അത് ശരിയാകില്ല എന്ന് തോന്നിയപ്പോൾ ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു: വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് ചന്ദ്ര ലക്ഷ്മൺ

3047

മലയാളം ബിഗ്‌സ്‌ക്രീൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചന്ദ്ര ലക്ഷ്മൺ. പൃഥ്വിരാജിനെ നായകനാക്കി എകെ സാജൻ സംവിധാനം ചെയ്ത 2002 ൽ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ കൂടിയാണ് ചന്ദ്ര ലക്ഷ്മൺ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്.

പിന്നീട് മിനിസ്‌ക്രീനിലേക്കും താരം ചേക്കേറുകയായിരുന്നു. അഭിനേത്രിയായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച താരം സിനിമക്ക് പുറമെ സീരിയലിലും തിളങ്ങി. സിനിമകളേക്കാൾ താരം കൂടുതലായും തിളങ്ങിയത് സീരിയലുകളിൽ ആണ്.

Advertisements

അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെട്ട താരങ്ങളിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മൺ, സിനിമയേക്കാൾ കൂടുതൽ ചന്ദ്ര എന്ന താരത്തിനെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ കയറിയ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രത്തിൽ കൂടി ആയിരുന്നു. കുറച്ച് നാളായി താരം അഭിനയത്തിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.

ഇപ്പോൾ താരം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. തിരിച്ച് വരവിൽ താരത്തിന്റെ വിവാഹത്തിനെ കുറിച്ചുള്ള നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് പ്രതികരിക്കുകയാണ് ചന്ദ്ര ലക്ഷമൺ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറയുന്നത്.

കല്യാണം എപ്പോഴാണ് എന്ന ചോദ്യം കേട്ടു മടുത്തുവെന്നും കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണെന്നും താരം പറയുന്നു. ഇത് കണ്ടു ഞാനും വീട്ടുകാരും ഒരുപാട് ചിരിച്ചിരുന്നു, വിവാഹം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒന്നല്ല.

ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാൽ അല്ലയെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു. ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ നൈരാശ്യം ഒന്നും എനിക്കില്ല. എന്റെ സുഹൃത്തുക്കൾ തന്നെ എന്റെ കാമുകന്മാർ ആയിട്ടുണ്ട്. എന്നാൽ പിന്നീട് അത് ശരിയാകില്ല എന്ന് തോന്നിയപ്പോൾ ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു എന്ന് ചന്ദ്ര ലക്ഷമൺ വ്യക്തമാക്കുന്നു.

Advertisement