മലയാളം മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ. വ്യത്യസ്തമായ ഒരു കഥയാണ് ഈ പരമ്പര പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ. പരമ്പരയിൽ കൺമണിയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്.
നായകൻ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും ദേവ് പ്രേക്ഷകർക്ക് പ്രീയങ്കരനായിരുന്നു.കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. കണ്മണി എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് മനീഷ അവതരിപ്പിക്കുന്നത്. ഇപ്പോൾ തന്റെ അഭിനയത്തിലേക്കുള്ള വരവിനെ കുറിച്ചും പാടാത്ത പൈങ്കിളിയെ കുറിച്ചും മനീഷ മനസ് തുറക്കുകയാണ്.
താൻ ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് കണ്ടിട്ട് ആണ് പാടാത്ത പൈങ്കിളിയിൽ തന്നെ ഓഡിഷന് ക്ഷണിച്ചത്. ആദ്യം ഒക്കെ ഡയലോഗ് പറയാൻ ഒക്കെ വളരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ശരിയായി വരുന്നുണ്ട്. ഒട്ടേറെ ആളുകൾ ആണ് തന്നെ സ്വന്തം പോലെ കരുതുന്നത്.
എന്റെ കൊച്ചാണ് എന്റെ ബന്ധുവാണ് എന്നൊക്കെ ആണ് നിരവധി ആളുകൾ എന്നെ കുറിച്ച് ഇപ്പോൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. അങ്ങനെ പറഞ്ഞ് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണ്. മാസക് വെച്ച് പുറത്തിറങ്ങിയാൽ പോലും ആളുകൾ തിരിച്ചറിയുന്നുണ്ട്.
സീരിയൽ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകൾ വരുന്നുണ്ട്. മനീഷയും കൺമണിയും തീർത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്. ജീവിതത്തിൽ താൻ ബോൾഡാണ്. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്ന, പുരോഗമന ചിന്തയുള്ള പെൺകുട്ടിയാണ് അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട് അതിന് ഒരു മടിയുമില്ല.
പാടാത്ത പൈങ്കിളിയുടെ ഷൂട്ടിങ് ലൊക്കേഷൻ തനിക്കൊരു ലേണിംഗ് സ്‌കൂളാണ്. കാണുന്നവരെല്ലാം സംസാരിക്കുന്നത് കൺമണി ദേവ കെമിസ്ട്രിയെ കുറിച്ചാണ്. താനും സൂരജും തമ്മിൽ നല്ല സൗഹൃദമാണെന്നും അതാണ് നല്ല കെമിസ്ട്രി വർക്ക് ഔട്ട് ആകാനുള്ള കാരണം.
Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന
ഷൂട്ടിന് മുമ്പു തന്നെ തങ്ങൾ പ്ലാൻ ചെയ്യുമെന്നും അതുമൊരു കാരണമാകാമെന്നും മനീഷ അഭിപ്രായപ്പെടുന്നു. പുറത്തു പോകുമ്‌ബോൾ തന്നോട്ട് എല്ലാവരും ചോദിക്കുന്നത് ദേവ എവിടെ ആണെന്നാണ്. സൂരജിനോട് ചോദിക്കുന്നത് കൺമണി എവിടെ എന്നാണെന്നും മനീഷ വ്യക്തമാക്കുന്നു.