സൂപ്പർഹിറ്റായി മുന്നേറുകയാണ് ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് മലയാളം പതിപ്പ് മൂന്നാം സീസൺ. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിനുള്ളിലെ ഒരാളോട് തനിക്ക് ഇഷ്ടമുണ്ടെന്ന സൂര്യ ജെ മേനോന്റെ തുറന്നുപറച്ചിൽ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. അതിനു പിന്നാലെ ആ ആളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മത്സരാർത്ഥികളും ബിഗ്‌ബോസ് പ്രേമികളും.
എന്നാൽ വൈകാതെ തന്നെ തന്റെ പ്രണയത്തെ പറ്റി അതേ ആളോട് സൂര്യ തുറന്ന് പറയുകയും ചെയ്തു. അതിനു ശേഷം മണിക്കുട്ടനോട് വീട്ടിനുള്ളിലെത്തിയ ശേഷമല്ല ഇഷ്ടമുണ്ടായതെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു. മണിക്കുട്ടൻ സിനിമകളിൽ അഭിനയിക്കുന്ന കാലം മുതലേ മണിക്കുട്ടനോട് ഇഷ്ടമോ ഇൻഫാക്ചുവേഷനോ ഉണ്ടെന്നും സൂര്യ വെളിപ്പെടുത്തിയിരുന്നു.
മണിക്കുട്ടന്റെ സിനിമയിലെ ക്യാരക്ടറിനോടായിരുന്നു ആദ്യമൊക്കെ ഇഷ്ടമെന്ന് അഡോണിയോടായി സൂര്യ തുറന്ന് പറഞ്ഞിരുന്നു. ഇതിനിടെ എൺപതുകളിലെ കോളേജ് ടാസ്‌കിനിടെ പേനയും പേപ്പറും ലഭിച്ചപ്പോൾ സൂര്യ ഒരു പ്രണയ ലേഖനം എഴുതുകയും ചെയ്തു.
ഇത് കണ്ട അഡോണി പ്രശംസിക്കുകയും അഡോണിയുമായി പ്ലാൻ ചെയ്ത് ആ പ്രണയ ലേഖനം അവസരം പോലെ മണിക്കുട്ടന് കൈമാറുകയും ചെയ്തിരുന്നു. സൂര്യ മണിക്കുട്ടന് കൊടുത്ത പ്രണയലേഖനത്തിലെ വരികൾ ഇങ്ങനെയാണ്. സോഷ്യൽ മീഡിയയാണ് ഈ വരികൾ കൃത്യമായി കണ്ടു പിടിച്ചത് ‘ഈ മനോഹരതിരയിൽ വിരലുകൾ കോർത്തു നമ്മൾ.
പനിനീർ മലരുകൾ കണ്ണുകൾ പൊത്തി ലജ്ജാവിവശയായി നിന്നു. ഇഷ്ടമാണോ പ്രണയമാണോയെന്ന് നിർവചിക്കാനാവാത്ത വികാരമായി (വിചാരമായി) എന്നിലാകേ പടർന്നുയരുന്ന തീവ്രാനുരാഗമായി ജ്വലിക്കുന്ന നിന്റെ ഓർമ്മകൾ എൻ ഹൃദയമിടിപ്പുകളുടെ താളം തെറ്റിക്കുന്നു. പ്രണയാർദ്രമായ വരികൾ
നിന്റെ കണ്ണുകളെ നേരിടാനാവാതെ എൻ പാദം ആർദ്ര ബിംബ തുള്ളികൾ ചുണ്ടുകൾ നിൻ ചൂണ്ടുകളുമായി അമരുവാൻ വെമ്പൽ കൊള്ളുന്നു.
ആദ്യചുംബന ചൂടിന്റെ ലഹരിയിൽ എന്റെ നേത്രങ്ങൾ കൂമ്പിയാടി പ്രേമമെന്നുമൊരു ലഹരിയായി സിരകളെ എന്നും ചൂടുപിടിപ്പിക്കുന്നു. ഫ്രീയാകുമ്പോൾ വായിക്ക് ഇത് ഞാൻ എഴുതിയ കവിതയാണ്. ഫ്രീയാകുമ്പോൾ വായിക്ക് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സൂര്യ പ്രണയക്കവിത മണിക്കുട്ടന് കൈമാറിയത്. അടിപൊളി എന്ന് പറഞ്ഞുകൊണ്ടാണ് മണിക്കുട്ടൻ ഈ കവിത ഏറ്റുവാങ്ങിയത്.
