ഉറപ്പാണ്, വീണ്ടും കല്യാണം കഴിച്ച് ഒരു മണ്ടത്തരം കാണിക്കാൻ താൽപ്പര്യമില്ല: തുറന്നു പറഞ്ഞ് നിഷാ സാരംഗ്

203

ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ ടെലിവിഷൻ ഷോയായ ഉപ്പും മുകളും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്‌സക്രീനിലും മിനിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഉപ്പും മുളകും താൽക്കാലികമായി നിർത്തിയെങ്കിലും നീലുവിന് ആരാധകർ ഏറെയാണ്.

Advertisements

ഇപ്പോഴിതാ വ്യാജവാർത്തകളോട് പ്രതികരിക്കുകയാണ് താരം. രണ്ടാമതും വിവാഹം കഴിക്കുന്നു എന്നതരത്തിൽ വന്ന ചില വാർത്തകളോട് ഇപ്പോൾ പ്രതികരിചചിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

വാർത്തകൾ ഞാനും കണ്ടു നൂറ്റമ്പതു ശതമാനം വ്യാജം. ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് ചിലർ വളച്ചൊടിച്ച് ഈ പരുവത്തിൽ എത്തിച്ചത്. മൂത്ത മോളെ കല്യാണം കഴിപ്പിച്ചു വിട്ടു. ഇനി രണ്ടാമത്തെ ആളുണ്ട്.

ഇനി കല്യാണം കഴിക്കേണ്ട എന്നാണ് എന്റെ തീരുമാനം. കല്യാണം കഴിക്കേണ്ടി വരരുത് എന്നാണ് ആഗ്രഹവും. അതു ഞാൻ പറഞ്ഞിട്ടുമുണ്ട്. അപ്പോഴും ഭാവിയിൽ എന്തു സംഭവിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. അത്രേയുള്ളൂ. എല്ലാം സാഹചര്യങ്ങൾക്കനുസരിച്ചാണല്ലോ. അത് എന്റെ മാത്രം കാര്യമല്ല, എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെയൊക്കെയാണ്.

ഭാവി പ്രവചിക്കാൻ കഴിവുണ്ടെങ്കിൽ ഞാൻ എവിടെ എത്തിയേനേ. ഇനി ഒരു വിവാഹം എന്ന അബദ്ധം ഞാനെന്തായാലും കാണിക്കാൻ ഉദ്ദേശിക്കുന്നില്ല. ഉറപ്പാണ് താൽപര്യമില്ല. അറിഞ്ഞു കൊണ്ട് ഇനിയും ഒരു ഏടാകൂടത്തിൽ കൊണ്ടു തല വയ്ക്കുന്നതെന്തിന്. ഒന്നു കെട്ടിയത് അബദ്ധമായി. ഇനി വയ്യ. ഇപ്പോൾ മനസമാധാനമുണ്ട്. അകാണ് വലുത്.

പണ്ടൊക്കെ, കുട്ടികൾ ചെറുതായിരുന്ന കാലത്ത്, പരിതാപകരമായിരുന്ന അവസ്ഥയിൽ, ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ കുട്ടികളുടെ അച്ഛൻ നല്ല ഒരാളായിരുന്നു എങ്കിൽ കഷ്ടപ്പാടൊന്നുമില്ലാതെ സുഖമായി ജീവിക്കാമായിരുന്നു എന്ന്.

അന്നത് സാധ്യമായില്ല ഇനി എന്തിന്. എനിക്കിപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. അപ്പോൾ വീണ്ടും കല്യാണം കഴിച്ച് മണ്ടത്തരം കാണിക്കണോ എന്നാണ് നിഷാ സാരംഗ് ചോദിക്കുന്നത്.

Advertisement