ഉർവശിക്ക് പ്രാധാന്യം വേണ്ട, മാറ്റിയെഴുതാൻ പറഞ്ഞു, ആ സിനിമ മുടങ്ങി; സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം വെളിപ്പെടുത്തി കലൂർ ഡെന്നീസ്

674

നിരവധി സൂപ്പർഹിറ്റ് മലയാളം സിനിമകൾക്ക് രചന നിർവ്വഹിച്ചിട്ടുള്ളയാളാണ് കലൂർ ഡെന്നീസ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് വേണ്ടിയും രണ്ടാം നിരക്കാർക്ക് വേണ്ടിയും അദ്ദേഹം തുടരെ രചനകൾ നിർവ്വഹിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ രചനയിൽ ജോർജ്ജ് കിത്തു സംവിധാനം ചെയ്ത കർപ്പൂരദീപം എന്ന ചിത്രം സുരേഷ് ഗോപി കാരണം മുടങ്ങിപ്പോയ അനുഭവം തുറന്നുപറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ കലൂർ ഡെന്നീസ്. മാധ്യമത്തിൽ എഴുതുന്ന തന്റെ ആത്മകഥാ പരമ്പരയിലാണ് കലൂർ ഡെന്നീസ് മനസ്സുതുറന്നത്.

Advertisements

Also Read
ആദ്യം പറഞ്ഞത് ഒരു ലിപ് ലോക്ക് ഉണ്ടെന്ന്, അത് ചെയ്ത് കഴിഞ്ഞപ്പോൾ പിന്നെയും പിന്നെയും ലിപ് ലോക്കിന്റെ എണ്ണം കൂടി, ഭയന്ന് പോയി; അനുഭവം വെളിപ്പെടുത്തി ഗായത്രി അശോക്

കർപ്പൂരദീപം സിനിമയിടെ സെറ്റിൽ എത്തിയ സുരേഷ് ഗോപി തിരക്കഥയിലെ 46ാമത്തെ സീൻ ചോദിച്ചു വാങ്ങി വായിച്ചുവെന്നും നായികയായ ഉർവശിക്ക് പ്രാധാന്യം കൂടുതലുള്ള സീനുകളുണ്ടെന്ന് അറിഞ്ഞപ്പോൾ തിരക്കഥ മാറ്റിയെഴുതാൻ പറഞ്ഞുവെന്നും കലൂർ ഡെന്നീസ് പറയുന്നു. കലൂർ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ:

സെറ്റിൽ എത്തിയ സുരേഷ് സംവിധായകനായ ജോർജ് കിത്തുവിനോട് ആദ്യം ആവശ്യപ്പെട്ടത് സ്‌ക്രിപ്റ്റ് വായിക്കണമെന്നില്ല. അതിലെ 46ാമത്തെ സീൻ കൊണ്ടുവരാനാണ്. ആ സീൻ മാത്രം വായിക്കണമെന്ന് സുരേഷ് പറയുന്നതിൽ എന്തോ ദുരൂഹത ഉണ്ടെന്ന് കിത്തുവിന് തോന്നി.

കിത്തു ആ സീൻ വായിക്കാൻ കൊടുത്തു. ഉർവശിയുടെ കഥാപാത്രം കളം നിറഞ്ഞാടുന്ന സീനായിരുന്നു അത്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിച്ചാൽ തനിക്കിപ്പോൾ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തിൽ തിരക്കഥ മാറ്റിയെഴുതിയാൽ അഭിനയിക്കാമെന്നുമാണ് സുരേഷ് പറയുന്നതെന്ന് കിത്തു എന്നെ വിളിച്ച് പറഞ്ഞു. അങ്ങനെയൊന്നും മാറ്റിയെഴുതാൻ പറ്റില്ലെന്ന് ഞാൻ തീർത്തുപറഞ്ഞു.

പിന്നെ പുരുഷമോധാവിത്വമുള്ള സിനിമയാക്കണമെന്ന് പറഞ്ഞതിന്റെ സാംഗത്യം ഞങ്ങൾക്കും മനസ്സിലായില്ലെന്നും കലൂർ ഡെന്നീസ് പറയുന്നു. തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോൾ ഏഴ് ദിവസം ഷൂട്ട് ചെയ്ത കർപ്പൂരദീപത്തിൽ അഭിനയിക്കാതെ സുരേഷ് ഗോപി പോയെന്നും അങ്ങനെ കർപ്പൂരദീപത്തിന് തിരശ്ശീല വീണുവെന്നും കലൂർ ഡെന്നീസ് പറഞ്ഞു.

മറ്റൊരിക്കൽ വേണു ബി.നായർ സംവിധാനം ചെയ്ത സിറ്റി പൊലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലും സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീൻ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി അതിന് തയ്യാറായില്ലെന്നും പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂർ ഡെന്നീസ് വ്യക്തമാക്കി.

Also Read
മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു വഴക്കിലൂടെ ; ആദ്യകാല സിനിമകളിലൊന്നും ഞാൻ പാടിയിരുന്നില്ല : ഉറ്റസുഹൃത്തിനെ കുറിച്ച് എം.ജി ശ്രീകുമാറിന്റെ വാക്കുകൾ

Advertisement