അതിനിടെ ഇരുവരും പണ്ട് ഒന്നിച്ചഭിനയിച്ചതാണെന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ബിബി വീട്ടിനുള്ളിൽ ഇരുവരും നേരത്തേ പരിചയമുണ്ടെന്ന ഭാവം പോലും നടിക്കുന്നില്ലല്ലോ എന്നും ചില പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്വി ത കൈമാറി സൂര്യ ലേഖനം കൈമാറിയപ്പോഴുണ്ടായ എക്‌സ്‌പ്രെഷൻ എങ്ങനുണ്ടായിരുന്നുവെന്ന അഡോണിയുടെ ചോദ്യത്തോട് കൊളളാം കൊള്ളാം സൂപ്പർ സൂപ്പർ എന്നായിരുന്നു സൂര്യയുടെ പ്രതികരണം.
അതേസമയം മണിക്കുട്ടനോട് സൂര്യയ്ക്കുള്ള ഇഷ്ടത്തെ പറ്റിയാണ് ബിബി വീട്ടിനുള്ളിലെ മറ്റു മത്സരാർത്ഥികളുടെയും സംസാരം. ഇതൊരു സ്‌ട്രോംഗ് അഫെക്ഷനോ ഇൻഫാക്ചുവേഷനോ തന്നെയാണോ എന്ന് തനിക്കറിയില്ലെന്നും താനാകെ കൺഫ്യൂസ്ഡാണെന്നും സൂര്യ പറഞ്ഞിരിക്കുകയാണ്. പരസ്പരം പ്രണയിച്ചാൽ മാത്രമേ അത് തിരിച്ചറിയാൻ സാധിക്കൂ. ഇപ്പോൾ ഞാൻ മാത്രം പ്രണയിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ മൈൻഡ് മാത്രം തുറന്നുകൊണ്ടിരിക്കുകയാണ്. സൂര്യ പറയുന്ന മുഖം വാടിയിരുന്നാൽ ഓടിവരും പുള്ളി കെയറിങ്ങാണ് മുഖം വാടിയിരുന്നാൽ ഓടിവരികയൊക്കെ ചെയ്യും. പക്ഷേ പുള്ളിയും തിരിച്ച് എന്തെങ്കിലും ഒരു വൈബ് കാണിക്കുമ്പോൾ മാത്രമേ എന്റെയുള്ളിലുള്ളത് സ്‌ട്രോംഗ് അഫെക്ഷൻ യ ഇൻഫാക്ചുവേഷനാണോ എന്ന് അറിയാൻ സാധിക്കുകയുള്ളു. ഇവിടെ വന്ന ശേഷം തുടങ്ങിയതല്ല. ഒരു കാര്യമുണ്ട്.
ഞാൻ ആദ്യ ആഴ്ചകളിൽ ഏറ്റവും കുറവ് സംസാരിച്ചിട്ടുള്ളത് മണിക്കുട്ടന്റെ അടുത്താണ്. സൂര്യയുടെ വാക്കുകൾ ഇങ്ങനെ എന്തുകൊണ്ടാണ്, നമുക്ക് മനസ്സിൽ ഇഷ്ടം ഉണ്ടെങ്കിൽ ഫേസ് ചെയ്യാനും അടുത്ത് പോയി മിണ്ടാനുമൊക്കെ ഒരു ടെൻഷനുണ്ടാകും. ബാക്കിയുള്ളവരുടെ അടുത്തെല്ലാവരുടെ അടുത്തും പെട്ടെന്ന് കമ്പനിയായിരുന്നു. പിന്നെ ക്യാപ്റ്റനായപ്പോഴാണ് ഒറു കോൺവെർസേഷന് സാധിച്ചത്. ഒറ്റ ക്യാപറ്റൻസിയിലാണ് ഞങ്ങൾ അടുത്തതെന്നും സൂര്യ പറഞ്ഞു നിർത്തി.