക്ക് തന്നെയാണ്. ഇവിടെ തന്നെ നിൽക്കണം, നല്ല അവസരം വരുമെന്ന പ്രതീക്ഷയിൽ സിനിമ യോടുള്ള ഇഷ്ടത്തിലും ആഗ്രഹത്തിലും യാത്ര തുടരുന്നു എന്നും ഹണി റോസ് പറയുന്നു.

നല്ല സിനികളും കഥാപാത്രങ്ങളും ചെയ്യണമെന്ന് തോന്നുമ്പോൾ രൂപത്തിൽ മാറ്റം വരുത്താൻ ശ്രമിക്കാറുണ്ടെന്നും ഹണി പറഞ്ഞു. പതിനഞ്ചാം വയസിലാണ് സിനിമയിൽ വരുന്നത്. ആ സമയത്ത് സിനിമയെ ഗൗരവമായി കണ്ടില്ല. ജന്മസിദ്ധമായ കഴിവില്ല. സിനി മയോട് പാഷൻ തോന്നി തുടങ്ങിയപ്പോൾ മുതൽ ആത്മാർത്ഥമായ പരിശ്രമം തുടങ്ങി.

Also Read
മമ്മൂക്കയേക്കാൾ എനിക്ക് പ്രകടനത്തിൽ ഗംഭീരം എന്ന് തോന്നിയത് ചുറ്റിനുമുള്ളവരുടെ, സിനിമ കാണാൻ ടിക്കറ്റിന് കൊടുത്ത കാശ് വെറുതെയായില്ല : ഭീഷ്മപർവത്തെ കുറിച്ച് നടി അശ്വതി

വളരെ പതുക്കെയായിരുന്നു അത്. ഓരോ കഥാപാത്രത്തിലേക്കും എത്തിപ്പെടാൻ സമയമെടുത്തു. നല്ല സിനിമകൾ വരണമെന്നും ചെയ്യണമെന്നും ആഗ്രഹിച്ചു. അപ്പോൾ മാറ്റം വരുത്താൻ ശ്രമിക്കും. കഥാപാത്രങ്ങളെ കുറേകൂടി നന്നാക്കി ഉൾകൊണ്ട് ചെയ്യാമായിരുന്നെന്ന തോന്നൽ എപ്പോഴും കാണുമല്ലോ. അത് രൂപത്തിലൂടെയും അഭിനയത്തിലൂടെയും കൊണ്ടുവരാൻ ശ്രമിക്കുന്നു.

അത് എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് അറിയില്ല. ബോയ് ഫ്രണ്ടിന് ശേഷമുള്ള സിനിമ കണ്ടവർ ആളാകെ മാറിയല്ലോ എന്ന് പറഞ്ഞു. മാറ്റം സംഭവിക്കുന്ന രൂപമാണ് എന്റേതെന്ന് തോന്നുന്നു. പിന്നെ സമയം പ്രധാനം. അപ്പോൾ മാറ്റം സംഭവിക്കും. ജീവിച്ചിരിക്കുന്ന സമയം വരെ സിനിമയിലുണ്ടാവാനാണ് ആഗ്രഹം, അത്രമാത്രം പാഷനാണ് സിനിമയോടെന്നും ഹണിറോസ് പറയുന്നു.

അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മോൺസ്റ്റർ ആണ് ഹണി റോസിന്റേതായി ഇനി പുറത്തിറ ങ്ങാനിരിക്കുന്ന ചിത്രം. വമ്പൻ വിജയം നേടിയ പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ.

Advertisement