വളരെ കുറച്ചു കാലമേ അഭിനയരംഗത്ത് ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് സംയുക്ത വർമ്മ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം നടൻ ബിജുമേനോനുമായുള്ള പ്രണയ വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമാവുകയായിരുന്നു.
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ് സയുക്ത. ഇവരുടെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയ്ക്ക് വളരെ ഇഷ്ടമാണ്, ഇരുവരുടെയും വിശേഷങ്ങൾ ഇവർ കൈനീട്ടി സ്വീകരിക്കാറുമുണ്ട്. സംയുകതയുടെയും ബിജു മേനോന്റെയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്.
കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. നീണ്ട ാലത്തെ പ്രണയത്തിനു ഒടുവിലാണ് സംയുക്തയും ബിജുമേനോനും വിവാഹിതരാകുന്നത്. സിനിമ മേഖലയിലെ പലതാരങ്ങളും വിവാഹ ബന്ധം വേർപ്പെടുത്തിയിട്ടും ബിജു മേനോനും സംയുക്തയും ഇപ്പോഴും അവരുടെ ബന്ധം വളരെ നല്ല രീതിയിൽ തന്നെയാണ് കൊണ്ട് പോകുന്നത്.
മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിൽ നായിക, നായകനായി ഒരുമിച്ച് അഭിനയിക്കുമ്പോൾ തന്നെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ആ പ്രണയം പിന്നീട് വിവാഹത്തിൽ എത്തിച്ചേരുന്നു. ഇപ്പോൾ മധുരനൊമ്പരക്കാറ്റ് സിനിമ ചിത്രീകരിക്കുന്നതിനിടെ നടന്ന ഒരു സംഭവം പറയുകയാണ് നിർമ്മാതാവായ കുമാർ നന്ദ.
താൻ സിനിമയിലേക്ക് എത്താൻ ഒരുപാട് ആഗ്രഹിച്ച സമയത്താണ് മധുരനൊമ്പരക്കാറ്റ് എന്ന സിനിമ ഉണ്ടാവുന്നത്.കാറ്റ് എന്ന് മാത്രമാണ് ചിത്രത്തിന് ആദ്യം നൽകിയ പേര്, പിന്നീട് മധുരനൊമ്പര കാറ്റ് എന്ന് മാറ്റുക ആയിരുന്നു. അന്ന് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് നന്നായി കാറ്റ് വീശുമായിരുന്നു, സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിൽ വീശുന്ന കാറ്റ് രംഗം ചിത്രീകരിക്കുന്ന സമയത്താണ് അറക്കപ്പൊടിയും കരിയിലകളും ശക്തമായ കാറ്റിൽ പറന്ന് പോവുന്നത്.
ഈ രംഗം ഷൂട്ട് ചെയ്യാൻ വേണ്ട സാധനങ്ങൾ ഒക്കെ അവിടെ അടുത്ത് നിന്ന് ഒപ്പിച്ചിരുന്നു, 85 ദിവസം എടുത്ത ഷൂട്ടിൽ ഒരുപാട് മാനസികവും ശാരീരികവുമായി ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത് സംയുക്ത ആയിരുന്നു, ഷൂട്ടിംഗ് സമയത്ത് കാറ്റുവീശിയപ്പോൾ അറക്കപ്പൊടി അകത്ത് പോയി സംയുക്ത പെട്ടെന്ന് ബോധം കെട്ട് വീണു.
ഇത് സംഭവിച്ചപ്പോൾ എല്ലാവരും ഒരുപാട് ഭയപ്പെട്ടു. പിന്നീട് ദൈവത്തിനെ വിളിച്ച് സംയുക്തക്ക് വേണ്ടി ഞാൻ ഒരു വഴിപാട് കഴിപ്പിച്ചു എന്ന് അദ്ദേഹം പറയുന്നു. കമൽ ആയിരുന്നു മധുരനൊമ്പരക്കാറ്റ് സംവിധാനം ചെയ്തത്. കാവ്യാ മാധവനും ഈ സിനിമയിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു.