തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികൾ ആണ് . ഇരുവരുടെയും പ്രണയവും സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളിൽ വച്ചു ഇവർ പരസ്യമായി പ്രകടിപ്പിച്ചതാണ്.
അതേ സമയം ഇപ്പോളിതാ 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് ബാല ചിത്രത്തിൽ എത്തുന്നു എന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. ചിത്രത്തിൽ ബധിരനും മൂകനുമായ കഥാപാത്രത്തെ ആണ് സൂര്യ അവതരിപ്പിക്കുന്നത് എന്നാണ് സൂചനൾ.
ചിത്രത്തിൽ സൂര്യയും ഇന്ദ്രജ രവിചന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൽ നായികയായി ജ്യോതികയും എത്തുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചത്. 2006ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അതിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ജ്യോതിക 2015ൽ മഞ്ജുവാര്യർ നായികയായ ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നത്.
സൂര്യയും ജ്യോതികയും 16 വർഷങ്ങൾക്ക് ശേഷമാണ് ഒന്നിക്കുന്നത്. ബാലയുടെയും സൂര്യയുടെയും ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം മാർച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ തന്നെ നിർമ്മാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റാണ്.
സില്ലു ഒരു കാതൽ, ജൂൺ ആർ, പേരഴകൻ, ഉയിരിലെ കലഹം, പൂവോളം കേട്ടുപാർ, കാക്ക കാക്ക, മായാവി എന്നീ ചിത്രങ്ങളാണ് നേരത്തെ സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ. സൂര്യയുടെ നന്ദ’, പിതാമഗൻ’ എന്നീ ചിത്രങ്ങൾ ബാല സംവിധാനം ചെയ്തിട്ടുണ്ട്. ബാലയ്ക്കൊപ്പം നാച്ചിയാർ എന്ന ചിത്രത്തിലും ജ്യോതിക പ്രവർത്തിച്ചിട്ടുണ്ട്.
സൂര്യ ജ്യോതിക, സൂര്യ ബാല കൂട്ടുകെട്ടിൽ നിന്നെല്ലാം ഗംഭീര ചിത്രങ്ങളാണ് പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും സിനിമാ പ്രേക്ഷകരിൽ നിന്നും ഈ ചിത്രത്തിന് വലിയ പ്രതീക്ഷയാണ്.
അതേ സമയം മാർച്ച് 10 ന് റിലീസ് ചെയ്ത സൂര്യയുടെ പുതിയചിത്രം എതർക്കും തുനിന്ദവൻ മികച്ച അഭിപ്രായം ആണ് തീയ്യറ്ററുകലിൽ നിന്നും നേടയെടുക്കുന്നത്.